മഅദനിക്ക് നീതി ലഭിക്കാന്‍ മൂവാറ്റുപുഴയില്‍ ഉജ്ജ്വല റാലി
മൂവാറ്റുപുഴ: ബാംഗ്ലൂര്‍ കേസ്സില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല റാലി നടന്നു. സെന്‍ട്രല്‍ ജുമാമസ്ജിദിനു മുന്നില്‍ നിന്നു തുടങ്ങിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൗലവി, പേട്ട ജുമാമസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, അഞ്ചല്‍പ്പെട്ടി ജുമാമസ്ജിദ് ഇമാം അബ്ദുള്‍കരീം റഷാദി, സംയുക്തവേദി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ. മുജീബ് റഹ്മാന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ഷിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.
കര്‍ണാടക മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി. സൗത്ത് ഇന്ത്യ സെല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എജുക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് (സിക്രെം) ആണ് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എസ്.ആര്‍. നായിക്കിന് നിവേദനം നല്‍കിയത്. കമീഷന്‍ ജയില്‍ സന്ദര്‍ശിച്ച് മഅദനിയുടെ അവസ്ഥ വിലയിരുത്തണമെന്നും സംഘടനാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു ഫിലിപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.മഅദനിയുടെ കുളിമുറിയിലും കക്കൂസിലും ക്ലോഡ്സ് സര്‍ക്യുട്ട് ടി.വി.സ്ഥാപിച്ചത് സ്വാകാര്യതയെ ബാധിക്കുന്നതും മനുഷ്യവകാശ ലംഘനമാണ്. ഇരുപത്തി നാല് മണിക്കൂറും ഹൈ ബീം ബള്‍ബ് പ്രകാശിപ്പിച്ച് ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നുമുണ്ട്. നിരവധി ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കമീഷന്‍ നേരിട്ട് ജയില്‍ സന്ദര്‍ശിച്ച് മനുഷ്യാവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മഅദനിയെ പ്രമുഖ ആയുര്‍വേദ ഹോളിസ്റിക് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടുപോയെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ മടക്കിക്കൊണ്ടുപോയിരുന്നു. തീര്‍ത്തും അവസനിലയായ അദ്ദേഹത്തെ ഇത്രയും ദൂരം പോലീസ് വാഹനത്തില്‍ കൊണ്ടുപോയത് ശാരീരിക പീഡനമായി കണക്കാണമെന്നു മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
No comments:
Post a Comment