2005 ന് ശേഷമുള്ള സ്‌ഫോടനക്കേസുകള്‍
പുനരന്വേഷണം നടത്തണം-പിഡിപി
പുനരന്വേഷണം നടത്തണം-പിഡിപി
കൊച്ചി: രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളുടെ ബന്ധം വെളിവാകുകയും ഇതുസംബന്ധിച്ച വിവരം ദേശീയ അന്വേഷണ ഏജന്‍സി കോടതികളില്‍ രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ 2005 ന് ശേഷം രാജ്യത്ത് നടന്ന എല്ലാ സ്‌ഫോടനക്കേസുകളിലും ദേശീയ അന്വേഷണ ഏജന്‍സി പുനരന്വേഷണം നടത്തണമെന്നും യഥാര്‍ഥ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി ആവശ്യപ്പെട്ടു.
രാജ്യത്ത് നടന്ന പല സ്‌ഫോടനക്കേസുകളിലും നിഷ്പക്ഷമായ അന്വേഷണമല്ല നടന്നതെന്നാണ് എന്‍ഐഎയുടെ പുതിയ വെളിപ്പെടുത്തലിലൂടെ ബോധ്യമാകുന്നത്. മലേഗാവ് സ്‌ഫോടനക്കേസില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട് മോചിതരായവരോട് മാപ്പപേക്ഷിക്കാനും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment