‘മഅ്ദനിയുടെ വിമോചനത്തിന്
പൊതു മന:സാക്ഷി ഉണരണം’
കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്‍െറ തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിമോചനത്തിനുവേണ്ടി പൊതു മന$സാക്ഷി ഉണരണമെന്ന് ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിമോചന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിയുടെ അന്യായമായ തടവ് നമ്മുടെ നീതിബോധത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ചികിത്സ നിഷേധിച്ചും വിചാരണ ദീര്‍ഘിപ്പിച്ചും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ ശബ്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെ.എം.എഫ് ജില്ലാ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടി അസീസ് കടപ്പുറം, പി.ഡി.പി സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പ്രഫ. ടി.ടി. ജേക്കബ്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹസ്ബുല്ല തളങ്കര, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം മുഹമ്മദ് ശാഫി, എന്‍.എസ്.സി ജില്ലാ സെക്രട്ടറി സൈഫുദ്ദീന്‍ മാക്കോട്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ജനതാദള്‍ (എസ്) പ്രതിനിധി ഹമീദ് മൊഗ്രാല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് വി.പി. ഷക്കീര്‍, പീപ്പ്ള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം പ്രതിനിധി റഹീം കൂവത്തൊട്ടി, അബ്ബാസ് മുതലപ്പാറ, അബ്ദുല്‍ഹമീദ്, അഹമ്മദ് ബെള്ളൂര്‍, ബഷീര്‍ കുഞ്ചത്തൂര്‍, ഹസന്‍ കൊട്ടിയാടി, റഷീദ് ബേക്കല്‍, സക്കീര്‍ഹുസൈന്‍, എം.എം.കെ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പി.കെ. അബ്ദുല്ല സ്വാഗതവും യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.
No comments:
Post a Comment