2.1.10

എന്‍.ഐ.എ.ക്കു പിന്നില്‍ ഒളിയജണ്ട ; ചെയര്‍മാന്‍

തീവ്രവാദ വിരുദ്ധ നടപടികള്‍ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ചില സമുദായങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി പ്രസ്താവിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. രാഷ്ട്രീയപരമായും സാമുദായികപരമായും ചില സമുദായങ്ങള്‍ കേരളത്തില്‍ നേടിയ പുരോഗതിയും ഉന്നമനവും തകര്‍ക്കുക്ക എന്നതാണു ഇതിനു പിന്നില്‍.എന്നാല്‍ ഇതു തിരിച്ചറിയാന്‍ സമുദായത്തിലുള്ളവര്‍ക്കു പോലും കഴിയുന്നില്ല എന്നതു ഖേദകരമാണ്.ഗൂഢാലോചനക്കരുടെ താളത്തിനു തുള്ളുകയാണു അവരും ചെയ്യുന്നത്.

ഒരു സംഘം ആളുകള്‍ ബസ്സില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയതിനു ശേഷം ഒരു ബസ്സ് കത്തിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്‍ നടക്കുന്നത്. എന്തു കൊണ്ടാണു ദേശീയ അന്വേഷണ ഏജന്‍സി ഗുജറാത്തിലേക്കു പോവാത്തത്. ഭീകര പ്രവര്‍തത്തനം നടത്തിയ പട്ടാള ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് പുരോഹിത്തിനെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കാത്തത്. ചിലരുടെ താല്പര്യം സംരക്ഷിക്കാനും ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്കും വേണ്ടിയാണു ഇപ്പോഴത്തെ അന്വേഷണം എന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

No comments: