ഇ-മെയില്‍ ചോര്‍ത്തല്‍ വ്യാപക പ്രതിഷേധം
സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- പി.ഡി.പി.
പി.ഡി.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച അഞ്ച്മണിക്ക് മണ്ണഞ്ചേരി ജംഗ്ഷനില്‍ മനുഷ്യാവകാശ സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു. സമ്മേളനം എന്‍.എസ്.സി. സംസ്ഥാന പ്രസിഡന്റ് പി.ടി.എ.റഹിം ഉദ്ഘാടനം ചെയ്യും.
ഇ-മെയില്‍ ചോര്ത്തലിനു പിന്നില്‍ ഗൂഡാലോചന - സുനീര്‍ ഇസ്മായില്‍
കായംകുളം : മുസ്ലിം സമുദായത്തിന് നേരെയുള്ള ഫാസിസ്റ്റ് ഗൂഡാലോചനയാണ് ഇ-മെയില്‍ ചോര്ത്തലിനു പിന്നിലെന്ന് പി.ഡി.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഗൂഡാലോചന പുറത്ത് കൊണ്ടുവന്ന പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹാമാണെന്നും സുനീര്‍ ഇസ്മായില്‍ പറഞ്ഞു.
ഇ-മെയില്‍ ചോര്‍ത്തല്‍ ലീഗ് ആര്‍ജ്ജവത്വം കാണിക്കണം
പൊന്നാനി : മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ലീഗ് ആര്ജ്ജവത്വമുള്ള നിലപാട് സ്വീകരിക്കണമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, വേലായുധന്‍ വെന്നിയൂര്‍, യൂസഫ് പാന്ത്ര, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇ-മെയില്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം
ഷോര്ണ്ണൂര്‍ : മുസ്ലിംകളുടെ സ്വാകാര്യ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള രഹസ്യ പോലീസിന്റെ അന്വേഷണം ആര്‍ക്കു വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കനംമെന്നു പി.ഡി.പി. ഷോര്ണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുഹമ്മദ് തൃക്കടീരി, മുസ്തഫ മാരായമംഗലം, ഹമീദ് ചെര്‍പ്പുളശ്ശേരി, ജബ്ബാര്‍ ഇരുമ്പാലശ്ശെരി, ഫൈസല്‍ നെല്ലായ, ഫിറോസ് ചെമ്മന്കുഴി എന്നിവര്‍ സംസാരിച്ചു.
ഇ-മെയില്‍ ചോര്‍ത്തല്‍ ഭയാനകം - പി.ഡി.പി. തൃത്താല : ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഇ-മെയില്‍ മാത്രം ചോര്‍ത്തിയ സംഭവം നിര്‍ഭാഗ്യകരവും ഭയാനകവുമാണെന്ന് പി.ഡി.പി. തൃത്താല മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസ്തുത വാര്‍ത്ത ജനങ്ങളിലെത്തിച്ച മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള നീക്കം ഫാസിസമാനെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ തൃത്താല, ഭാരവാഹികളായ സൈതലവി, സൈനുദ്ദീന്‍, മുസ്തഫ, നാസ്സര്‍ മാലിക്, അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇ-മെയില്‍ ചോര്‍ത്തല്‍ കര്‍ശന നടപടി വേണം - പി.ഡി.പി.
തീവ്രവാദികളെല്ലാം മുസ്ലിംകള്‍ ആണെന്ന് അമേരിക്കയും ഇസ്രായേലും പടച്ചുവിട്ട ജല്പനങ്ങള്‍ക്ക് പിന്തുണയും പ്രചാരണവും നല്‍കുന്നവരുടെ കുത്സിത ബുദ്ധിയാണ് മുസ്ലിംകളുടെയും പത്രപ്രവര്‍ത്തകരുടെയും പ്രോഫഷനലുകളുടെയും ഇ-മെയില്‍ ചോര്‍ത്തുന്നതിന് പിന്നിലെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ ശാക്ത്രീകരണത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഭീകരവാദ മുദ്രകുത്തി കള്ളക്കേസില്‍ പെടുത്തി ജയിളിലടച്ചതിനു ശേഷമുള്ള അടുത്തഘട്ട പദ്ദതിയുടെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പ്രോഫഷനലുകളെ ടാര്‍ജെറ്റ് ചെയ്യുന്നതിന് പിന്നിലെന്നും റജീബ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നടന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധിയോടെ കേസന്വേഷനങ്ങളെ സമീപിക്കരുതെന്നും നീതിന്യായ സംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുന്ന സമീപനം ഉണ്ടാവരുതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നതാണ്.
ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട്, മന്ത്രിയുടെ വസതിയിലേക്ക് പി.ഡി.പി.മാര്‍ച്ച്
തൃപ്പൂണിത്തറ : ബാര്‍ ലൈസന്‍സ് നല്‍കുന്നത്തില്‍ അഴിമതി കാട്ടിയ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ വസതിയിലേക്ക് പി.ഡി.പി. മാര്‍ച്ച് നടത്തി. തൃപ്പൂണിത്തറ ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്റ്റാച്യു ജങ്ക്ഷന്‍ വഴി സംസ്കൃത കോളേജ് റോഡിലെത്തിയ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നൌഷാദ് പാറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ സംസാരിച്ചു.
അബിത്താസിനു പി.ഡി.പി.ഉപഹാരം നല്‍കി
തൃശ്ശൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി അനുഭവിക്കുന്ന അനീതിയും മനുഷ്യവകാശലംഘനങ്ങളും ഇതിവൃത്തമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് അവതരിപ്പിച്ച് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിത്താസിന് പി ഡി പി തൃശൂര്‍ ജില്ല കമ്മിറ്റി ഉപഹാരം നല്‍കി. സര്‍ഗ്ഗാത്മക ഭാവനകള്‍ സാമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോഴാണ് കലയോടുള്ള ധാര്‍മികത പുലര്‍ത്താന്‍ കലാകരന് കഴിയുകള്ളു എന്ന് ഉപഹാരം സമര്‍പ്പിച്ചു സംസാരിച്ച പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ് അധ്യക്ഷത വഹിച്ചു. കുട്ടിയെ മോണോ ആക്റ്റ് അഭ്യസിപ്പിച്ച കലാഭവന്‍ നൗഷാദ്,ജില്ല ജോയിന്റ് സെക്രട്ടറി മജീദ് മുല്ലക്കര,ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കൊരട്ടിക്കര, പി.ടി.യു.സി.ജില്ലാ ട്രഷറര്‍ പി.എസ്. ഉമര്‍ കല്ലൂര്‍,വിവിധ മണ്‌ലം ഭാരവാഹികളായ എ എച്ച് മുഹമ്മദ്, മുഉനുദ്ദീന്‍ ചാവക്കാട്, മുജീബ്,അമീര്‍ ചേര്‍പ്പ്,ഇബ്രാഹീം കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച്.
മഅദനിക്ക് നീതി ലഭ്യമാക്കണം - രമേശ് ചെന്നിത്തല
ഹരിപ്പാട് : കര്‍ണ്ണാടക ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍വാസം അനന്തമായി നീളാതെ അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നു കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.ഡി.പി. ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡക്ക് കത്തയക്കല്‍ പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോയമ്പത്തൂര്‍ ജയിലില്‍ ദീര്‍ഘകാലം പീഡനത്തിന് വിധേയനായ മഅദനിയെ പിന്നീട് നിരുപാധികം വിട്ടയച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. രോഗാവസ്ഥയില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന മഅദനിയുടെ ജയില്‍വാസം അനന്തമായി നീണ്ടുപോകാതെ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍ ജയിലില്‍ ദീര്‍ഘകാലം പീഡനത്തിന് വിധേയനായ മഅദനിയെ പിന്നീട് നിരുപാധികം വിട്ടയച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. രോഗാവസ്ഥയില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന മഅദനിയുടെ ജയില്‍വാസം അനന്തമായി നീണ്ടുപോകാതെ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ പി.ഡി.പി. നയരൂപീകരണ സമിതി അംഗം അഡ്വ. മുട്ടം നാസ്സര്‍, സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളായ വി.എന്‍.ശ്രീധരന്‍ പുലരി, പി.വിശ്വംഭരന്‍, ജില്ലാ കമ്മിറ്റി അംഗം കെ.എം.ഷറ ഫുദ്ദീന്‍, എം.യാക്കൂബ് ആനാരി, വൈ.ഷാജഹാന്‍, അനില്‍കുമാര്‍, ഹുസൈന്‍ മുട്ടം, കെ.എ.മുഹമ്മദ് കോയ, സൈഫുദ്ദീന്‍, വി.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
മഅദനിക്ക് നീതി ഉറപ്പാക്കണം -എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍
കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയ്ക്ക് എഴുതിയ കത്തില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
മഅദനിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും വിചാരണത്തടവുകാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നുമുള്ള ബന്ധുക്കളുടെയും അഭിഭാഷകരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് കാന്തപുരം വ്യക്തമാക്കി. നീതിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ മഅദനിയെ ശിക്ഷിക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറയുന്നു.
വിചാരണത്തടവുകാരായ പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട മാനുഷിക പരിഗണന മദനിക്ക് ഉറപ്പുവരുത്തണമെന്നും ദിവസേന വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.