തെളിവുണ്ടെങ്കില്‍ ജയിലില്‍ അടയ്‌ക്കാം-മദനി
കൊല്ലം: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് എന്തെങ്കിലും തെളിവു കിട്ടിയാല്‍, തന്നെ ജയിലില്‍ അടയ്‌ക്കുകയോ വെടിവച്ച് കൊല്ലുകയോ ചെയേ്‌താളൂ എന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ തന്റെ ജീവിതത്തെക്കാള്‍ നല്ലത് ജയിലിലായിരുന്നെന്നും വേദനാജനകമാംവിധം ആരോപണങ്ങളിലൂടെ തന്നെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മദനി പറഞ്ഞു. 'തീവ്രവാദിബന്ധം ആരോപിച്ച് നിയമസഭയില്‍ ഒരു എം.എല്‍.എ.എന്നെപ്പറ്റി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. മുമ്പ് ഐ.എസ്.എസ്സിലോ പി.ഡി.പി.യിലോ ഉണ്ടായിരുന്ന നിരവധി പേര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. അവര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അതിനു ഞാനാണോ ഉത്തരവാദി ? കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹാലിമുമായി ഒരു ബന്ധവുമില്ല. ഹാലിം എന്ന ആളെക്കുറിച്ച് ഒന്നും അറിയില്ല. എനിക്ക് ബന്ധമുണ്ടെന്ന് എന്തെങ്കിലും തെളിവു കിട്ടുകയോ ഒരു ഫോണ്‍ വിളിയുടെ തെളിവെങ്കിലും ഹാജരാക്കുകയോ ചെയ്‌താല്‍ പി.ഡി.പി.പിരിച്ചുവിടാന്‍ തയ്യാറാണ് '-മദനി പറഞ്ഞു. നിയമസഭയില്‍ തനിക്കെതിരെ വന്ന അടിയന്തരപ്രമേയത്തെപ്പറ്റി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കും. തീവ്രവാദക്കേസും അതില്‍ തനിക്കു പങ്കുണ്ടോ എന്നും നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മദനി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഈ വിചാരണ അസഹ്യമാണ്. ഇതിനെക്കാള്‍ നല്ലത് എന്നെ വീണ്ടും ജയിലില്‍ ആക്കുന്നതാണ്-അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ചില പ്രത്യേക നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലും അബദ്ധജടിലമാണ്. തീവ്രവാദപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്‌ക്കുകയാണെന്നും മദനി പറഞ്ഞു. പൂന്തുറ സിറാജ്, മൈലക്കാട് ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
No comments:
Post a Comment