മദനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചത്-പി.ഡി.പി.
കാസര്‍കോട്: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള കേസ് കെട്ടിചമച്ചതാണെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ആരോപിച്ചു. മദനിക്ക് നീതി ലഭിക്കാന്‍ മുഴുവന്‍ ജനങ്ങളും മതേതര പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണമെന്ന് പി.ഡി.പി.ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് പി.എം.സുബൈര്‍ പടുപ്പ് മഅ്ദനി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ട്രഷര്‍, സയ്യിദ് ഉമറുല്‍ ഫാറുഖ് തങ്ങള്‍, ഖാലിദ് ബംബ്രാണ, ഹമീദ്കഞ്ചി ഇബ്രാഹിം, ഷാഫി ഹാജി അഡൂര്‍, ബഷീര്‍ അങ്കക്കളരി, സ്വാദിഖ് മുളിയടുക്കം, സി.എച്ച്.ജബ്ബാര്‍, അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment