ഇന്ധന വില വര്‍ദ്ദന പി.ഡി.പി. പ്രതിഷേധിച്ചു
കൊച്ചി : രാജ്യത്തെ ജനങ്ങളെക്കാള്‍ വലുത് എണ്ണക്കമ്പനികളാണെന്ന ധാരണയാണ് കേന്ദ്ര സര്ക്കാരിനുള്ളതെന്നു വ്യക്തമാക്കണമെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബ് ആവശ്യപ്പെട്ടു. ബഡ്ജറ്റില്‍ കോടിക്കണക്കിനു എണ്ണക്കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടും നഷ്ടത്തിലാണെന്ന കമ്പനികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് വിദഗ്ദ്ദരുടെ ഒരു സമിതി രൂപവത്കരിച്ചു അന്വേഷണം നടത്തണമെന്നും രജീബ് ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച കണക്കുകള്‍ നിരത്തി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തോന്നിയപോലെ വില വര്‍ദ്ടിപ്പിക്കാനുള്ള അവസരം ഒരുക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ക്രൂരമായ സമീപനമാണ് കാണിക്കുന്നത്. നികുതിയിളവുകള്‍ പ്രാഖ്യാപിച്ചു സംസ്ഥാനങ്ങള്‍ വില വര്‍ദ്ദന പിടിച്ചു നിര്തനമെന്ന നിര്‍ദ്ദേശം ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ഡി.പി. കുറ്റപ്പെടുത്തി
ഇന്ധന വില വര്‍ദ്ദന കോര്‍പറേറ്റുകളെ സഹായിക്കാന്‍ : അജിത്കുമാര്‍ ആസാദ്
തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത് കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമാന ചിന്താഗതിക്കാരെ സഹകരിപ്പിച്ച് പ്രതിഷേധ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയില്‍ പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി യോഗം ശരിവെച്ചു.
മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 31 ന് ജില്ലാ സമ്മേളനം നടത്താനും തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എം. ജബ്ബാര്‍, ടി.എം.എ. കരീം,നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, കമറുദ്ദീന്‍ അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.
മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം -സെബാസ്റ്റിയന്‍ പോള്‍
കൊച്ചി: അബ്ദുന്നാസിര്‍ മഅദനിയുടെ അന്യായ തടവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.
ഒരു കേരളീയനെതിരെ അന്യസംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. എറണാകുളത്ത് ഫോറം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈയില്‍ മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഫോറത്തിന്റെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ ഉള്‍പ്പെടെ സമര അഭിപ്രായ രൂപവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി മുഹമ്മദ്, വയലാര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ടി.മുഹമ്മദ് വേളം, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ. മുജീബ് റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
അങ്കണവാടികളുടെ പ്രവര്‍ത്തനം അവതാളത്തില്‍-പിഡിപി
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ട് അങ്കണവാടികളില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്താത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം അവതാളത്തിലായതായി പിഡിപി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.ഇവിടെ താത്കാലിക നിയമനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ വാടക റോഡിതര മെയിന്റനന്‍സ് ഗ്രാന്റില്‍നിന്നും കൊടുക്കുവാന്‍ പദ്ധതി നിര്‍ദേശങ്ങളുണ്ടായിട്ടും കുട്ടികളില്‍നിന്നും പണംപിരിച്ചു വാടകകൊടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പിഡിപി കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാടക നല്‍കുവാനും ഹെല്‍പ്പര്‍മാരെ നിയമിക്കുവാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ഇ. രാമന്‍ അധ്യക്ഷനായിരുന്നു. വി.എം. അലിയാര്‍, അബ്ബാസ് കാമ്പാക്കുടി, അഷറഫ് ബാവ, കുഞ്ഞുമുഹമ്മദ്, ടി.എം. സിറാജ്, കെ.എം. ഉമ്മര്‍, ഇ.എം. കോയാന്‍, ജമാല്‍ പടുത്താലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
ഉത്തരമേഖലാ സെമിനാര്‍ 22 നു മലപ്പുറം ടൌണ്‍ ഹാളില്‍
മലപ്പുറം : 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' മഅദനി വേട്ടയുടെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മൂന്നു മേഖലാ തല സെമിനാറുകളുടെ ഭാഗമായി നടക്കുന്ന ഉത്തരമേഖലാ സെമിനാര്‍ ജൂലൈ 22 നു മലപ്പുറം ടൌണ്‍ ഹാളില്‍ നടക്കും. സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട് കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
കര്‍ണാടക പോലീസ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു പി.ഡി.പി.
വൈക്കം: അബ്ദുള്‍ നാസര്‍ മഅദനിയോട് കര്‍ണാടക പോലീസ് പ്രതികാരബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.ഡി.പി. വൈക്കം മണ്ഡലം കണ്‍വെന്‍ഷന്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷനായ യോഗത്തില്‍ നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ, ഒ.എ. സക്കരിയാ, എം.എച്ച്. അക്ബര്‍, ഇസ്മായില്‍, റഷീദ്, ഷാജി, വി.ഇ. അബൂബേക്കര്‍, അസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: റഷീദ് കൊട്ടപ്പള്ളി(പ്രസി), ഇസ്മയില്‍(വൈസ് പ്രസി), എം.എ. അക്ബര്‍(സെക്ര), എ.കെ. സുകുമാരന്‍(ജോ. സെക്ര), സിയാദ്(ട്രഷ), അസ്‌ക്കര്‍, ഷാജി (ജില്ലാ കമ്മിറ്റി അംഗങ്ങള്‍), വി.എസ്. നസീര്‍, വി.ഇ. അബൂബേക്കര്‍, ഷുക്കൂര്‍ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).
ഇന്ധന വില വര്‍ദ്ദന പി.ഡി.പി. പ്രതിഷേധിച്ചു
കൊച്ചി : രാജ്യത്തെ ജനങ്ങളെക്കാള്‍ വലുത് എണ്ണക്കമ്പനികളാണെന്ന ധാരണയാണ് കേന്ദ്ര സര്ക്കാരിനുള്ളതെന്നു വ്യക്തമാക്കണമെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബ് ആവശ്യപ്പെട്ടു. ബഡ്ജറ്റില്‍ കോടിക്കണക്കിനു എണ്ണക്കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടും നഷ്ടത്തിലാണെന്ന കമ്പനികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് വിദഗ്ദ്ദരുടെ ഒരു സമിതി രൂപവത്കരിച്ചു അന്വേഷണം നടത്തണമെന്നും രജീബ് ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച കണക്കുകള്‍ നിരത്തി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തോന്നിയപോലെ വില വര്‍ദ്ടിപ്പിക്കാനുള്ള അവസരം ഒരുക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ക്രൂരമായ സമീപനമാണ് കാണിക്കുന്നത്. നികുതിയിളവുകള്‍ പ്രാഖ്യാപിച്ചു സംസ്ഥാനങ്ങള്‍ വില വര്‍ദ്ദന പിടിച്ചു നിര്തനമെന്ന നിര്‍ദ്ദേശം ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ഡി.പി. കുറ്റപ്പെടു
മഅദനിയുടെ മോചനം, ജൂലായ് 27ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാനും പ്രമുഖ മത പണ്ഡിതനുമായ അബ്ദുന്നാസര്‍ മദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 27ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് കേരള മുസ്‌ലിം സംയുക്തവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പതര വര്ഷം തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട മഅദനിയെ കള്ളത്തെളിവുകളും വ്യാജമൊഴികളും സൃഷ്ടിച്ച് കര്‍ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ചിട്ട് പത്തുമാസം പിന്നിട്ടു. നിസ്സാരപ്രശ്‌നങ്ങളില്‍പോലും പ്രതിഷേധിക്കുകയും വന്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ നീതിനിഷേധത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ മൗനം അവലംബിച്ചിരിക്കുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ് മഅദനിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനയും അപവാദപ്രചാരണങ്ങളുമെന്ന് സംയുക്തപ്രസ്താവനയില്‍ ആരോപിച്ചു. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (സംസ്ഥാന ചെയര്‍മാന്‍), അബ്ദുള്‍ മജീദ് അമാനി നദ്‌വി (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ മൗലവി മുണ്ടക്കയം, ഷാഫി, ബഷീര്‍ പൂന്തുറ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.