31.7.11


പി.സി.എഫ്.ജിദ്ദ 

ദിലീപ് താമരക്കുളം പ്രസിഡണ്ട്‌,

 ഉമര്‍ മേലാറ്റൂര്‍ ജനറല്‍ സെക്രട്ടറി

ജിദ്ദ : പി.സി.എഫ്.ജിദ്ദ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ്യ ടെയ്സ്റ്റി ഓഡിട്ടോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. പി.സി.എഫ്. സഊദി നാഷണല്‍ കമ്മിറ്റിയംഗം സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്തു.മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പു വരുത്താന്‍ കേസിന്റെ വിചാരണ കര്‍ണ്ണാടക്ക് പുറത്തേക്കു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ പട്ടാള കോടതികള്‍ക്ക് സമാനമായ രീതിയില്‍ നിര്‍ഭയമായി സാക്ഷി മൊഴി രേഖപ്പെടുതാണോ വിചാരണ നടത്തുവാനോ സാധിക്കാത്ത ജയിലില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന കോടതിയിലാണ് വിചാരണ നടക്കുന്നതെന്ന് ഇത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭാരവാഹികള്‍

ദിലീപ് താമരക്കുളം (പ്രസിഡണ്ട്‌), ഉമര്‍ മേലാറ്റൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ റഷീദ് ഓയൂര്‍ (ട്രഷറര്‍ ), സുബൈര്‍ മൌലവി (അഡ്വ.ബോര്‍ഡ് ചെയര്‍മാന്‍), ഇ.എം.അനീസ്‌ (മീഡിയ സെല്‍ കണ്‍വീനര്‍)
അബ്ദുല്‍ റഊഫ് തലശ്ശേരി, ശിഹാബ് പൊന്മള, സിദ്ദീഖ് സഖാഫി മഞ്ഞപ്പട്ടി (വൈസ്.പ്രസിടന്റുമാര്‍ )
മുസ്തഫ പുകയൂര്‍, അസ്ലം ഏലംകുളം, ജഅഫര്‍ മുല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറിമാര്‍)
കബീര്‍ വള്ളികുന്ന്‌, അബ്ദുല്‍ റസാഖ് മാസ്റെര്‍ മമ്പുറം ( ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍)
പി.എ.മുഹമ്മദ്‌ റാസി, ഇ.എം.അനീസ്‌, അന്‍സാര്‍ കരുനാഗപ്പള്ളി, സുബൈര്‍ മൌലവി, ദിലീപ് താമരക്കുളം, ഉമര്‍ മേലാറ്റൂര്‍ (നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍). ഇതോടൊപ്പം 21 അംഗ സെക്രട്ടറിയേറ്റ് അംഗങ്ങളെയും 40 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
 
പി.എ.മുഹമ്മദ്‌ റാസിയുടെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും അബ്ദുല്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

No comments: