23.11.12

ഇ. അഹമ്മദിന്‍െറ മൗനം പ്രതിഷേധാര്‍ഹം -പി.ഡി.പി

കൊല്ലം: ഗസ്സയില്‍ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരതക്കെതിരെ മൗനം പാലിക്കുന്ന കേന്ദ്രത്തിന്‍െറയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. കേന്ദ്രത്തിന്‍െറ നിസ്സംഗതയില്‍ പ്രതിഷേധിച്ച് അഹമ്മദ് മന്ത്രിസ്ഥാനം രാജിവെക്കണം. അല്ലാത്തപക്ഷം അഹമ്മദിന്‍െറ രാജിക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കണം. ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം.
മഅ്ദനിയുടെ ജയില്‍മോചനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെടാത്തത് ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ്. ‘സാമൂഹിക നീതി, സമഗ്ര വികസനം, സമാധാന സമൂഹം’ എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂര്‍ ടൗണ്‍ഹാളില്‍ 29ന് സംസ്ഥാനതല പാഠശാല സംഘടിപ്പിക്കും. ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് മലപ്പുറത്തെ പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിസ്സംഗതക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും

No comments: