22.11.11


കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കം 

ഉപേക്ഷിക്കണം -പി.സി.എഫ്.

ജിദ്ദ: ബാര്‍ ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി അനുവദിച്ചും നൂറിലധികം ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാറിന്റെ പുതിയ മദ്യനയം ഉപേക്ഷിക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മദ്യഷോപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തുമാറ്റിയത് കേരളത്തില്‍ മദ്യവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നും മനുഷ്യരാശിയെ നാശത്തിലേക്ക് നയിക്കുന്ന മദ്യം ഘട്ടംഘട്ടമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 
ശറഫിയ്യ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപദേശക ചെയര്‍മാന്‍ സുബൈര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി.എ. മുഹമ്മദ് റാസി മുഖ്യപ്രഭാഷണം നടത്തി. ഇ.എം. അനീസ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ശിഹാബ് പൊന്‍മള, അബ്ദുള്‍ റഊഫ് തലശ്ശേരി, അന്‍സാര്‍ കരുനാഗപ്പള്ളി, മുഹമ്മദ് ശരീഫ് പാണ്ടിക്കാട്, അബ്ദുള്‍ റശീദ് ഓയൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. 

No comments: