കോഴിക്കോട്: പാര്‍ട്ടി ഭാരവാഹിയെന്ന പേരില്‍ വ്യാജ പ്രസ്താവന നടത്തിയ മുന്‍ നേതാവ് വി.എസ്. അബൂബക്കറിനെതിരെ നിയമനടപടിയെടുക്കുമെന്ന് പി.ഡി.പി ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലം പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന അബൂബക്കര്‍ നിലവില്‍ പ്രാഥമിക അംഗംപോലുമല്ല. ജില്ലാ പ്രസിഡന്റും സംസ്ഥാന അംഗവുമാണെന്ന് വ്യാജ പ്രസ്താവന ഇറക്കിയതിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയും നയപരിപാടികളും കണ്ടിട്ടുപോലുമില്ലാത്തവരാണ് പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍. പാര്‍ട്ടി ഭാരവാഹിയെന്ന് പരിചയപ്പെടുത്തി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പാര്‍ട്ടി മത്സരിക്കുന്ന 17 മണ്ഡലങ്ങളിലും നിരീക്ഷണ പര്യടനം നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം, സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍, പി.സി.എഫ് ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എം.എ. ഹമീദ് കൂരാച്ചുണ്ട്, ബഷീര്‍ കക്കോടി എന്നിവര്‍ പങ്കെടുത്തു.
അവിഹിതമാര്‍ഗങ്ങിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മഅദനിയെ ജയിലിലടപ്പിച്ചവര്‍ :ഹനീഫ പുത്തനത്താണി
തിരൂര്‍ : അബ്‌ദുല്‍ നാസര്‍ മഅദനിയെ ജയിലിലടക്കാന്‍ ഗൂഢനീക്കം നടത്തിയവര്‍ അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ചു ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്‌ഥാനാത്തെയും തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് വിവിധകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരും പുറത്തു പോയവരുമാണു ഇപ്പോള്‍ രാജിവെച്ചെന്നു പ്രചരിപ്പിക്കുന്ന പലനേതാക്കളുമെന്നും പി.ഡി.പി സംസ്‌ഥാനസമിതി അംഗം ഹനീഫ പുത്തനത്താണി പറഞ്ഞു.
തിരൂര്‍ മണ്ഡലം പി.ഡി.പി സ്‌ഥാനാര്‍ഥി ബാപ്പു പുത്തനത്താണിയുടെ പ്രചരണ പരിപാടി ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും രാജിവെക്കല്‍ തൊഴിലാക്കിയവരാണിവര്‍ . മര്‍ദ്ധിതരുടെയും പീഢിതരുടെയും മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിയായ അബ്‌ദുല്‍ നാസര്‍ മഅദനിയുടെയും അദ്ദേഹത്തെയും ആശയങ്ങളെയും സ്‌നേഹിക്കുന്ന പതിനായിരകണക്കിനു അനുയായികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണു പി.ഡി.പിയുടെ കരുത്തെന്നും വര്‍ഷങ്ങളോളം അദ്ദേഹത്തെ ജയിലുകള്‍ക്കത്തും പുറത്തും പീഢിപ്പിച്ചിട്ടും രണ്ടു പതിറ്റാണ്ടു കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.പിയെ തകര്‍ക്കാനോ രാജിവെച്ച് പുറത്ത്‌പോയ നേതാക്കള്‍ക്കു ആര്‍ക്കും ഒരു പ്രവര്‍ത്തകനെ പോലും കൂടെ കൊണ്ടു പോകാന്‍ കഴിയാത്തതും ഇതുകൊണ്ടാണെന്നും പ്രസ്‌ഥാവനയില്‍ കൂട്ടിചേര്‍ത്തു.
അബ്‌ദുല്‍ നാസര്‍ മഅദനിയെ രണ്ടു തവണ ജയിലിലടപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്‌ട ശക്‌തികള്‍ ആരെന്നു വര്‍ഗീസ് വധവും, അഭയ കേസും , ഐസ്‌ക്രീം കേസും വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വന്നതു പോലെ ഒരിക്കല്‍ പുറത്തു വരുമെന്നും അദ്ദേഹം പറ്‌ഞ്ഞു. തെരഞ്ഞെടുപ്പ് നിലപാടുമായി ബന്ധപ്പെട്ടു കര്‍ണ്ണാടക ജയിലില്‍ നിന്നും ചെയര്‍മാന്റെ പ്രഖ്യാപനം വരുന്നതു വരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
പുറത്തായത് സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധത- സുബൈര്‍ സബാഹി
തിരൂരങ്ങാടി: സംഘ്പരിവാര്‍ വോട്ട് സ്വീകരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോടെ സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധതയാണ് പുറത്തായതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. പി.ഡി.പി തിരൂരങ്ങാടി മണ്ഡലം സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണത്തിനായി വെന്നിയൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇസ്മായില്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി. ഗൃഹസന്ദര്‍ശനം
കുറ്റിപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുടുംബസംഗമവും ഗൃഹസന്ദര്‍ശനവും നടത്താന്‍ കോട്ടയ്ക്കല്‍ മണ്ഡലം പി.ഡി.പി. സ്ഥാനാര്‍ഥി അലി കാടാമ്പുഴ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വാഹനപ്രചാരണം ബുധനാഴ്ച കുറ്റിപ്പുറത്തുനിന്ന് തുടങ്ങി വൈകീട്ട് ഊരോത്ത്പള്ളിയാലില്‍ സമാപിക്കും. കണ്‍വെന്‍ഷനില്‍ കുഞ്ഞിപ്പ കാടാമ്പുഴ, ഷമീര്‍ പാഴൂര്‍, അബ്ദുല്‍ ഖാദര്‍ കാട്ടിപ്പരുത്തി എന്നിവര്‍ പ്രസംഗിച്ചു.
പി.സി.എഫ്. ജിദ്ദ ഘടകം പ്രചാരണം നടത്തും
ജിദ്ദ: ഇടതു-വലതു മുന്നണികള്‍ക്കും ബി.ജെ.പി.ക്കും എതിരെ കേരളത്തിലെ 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുവാനുള്ള പി.ഡി.പി. സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പി.സി.എഫ്. ജിദ്ദ ഘടകം സ്വാഗതം ചെയ്തു. ദളിത് പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുന്നതിനും അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനും പി.ഡി.പി.സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.ഡി.പി. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയിലും പ്രവാസി ബന്ധുക്കള്‍ക്കിടയിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. നാട്ടിലുള്ള പി.സി.എഫ്. പ്രവര്‍ത്തകര്‍ പി.സി.എഫ്. ജിദ്ദ ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി.എ. മുഹമ്മദ്‌റാസി, ദേശീയ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം, മുസ്തഫ പുകയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തും.
വൈസ്പ്രസിഡന്റ് അബ്ദുള്‍ റഊഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. ജിദ്ദ കമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, സിദ്ദിഖ് സഖാഫി, റസാഖ് മാസ്റ്റര്‍ മമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.എം. അനീസ് സ്വാഗതവും അസ്‌കര്‍ ഏലംകുളം നന്ദിയും പറഞ്ഞു.