മലപ്പുറം: പത്തുവര്‍ഷം ചികഞ്ഞന്വേഷിട്ടും അപരാധത്തിന് തെളിവുപോലും കണ്ടെത്താനാവാതെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസില്‍ പെടുത്തി അന്യായമായി അറസ്റ്റു ചെയ്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു. കേരള മുസ്ലിം സംയുക്തവേദി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രെട്ടിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് പൂക്കോയതങ്ങള്‍, ജാഫര്‍ അലി ദാരിമി, മൂസ മുസ്‌ലിയാര്‍, പി.ഡി.പി.തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കടലായി സലാം മൗലവി, അബ്ദുള്‍ഖാദര്‍ ബാഖവി, മൊയ്തീന്‍കോയ, ശരീഫ് മുസ്‌ലിയാര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി എന്നിവര്‍ പ്രസംഗിച്ചു.
മഅ്ദനിയെ കുറ്റം പറഞ്ഞു നടക്കുന്നവര്‍ക്കും പി.ഡി.പി ഇപ്പോഴും ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ....
by Firos Thottapadi on Friday, July 22, 2011 at 3:10am
Your changes have been saved.
1992 ആഗസ്റ്റ് മാസം ആറാം തിയ്യതി ഫാസിസ്റ്റ് ശക്തികള്‍ ബോംബെറിഞ്ഞു അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെടുതിയപ്പോള്‍ അയ്യാളുടെ നാവിന്റെ നീളം കൂടിയപ്പോള്‍ കാലിന്റെ നീളം കുറഞ്ഞു എന്ന് പറഞ്ഞ ലീഗുകാരെ... മൂട്ടയെ കൊല്ലാന്‍ പീരഗിയുടെ ആവശ്യമില്ല എന്ന് പറഞ്ഞ ലീഗ് കാരെ നിങ്ങളറിയുക....അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെട്ടപ്പോള്‍ പലരും കരുതി അദ്ദേഹം ഇനി തല പോക്കില്ല എന്ന്, അദ്ധേഹത്തിനു ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന്, അദ്ദേഹം ഇനി ഒരിക്കലും അദ്ധേഹത്തിന്റെ ആദര്‍ശത്തിന്റെ പാതയില്‍ ഉറച്ചു നില്‍ക്കില്ല എന്ന്, പക്ഷെ അദ്ദേഹം ഉറച്ചു നിന്നു.... അദ്ധേഹത്തിന്റെ ഒരു കാല്‍ നഷ്ട്ടപെട്ടെങ്കിലും അവശേഷിക്കുന്ന ഒറ്റക്കാലുമായി കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ അദ്ദേഹം ഓടി നടന്നു ഈ രാജ്യത്തെ മര്‍ദിത സമൂഹത്തിനു സേവനം ചെയ്തു ഒരു പ്രസ്ഥാനം കെട്ടിപടുത്തു ആ പ്രസ്ഥാനം ശക്തമായി മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുത്തന്‍ ഭൂമിക എഴുതും ആ പ്രസ്ഥാനം എന്ന ഘട്ടം വന്നപ്പോള്‍ 1998 മാര്‍ച്ച് മാസം 31ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് പറഞ്ഞു അറസ്റ്റ് ചെയ്ത അദ്ധേഹം ഇന്നുവരെ ഒരിക്കലും പ്രകോപനപരമായി പ്രസങ്ങിചിട്ടില്ല. ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിട്ടില്ല ആസാമിലാകട്ടെ, ഭിഭണ്ടിയിലാകട്ടെ, ഗുജറാത്തിലാകട്ടെ, ജംഷഡ്പൂരിലാകട്ടെ, ഗോഹട്ടിയിലാകട്ടെ, വാരാണസിയിലാകട്ടെ, അയോധ്യയിലാകട്ടെ, അലിഗറിലാകട്ടെ, അഹ്മദാബാദിലാകട്ടെ, ഭഗല്‍പൂരിലാകട്ടെ, ജബല്‍പൂരിലാകട്ടെ, ബിജ്നോറിലാകട്ടെ, ന്യൂനപക്ഷ സമൂഹം അക്രമിക്കപെടുകയും, കൊന്നോടുക്കപെടുകയും, അവരുടെ സഹോദരിമാര്‍ മാനഭംഗപ്പെടുകായും ചെയ്തതിനെ കുറിച്ച് വേദനയോടെ പറഞ്ഞപ്പോഴും പകരം ഹിന്ദുവിനെ ആക്രമിക്കണം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല, ബാബറിമസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും ശക്തമായി പ്രസങ്ങിച്ചത് അബ്ദുല്‍ നാസര്‍ മഅദനിയാണ് ബാബറിമസ്ജിദ് പ്രശ്നത്തില്‍ അന്നും ഇന്നും കേരളത്തില്‍ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനം പി.ഡി.പിയാണ്. 1994 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി രാജ്ഭവന്‍ മാര്‍ച്ചും , 1995 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി അയോധ്യാ മാര്‍ച്ചും നടത്തുകയുണ്ടായി അന്നും അദ്ധേഹത്തിന്റെ പ്രസംഗങ്ങളില്‍ അദ്ദേഹം പറഞ്ഞത് ആയിരം പള്ളികള്‍ തകര്‍ക്കപെട്ടാലും മക്കളേ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടി മണ്ണ് പോലും വാരി മാറ്റരുത് എന്നാണു. എന്നിട്ടും പലരും അദ്ധേഹത്തെ തീവ്രവാദി ആക്കി മുദ്ര കുത്തി അദ്ദേഹത്തിനെതിരെ 32 കേസ്സ് എടുത്തു പക്ഷെ ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും അദ്ധേഹത്തിന്റെ ഒരൊറ്റ പ്രസംഗത്തിന്റെ പേരിലും ഇന്നുവരെ ഒരു കോടതിയും അദ്ധേഹത്തെ ശിക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പി.ഡി.പിയുടെ പൂര്‍വകാലം, പി.ഡി.പിയുടെ വര്‍ത്തമാനകാലം, പി.ഡി.പിയുടെ ഭാവികാലം, ഇതൊന്നും പ്രവചിക്കാന്‍ മാത്രം ഒരു തങ്ങളും വളര്‍ന്നിട്ടില്ല...കുഞ്ഞാപ്പാന്റെ ശിങ്കിടികളെ നിങ്ങളുടെ ബുദ്ധി വികസിച്ചിട്ടും ഇല്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്ഷം ഞങ്ങളുടെ ധീരനായ നേതാവ് ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാണിച്ച ലീഗ്കാരെ, അന്റെ നേതാവ് വരുമോ എന്ന് നമ്മുക്ക് കാണാടാ എന്ന് പറഞ്ഞ ലീഗ്കാരെ നിങ്ങള്ക്ക് ഇനിയും ഇളീഭ്യരാകേണ്ടി വരും തീര്‍ച്ച.
പി.ഡി.പിയെ വിമര്‍ശിച്ചു കൊള്ളട്ടെ ... ഞങ്ങള്‍ക്ക് വിമര്‍ശനങ്ങളെ നേരിടാന്‍ യാധൊരു ഭയവും ഇല്ല. അധികാരമില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും അല്ലാതെ എം.പി. മാരില്ലാതെ, എം.എല്‍.എ മാരില്ലാതെ, ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ലാതെ ഇന്ത്യാ ചരിത്രത്തില്‍ ഇത്രയും ജനപിന്തുണയോടുകൂടി ഏതെന്കിലും ഒരു പാര്‍ട്ടി ഇത്രയും കാലം നിലനിന്നിട്ടുണ്ടോ ? ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ? ( ഈ പാര്‍ട്ടി 18 വര്ഷം പിന്നിട്ടു ) നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നഷ്ട്ടപെട്ട പതിനെട്ടായിരത്തി അഞ്ഞൂറില്‍ പരം തസ്തികകള്‍ NSS നിബന്ധനകളോടെ നടപ്പിലാക്കാന്‍ പെരുന്നയില്‍ പോയി ഒപ്പുവാങ്ങിച്ചുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് ഇറക്കിവിട്ട വെള്ള തലേകെട്ടും,വെള്ള കുപ്പായവും അണിഞ്ഞ മദ്രസകളില്‍ ദീന്‍ പഠിപ്പിക്കുന്ന കാക്കാമാരെ വഞ്ചിച്ച ലീഗ്കാരെ നിങ്ങള്‍ അറിയുക.... നയം രൂപീകരിക്കാന്‍ പെരുന്നയിലോ അല്ലെങ്കില്‍ ഏതെങ്കിലും അരമനയിലോ പോകേണ്ട കാര്യം പി.ഡി.പിക്ക് ഇല്ല.
നിങ്ങളുടെ മനസ്സില്‍ വലിയ ഒരു രോഗം പിടിപെട്ടിട്ടുണ്ട് ....ആ രോഗം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.ആ രോഗത്തിന് നിങ്ങള്‍ നടത്തുന്ന ചികിത്സ ഒന്നും ബലിക്കുന്നും ഇല്ല....2004 തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ കുറ്റിപ്പുറത്ത് മത്സരിക്കുമ്പോള്‍ നിങ്ങള്‍ കുറ്റിപ്പുറത്തു കോടികളാണ് ചിലവാക്കിയത് ... നിങ്ങള്‍ പത്തു കോടിയോളം ചിലവാക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ ചിലവാക്കിയിട്ടു ജലീല്‍ എന്ന് പറയുന്ന ഒരു ചെറിയ മനുഷ്യന്‍ ജയിചില്ലേ ? ജലീല്‍ എന്ന് പറയുന്ന ചെറിയ മനുഷ്യന്‍ വലിയ നേതാവാണോ ? വലിയ ആളാണോ ? ഒന്നും അല്ല. ഒരു പാവപെട്ട വീട്ടിലെ ഒരു ചെറിയ മനുഷ്യന്‍, കുറ്റിപുറത്തെ മദയാനയെ ആ മദയാനയുടെ മസ്തിഷ്ക്കം തകര്‍ത്തിട്ടു താഴെയിട്ടിട്ടു അതിന്റെ മുകളില്‍ കയറി ആ ചെറിയ മനുഷ്യന്‍ ഇരുന്നു ! അത് പി.ഡി.പി യുടെ കുറ്റം ആണോ ?2004 തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന മഹാ ബേരു തോറ്റത് പി.ഡി.പി യുടെ കുറ്റമാണോ ? 2004 തെരഞ്ഞെടുപ്പില്‍ എം.കെ മുനീര്‍ എന്ന പാട്ടുകാരന്‍, സിനിമാകാരന്‍, നന്നായി പാട്ട് പാടുന്നവന്‍, നന്നായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, ഒരുപാട് നല്ല പെണ്ണുങ്ങളുമായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, മഹാനായ സി.എച്ച് മുഹമ്മദ് കോയ എന്ന നല്ല മനുഷ്യന്റെ പുണ്യ മോനായി ജനിച്ചുപോയ മനുഷ്യന്‍ ആ മനുഷ്യന്‍ തോറ്റുപോയത് പി.ഡി.പി യുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ തോല്‍പ്പിച്ചത് ? ചരിത്രത്തില്‍ ആദ്യമായി മഞ്ചേരി പാര്‍ലമെന്റില്‍ ലീഗിന്റെ പച്ചകൊടി താഴ്ന്നത് പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങള്‍ അതില്‍ ഒരു ചെറിയ സേവനം മാത്രമേ ചെയ്തിട്ടുള്ളൂ ... കുറ്റം നിങ്ങളുടേതാണ്...നിങ്ങളുടെ കുഴപ്പമാണ്. നിങ്ങളാണ് കുഴപ്പക്കാര്‍. ബാബറിമസ്ജിദിന്റെ മുനാരങ്ങള്‍ തകര്‍ന്നു തരിപ്പണമായി വീഴുമ്പോള്‍ നിങ്ങള്‍ അതിനെതിരെ ശബ്ധിച്ചില്ല. നിങ്ങള്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല.ജനം നിങ്ങളെ കൈവെടിഞ്ഞു. നിങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്ന മഹാനായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് പോലും നിങ്ങളെ കൈവെടിഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് കൈവെടിഞ്ഞു ! ജനം കൈവെടിഞ്ഞു ഇതെല്ലാം പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ അധ്യാപകനെ ചവിട്ടി കൊന്നത് ? അധ്യാപകനെ ചവിട്ടി കൊന്നതിനെതിരെ സാക്ഷി പറഞ്ഞാല്‍ അവനെ കൊന്നു കളയും എന്ന് അഖിലേന്ത്യ പ്രസിഡന്റിനെ വേദിയില്‍ ഇരുത്തി കൊണ്ട് പറഞ്ഞത് ഞങ്ങളാണോ ?മഹാനായ കുണ്ടൂര്‍ അബ്ദുല്‍ കാദര്‍ മുസ്ലിയാരെന്ന പുണ്യ പൂമാന്റെ മകന്‍ കുഞ്ഞുവിനെ നടുറോഡില്‍ ഇട്ടു വെട്ടി കഷണം കഷണം ആക്കി ക്രൂരമായി കൊന്നുകളഞ്ഞത് പി.ഡി.പികാരാണോ ? നരിക്കാട്ടെരിയില്‍ ബോംബ് ഉണ്ടാക്കി അത് പൊട്ടി മരിച്ചത് പി.ഡി.പികാരാണോ ? ഏറ്റവും അവസാനം സാമ്രാജ്യത്വത്തിനെതിരെ അധിശക്തമായ പോരാട്ടം നടത്തിയ വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും, മഹാനായ ആലി മുസ്ലിയാരുടെയും, വെളിയംകോട് ഉമര്‍ ഹാജിയുടെയും, മമ്പുറം തങ്ങളുടെയും ഒക്കെ മണ്ണായ ഈ മണ്ണില്‍ നിന്നും പോയിട്ട് അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പി ആണോ ? ഏത് അമേരിക്ക ...അഞ്ചു ലക്ഷം കുഞ്ഞുങ്ങളെ ഒരുതുള്ളി വെള്ളം കൊടുക്കാതെ കൊന്നു കളഞ്ഞ അമേരിക്ക, ലക്ഷകണക്കിന് നിരപരാധികളെ ഇറാക്കിന്റെയും, അഫ്ഗാനിസ്ഥാനിന്റെയും തെരുവോരങ്ങളില്‍ കൊന്നൊടുക്കിയ അമേരിക്ക,ലോകത്തിന്റെ നാനാ ഭാഗത്തും കിരാതമായ അക്രമങ്ങള്‍ അഴിച്ചു വിട്ട അമേരിക്ക, പിറന്നു വീണ നാടിന്റെ മോചനത്തിനായി പോരാടുന്ന പലസ്തീനിലെ പൊന്നുമക്കളുടെ കരള്‍ രക്തം കുടിച്ചു ദാഹം തീര്‍ക്കുന്ന ഇസ്രായേലിനെ താങ്ങി നിര്‍ത്തുന്ന അമേരിക്ക... ആ അമേരിക്കക്ക് അനുകൂലമായി ആണവ കരാറില്‍ ഒപ്പുവച്ച ഒരേ ഒരു എം.പി ഈ സംസ്ഥാനത്തുനിന്നും പോയത് പി.ഡി.പിയുടെ കുറ്റമാണോ നിങ്ങളുടെ എം.പി അമേരിക്കക്ക് അനുകൂലമായി വോട്ടു ചെയ്തത് ? പി.ഡി.പിയുടെ കുറ്റമാണോ ആ എം.പിയെ തന്നെ നിങ്ങള്‍ അഖിലേന്ത്യ പ്രസിഡണ്ട് ആക്കിയത് ? അമേരിക്കക്ക് അനുകൂലമായി കേരളത്തിലെ ഒരു എം.പി വോട്ട് ചെയ്തത് പാലസ്തീനിന്റെ തെരുവോരങ്ങളില്‍ പിടിഞ്ഞു വീണു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ മറന്നുകൊണ്ട്,ഇറാക്കില്‍ കൊല്ലപെടുന്ന ലക്ഷങ്ങളെ മറന്നുകൊണ്ട്, അബൂഗരീബിലെ ജയിലുകളിലും ഗോണ്ടാനാമയിലെ ജയിലുകളിലും പീഡനം സഹിക്കുന്ന ആയിരങ്ങളെ മറന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊന്നൊടുക്ക പെടുന്ന അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പിയുടെ കുറ്റമല്ല..
മുംബൈ അന്വേഷണം നേര്‍വഴിക്കല്ല -മുന്‍ ഐ.ജി
മുംബൈ: 20 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ അന്വേഷണം ശരിയായ വിധമല്ല നടക്കുന്നതെന്ന് മഹാരാഷ്ട്ര ഐ.ജിയായിരുന്ന എസ്.എം. മുശ്‌രിഫ്. രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടും കേസന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് പുണെയില്‍ നിന്ന് 'മാധ്യമ'ത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മുശ്‌രിഫ് പറഞ്ഞു.
സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും നിഗൂഢമായാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുശ്‌രിഫ് അവരുടെ താല്‍പര്യത്തിനൊത്താണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. പൊലീസ് വൃത്തങ്ങളുടെ മറവില്‍ ആരുടേയോ താല്‍പര്യങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്്. മാലേഗാവ്, ഗോവ, താനെ, കല്യാണ്‍, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് സംഘടനകളുടെ പങ്ക് വെളിപ്പെട്ടതാണ്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ രീതികളുമായും മുംബൈസ്‌ഫോടനത്തിന് സാമ്യതകളുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എ.ടി.എസ് ശ്രമിക്കാത്തതെന്ന് മുശ്‌രിഫ് ചോദിച്ചു.
ഓരോ സ്‌ഫോടനങ്ങള്‍ക്കും ശേഷം ഇന്റലിജന്‍സ് പരാജയമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നായിരുന്നു മുശ്‌രിഫിന്റെ മറുപടി. രഹസ്യവിവരം നല്‍കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ എങ്ങനെയാണ് മുന്നറിയിപ്പുകളുണ്ടാകുക? രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. അക്കാര്യം 'ഹു കില്‍ഡ് കര്‍ക്കരെ ' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തന്നെ കേസന്വേഷിച്ചാല്‍ എങ്ങനെയാണ് നാടിന് നീതി ലഭിക്കുക -അദ്ദേഹം ചോദിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ മരിച്ചതുമായി ബന്ധപ്പെട്ടാണ് 'ഹു കില്‍ഡ് കര്‍ക്കരെ' എന്ന കൃതി മുശ്‌രിഫ് രചിച്ചത്.