മഅദനിക്കെതിരെ ഗൂഢാലോചന- പി.ഡി.പി
മലപ്പുറം: അബ്ദുള്‍നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി നാടുകടത്താനുള്ള നീക്കം ഗൂഢാലോചനയാണെന്ന് പി.ഡി.പി. ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍ വ്യക്തമാക്കിയത് ഇതിനുള്ള തെളിവാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ-മത-മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 28ന് മലപ്പുറത്ത് ഉപവാസ സമരം നടത്തുമെന്ന് ജില്ലാ കൗണ്‍സില്‍ അറിയിച്ചു. കെ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷംസുദ്ദീന്‍, ശക്കീര്‍ പരപ്പനങ്ങാടി, നാസര്‍ പാണ്ടിക്കാട്, ഉമ്മര്‍ ഓമാനൂര്‍, സുള്‍ഫിക്കര്‍ അലി, മുഹമ്മദ് സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment