പി.ഡി.പി മേഖല സമരസംഗമവും പ്രതിഷേധ റാലിയും ഇന്ന്
മലപ്പുറം: മഅദനിയെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരൂരിലും മഞ്ചേരിയിലും മേഖലാ സമരസംഗമവും പ്രതിഷേധറാലിയും നടത്തുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. മഅദനിക്കും കുടുംബത്തിനും എതിരായ നരനായാട്ടിനെതിരെ മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്നും പി.ഡി.പി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ശശി പൂവന്‍ചിന, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പരമാനന്ദന്‍ മങ്കട, അയ്യപ്പന്‍ എ.ആര്‍. നഗര്‍, അനീഷ്‌കുമാര്‍ പൂക്കോട്ടൂര്‍, ടി.പി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment