10.7.11

കോതമംഗലം കേസ് പിഡിപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നെല്ലിക്കുഴിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുരൂര്‍ പാലത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ടി.എം. അലി, വി.എം. അലിയാര്‍, എം.എസ്. ആലിക്കുട്ടി, സി.പി. സുബൈര്‍, ഇ.പി. ഖാലിദ്, കെ.എം. ഉമ്മര്‍, അഷറഫ് ബാവ, ഷംസുദ്ദീന്‍, പി.കെ. നിസ്സാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
 
കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു. നെല്ലിക്കുഴി കവലയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കോതമംഗലം പെണ്‍വാണിഭ കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കുക, മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റുചെയ്യുക, കുപ്രചാരണങ്ങള്‍ നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പിഡിപി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ടി.എ. മുജീബുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കുഞ്ഞുണ്ണിക്കര, ഷിഹാബ് കുന്നത്തുനാട്, നൗഷാദ് കൊച്ചി, എന്നിവര്‍ സംസാരിച്ചു.

നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: ടി.എം. അലി (പ്രസി.), വി.എം. അലിയാര്‍ (സെക്ര.), ഇ.പി. ഖാലിദ് (വൈ. പ്രസി.), പി.കെ. നിസാര്‍ (ട്രഷ.).

No comments: