3.7.11


മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി

കൊച്ചി : ബാംഗ്ലൂര്‍ കേസ്സില്‍ പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ച അബ്ദുല്‍ നാസ്സര്‍ മഅദനി അനാഥനല്ലെന്ന കാര്യം ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണ്. മഅദനിക്കും കുടുംബത്തിനും നേരെ നിരന്തരമായി നടക്കുന്ന നീതിനിഷേധത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ചു ജൂലൈ 27 നു രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 
ഇതിനു മുന്നോടിയായി ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.പി.ഓഫീസുകളിലേക്കും കലകട്രേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ജൂലൈ ആറിനു തൊടുപുഴ മിനിസിവില്‍സ്റ്റേഷനിലേക്കും പതിനെട്ടിന് ആലുവ എസ്.പി.ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 

കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.


വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്‌ അമാനി നദവി, മുഹമ്മദ്‌ ഷാഫി മൌലവി, ഹുസൈന്‍ മൌലവി മുണ്ടക്കയം, ടി.എ.മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ സംബന്ധിച്ചു

ജൂലായ് 20ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും - ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം

തിരുവനന്തപുരം: മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.

ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടു

സ്വാശ്രയമേഖലയില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം - പി.ഡി.പി

തൃശ്ശൂര്‍ : കാലാകാലങ്ങളില്‍ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ-സ്വാശ്രയ മേഖലകളിലെ വിഷയങ്ങള്‍ക്ക് അതത് സമയങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണത്തിന് തയ്യാറാവണമെന്ന് പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജിത്കുമാര്‍ ആസാദ്. സംഗമത്തില്‍ പി.ഡി.പി. ജില്ലാപ്രസിഡന്റ് ഉമ്മര്‍ഹാജി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.ഇ. അബ്ദുല്ല നിസാര്‍ മേത്തര്‍, സെക്രട്ടേറിയറ്റ് അംഗം എം.പി. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കടലായി സലിം മൗലവി, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ്, ജില്ലാ നേതാക്കളായ സലീം തളിക്കുളം, മജീദ് മുല്ലക്കര എന്നിവര്‍ സംസാരിച്ചു

മഅദനി മോചനം: സമരം ശക്തമാക്കും - എം.എസ്.നൌഷാദ്

പത്തനംതിട്ട: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ മോചനത്തിന് സമരം ശക്തമാക്കുമെന്ന് പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗം എം.എസ്. നൗഷാദ്. പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധിയെന്ന് ബോധ്യമായിട്ടും ഗൂഢാലോചനയുടെ ഭാഗമായാണ് മഅദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് നൗഷാദ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാകുന്നുണ്ടെങ്കിലും അഭിഭാഷകരെ പോലും കാണാന്‍ അനുമതി നല്‍കുന്നില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ജുഡീഷ്യറിയോടു കാട്ടുന്ന അവഗണനയുമാണ്. ഹബീബ് റഹുമാന്‍, അന്‍സിം പത്തനംതിട്ട , റസാഖ് മണ്ണടി, സാലിമ പെരുമ്പെട്ടി, പന്തളം അബ്ദുല്‍ ലത്തീഫ്, അഷറഫ് പത്തനംതിട്ട, ജബ്ബാര്‍ മാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല്‍, ശക്തമായ സമരം സംഘടിപ്പിക്കും : പി.ഡി.പി.

തിരൂരങ്ങാടി : 'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല് സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗം പി.ഡി.പി.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ എം.എ. റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. ജലീല്‍ ആങ്ങാടന്‍, ഷഫീഖ് പാലൂക്ക്, മുസ്തഫ മൂഴിക്കല്‍, പോക്കാട്ട് കോയ എന്നിവര്‍ പ്രസംഗിച്ചു.

മുന്നിയൂര്‍ : 'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല് സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷത വഹിച്ചു. സിദ്ദിഖ് മൂന്നിയൂര്‍, സി.പി. അസൈന്‍, പി. മുഹമ്മദ്, റാഫി പടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു

No comments: