7.8.12



മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന്
 മുസ്ലിം നേതാക്കള്‍
മഅ്ദനിക്ക് വേണ്ടി  പ്രാര്‍ഥിക്കണമെന്ന്  മുസ്ലിം നേതാക്കള്‍
കോഴിക്കോട്: രണ്ടുവര്‍ഷമായി അന്യായമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിനും രോഗശമനത്തിനുമായി വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് മതപണ്ഡിതരും സമുദായ നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ടാമതും ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസം രണ്ടുവര്‍ഷം പൂര്‍ത്തിയായി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗബാധിതനാണ് അദ്ദേഹം. നേരത്തേ മുറിച്ചുമാറ്റേണ്ടിവന്ന വലതുകാലിന്‍െറ ബാക്കി ഭാഗത്ത് ചലനശേഷിയും സംവേദനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍െറ വിചാരണ വേഗത്തില്‍ നീതിയുക്തമായി നടക്കാനും എത്രയും വേഗത്തില്‍ ജയില്‍മോചിതനാകാനും പ്രാര്‍ഥിക്കണമെന്നാണ് അഭ്യര്‍ഥന.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), പി.കെ. കോയ മൗലവി (ട്രഷറര്‍, കേരള ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ജനറല്‍ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി (മെംബര്‍, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്), പാണക്കാട് ജബാര്‍ അലി ശിഹാബ് തങ്ങള്‍ (സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), എച്ച്. ഷഹീര്‍ മൗലവി (ജന. കണ്‍വീനര്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം), അഡ്വ. കെ.പി. മുഹമ്മദ് (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), എസ്.എ. പുതിയവളപ്പില്‍ (സംസ്ഥാന പ്രസിഡന്‍റ്, ഐ.എന്‍.എല്‍), ഡോ. ഫസല്‍ ഗഫൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എം.ഇ.എസ്), പൂന്തുറ സിറാജ് (വര്‍ക്കിങ് ചെയര്‍മാന്‍, പി.ഡി.പി), പി.ടി. മൊയ്തീന്‍കുട്ടി (ജന. സെക്രട്ടറി, എം.എസ്.എസ്), എം.കെ. അലി (ജനറല്‍ സെക്രട്ടറി, മെക്ക), അഡ്വ. എ. പൂക്കുഞ്ഞ് (പ്രസിഡന്‍റ്, ജമാഅത്ത് കൗണ്‍സില്‍), കടക്കല്‍ ജുനൈദ് (ജന. സെക്രട്ടറി, കെ.എം.വൈ.എഫ്) എന്നിവരാണ് അഭ്യര്‍ഥന നടത്തിയത്.

2 comments:

Anonymous said...

മദനിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ആവില്ല എന്ന് ഈ യിടെ ഇ റ്റി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്‍റെ ഒരു റമദാന്‍ പ്രസങ്കം ഒരു പത്രത്തില്‍ കണ്ടു .എല്ലാ ലീഗുകാരെ അന്ന് മദനിയെ ആരെസ്റ്റ്റ് ചെയ്തില്ല ആരെസ്റ്റ്റ് ചെയ്യാന്‍ വയികിക്കുന്നു മദനിയെ അറെസ്റ്റ്‌ കോടിയേരി നീട്ടുന്നു എന്ന് പറഞ്ഞു ബിജെപിയുടെ ഒപ്പം സംമര്ധ ചെലുത്തിയിരുന്ന ഈ ലീഗുകാര്‍ ഒരു നിരപരാതിയെ ആണ് ജയിലിലേക്ക് അയച്ചത് എന്ന സത്യം ഇപ്പോഴാണോ തിര്ച്ചരിയുന്നത് .പിന്നെ അറെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ സി പി എമ്മ അറെസ്റ്റ്‌ ചെയ്തു ബി ജെ പിക്ക് വിട്ടു കൊടുത്തു എന്നും പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ലീഗ് ഇപ്പോഴും പറഞ്ഞു നടക്കുന്നു . ലീഗുകാരുടെ തന്ദ്രപരമായ രാഷ്ട്രിയ കളിയെ ചില മണ്ടന്മാരായ പിഡിപിക്കാര്‍ ഇപ്പോഴും തിരിച്ചറിയുന്നില്ല .അത് തിരിച്ചറിയുക .ആത്മീയ നേതാവ് തങ്ങളെ പോലെ ഒരു രാഷ്ട്രിയ പാര്‍ടിയാണ് മദനിയെന്ന ആത്മീയ നേതാവ് നയിക്കുന്ന പി ഡി പി .അത് വളര്താതിരിക്കാന്‍ മദനി അകത്തു കിടക്കണം,പിന്നെ എന്തും നേരോടെ ചോദിക്കുന്ന മദനി അവര്‍ക്ക് എന്നും velluvili എന്ന വാസ്തവ സത്യമാണ് ലീഗുകാര്‍ക്കുള്ളത് എന്നതു കൊണ്ട് മാത്രമാണ് ലീഗ് മദനിയെ വേട്ടയാടുന്നത് എന്നതാണ് സത്യം .ഇവിടെ ലീഗ് ഒഴിച്ച് ബാക്കി എല്ലാവരും പങ്കെടുത്തത് അത് കൊണ്ട് തെന്നെ.

Anonymous said...

മദനിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ആവില്ല എന്ന് ഈ യിടെ ഇ റ്റി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്‍റെ ഒരു റമദാന്‍ പ്രസങ്കം ഒരു പത്രത്തില്‍ കണ്ടു .എല്ലാ ലീഗുകാരെ അന്ന് മദനിയെ ആരെസ്റ്റ്റ് ചെയ്തില്ല ആരെസ്റ്റ്റ് ചെയ്യാന്‍ വയികിക്കുന്നു മദനിയെ അറെസ്റ്റ്‌ കോടിയേരി നീട്ടുന്നു എന്ന് പറഞ്ഞു ബിജെപിയുടെ ഒപ്പം സംമര്ധ ചെലുത്തിയിരുന്ന ഈ ലീഗുകാര്‍ ഒരു നിരപരാതിയെ ആണ് ജയിലിലേക്ക് അയച്ചത് എന്ന സത്യം ഇപ്പോഴാണോ തിര്ച്ചരിയുന്നത് .പിന്നെ അറെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ സി പി എമ്മ അറെസ്റ്റ്‌ ചെയ്തു ബി ജെ പിക്ക് വിട്ടു കൊടുത്തു എന്നും പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ലീഗ് ഇപ്പോഴും പറഞ്ഞു നടക്കുന്നു . ലീഗുകാരുടെ തന്ദ്രപരമായ രാഷ്ട്രിയ കളിയെ ചില മണ്ടന്മാരായ പിഡിപിക്കാര്‍ ഇപ്പോഴും തിരിച്ചറിയുന്നില്ല .അത് തിരിച്ചറിയുക .ആത്മീയ നേതാവ് തങ്ങളെ പോലെ ഒരു രാഷ്ട്രിയ പാര്‍ടിയാണ് മദനിയെന്ന ആത്മീയ നേതാവ് നയിക്കുന്ന പി ഡി പി .അത് വളര്താതിരിക്കാന്‍ മദനി അകത്തു കിടക്കണം,പിന്നെ എന്തും നേരോടെ ചോദിക്കുന്ന മദനി അവര്‍ക്ക് എന്നും velluvili എന്ന വാസ്തവ സത്യമാണ് ലീഗുകാര്‍ക്കുള്ളത് എന്നതു കൊണ്ട് മാത്രമാണ് ലീഗ് മദനിയെ വേട്ടയാടുന്നത് എന്നതാണ് സത്യം ഇവിടെ ലീഗ് ഒഴിച്ച് ബാക്കി എല്ലാവരും പങ്കെടുത്തത് അത് കൊണ്ട് തെന്നെ