അബ്ദുല്‍ നാസ്സര്‍ മഅദനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ കേരളത്തിലെ മാധ്യമ സുഹുര്‍ത്തുക്കള്‍ നടത്തുന്ന വിചാരണ അതിന്റെ എല്ലാ സഭ്യതകളും ഭേദിച്ച് മുന്നേറുകയാണ്. എഴുതാന്‍ ഒരു മാധ്യമവും ഒരുപറ്റം മനുഷ്യത്വം മരവിച്ച റിപ്പോര്‍ട്ടര്‍മാരും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും എഴുതി നിറക്കാം. 'ആടിനെ പട്ടിയാക്കാം; പിന്നെ പേപ്പട്ടിയാക്കാം പിന്നെ തല്ലികൊല്ലുകായുമാവാം. തങ്ങള്‍ വിചാരിക്കുന്നത് മാത്രമേ കേരളത്തില്‍ നടക്കൂ അല്ലെങ്കില്‍ നടക്കാന്‍ പാടുള്ളൂ എന്നാ ദാര്‍ഷ്ട്യവും കൂടി ഇതിനു പിന്നിലുണ്ടെന്ന് തോന്നുന്നു. എന്തിനേറെ സൂഫിയ മഅദനിയേ കുറ്റം തെളിയുന്നതിനു മുന്‍പേ മാധ്യമങ്ങള്‍ വിചാരണ ചെയ്തതിനെതിരെ ഒരുപറ്റം ബുദ്ധിജീവികളും, സാംസ്കാരിക പ്രവര്‍ത്തകരും നടത്തിയ അഭിപ്രായ പ്രകടനത്തെ പോലും വിചാരണ നടത്തുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒരു ജനാധിപത്യ സംവിദാനം നിലനില്‍ക്കുന്ന രാജ്യത്ത് ഇരകളുടെയും സാദാരണക്കാരുടെയും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും, ശബ്ദമില്ലാത്തവന്റെ ശബ്ദമാവുകയും ചെയ്യേണ്ട ചെയ്യേണ്ട മാധ്യമങ്ങള്‍ യദാര്‍ത്ഥത്തില്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നതെന്താണ് ? ഗൌരവതരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിദേയമാക്കിയേ തീരൂ ഈ വിഷയം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്നു കരുതുന്നില്ല.
രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണങ്ങളെ പോലും കടത്തിവെട്ടുന്ന പ്രചാരണം നടത്തുന്ന കേരളത്തിലെ മാധ്യമ സുഹുര്‍ത്തുക്കള്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കു നേരെ ഇതിനു മുമ്പും ഇത്തരം പ്രചണ്ഡമായ പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതു പലപ്പോഴും മാന്യതയുടെ എല്ലാ വിധ സീമകളും ലംഘിക്കുന്നതിനും നാം സാക്ഷികളായിട്ടുണ്ട് ഐ.എസ്.എസ്.നിരോധിച്ചപ്പോള്‍ അന്‍വാറില്‍ പോലിസുകര്‍ നടത്തിയ നാടകവും നിജസ്ത്ഥിതി അന്വേഷിക്കാതെ നമ്മുടെ അന്വേഷണത്മക പത്രപ്രവര്‍ത്തകര്‍ നമ്മുടെ മുന്നിലെത്തിച്ചു. അതുവഴി ഒരു സമുദായത്തെ തന്നെ അന്നു അപകീര്‍ത്തിപ്പെടുത്തി. ഇരുപത്തിനാലാം വയസ്സില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് അദ്ദേഹം രൂപം കൊടുത്ത ഇസ്ലാമിക സേവക് സംഘത്തിന്റെ ചെയര്‍മാനായിരിക്കെ നടന്ന വധശ്രമം അദ്ദേഹം കയ്യില്‍ കോണ്ടു നടന്നിരുന്ന ബൊംബ് പൊട്ടിയാണു സംഭവിച്ചത് എന്നു പ്രചരിപ്പിച്ചവരാണു ഇവിടുത്തെ മാധ്യമങ്ങളും യു.ഡി.എഫുകാരും.കോയമ്പത്തൂര്‍ സംഭവത്തില്‍ അദ്ദേഹം പ്രതി ചേര്‍ക്കപെട്ടപ്പോഴും ആദ്യ കാലങ്ങളില്‍ മാധ്യമങ്ങളുടെ സമാനമായ വിചാരണക്കു നാം സാക്ഷികളായിട്ടുണ്ട്. ഇന്നു അബ്ദുല്‍ നാസ്സര്‍ മഅദനിക്കും കുടുംബത്തിനുമെത്തിരെ കള്ള പ്രചാരണം നടത്തുന്നതില്‍ മുന്‍ നിരയിലുള്ള കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഒരു മുഖ്യധാരാ മാധ്യമം ആഴ്ചകള്‍ നീണ്ടു നിന്ന ലേഖന പരമ്പരകള്‍ തന്നെ അന്നെഴുതി വിട്ടു. അറസ്റ്റ് ചെയ്യപ്പെട്ടു കോയമ്പത്തൂര്‍ ജയിലിലടക്കും വരെ കോയമ്പത്തൂര്‍ നഗരം കണ്ടിട്ടില്ലാത്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെക്കുറിച്ചു കോയമ്പത്തൂര്‍ നഗരത്തിന്റെ മുക്കും മൂലയും നല്ല വശമുള്ള മഅദനി കോയമ്പത്തൂരിന്റെ മേപ്പു തയ്യാറാക്കി ഇന്ന ഇന്ന സ്ഥലങ്ങളില്‍ ബൊംബ് വെക്കണമെന്നു ക്രിത്യമായി അടയാളപ്പെടുത്തി എന്നു വരെ എഴുതി വിട്ടു.പിന്നീട് അബ്ദുല്‍ നാസ്സര്‍ മഅദനിക്കനുകൂലമായി ശക്തമായ ജനകീയ വികാരം രൂപപ്പെടുകയും നില്ക്കക്കള്ളിയില്ലാതാവുകയും ചെയ്തതോടെയാണു സ്വരം മാറ്റിയത്. ഒ.രാജഗോപാല്‍ (ഒരു വിഭാഗം മാധ്യമങ്ങള്‍ സ്നേഹത്തൊടെ വിളിക്കുന്ന അവരുടെ രാജേട്ടന്‍) എന്ന ബി.ജെ.പി. മന്ത്രി അബ്ദുല്‍ നാസ്സര്‍ മഅദനി ഹൈദരാബാദില്‍ വെച്ച് ഒസാമ ബിന്‍ലാദിനെ മഅദനി സന്ദര്‍ശിച്ചു എന്നു തട്ടിവിട്ടപ്പോള്‍ അതുപോലും എറ്റുപിടിച്ചതും ഇവിടെ സ്മരണീയമാണ്. മാസങ്ങള്‍ മുമ്പ് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ 'ശംഖുമുഖം കടപ്പുറത്തെ സ്വീകരണ വേദിയില്‍ കാശ്മീരില്‍ കൊലചെയ്യപ്പെട്ടയാള്‍' എന്നു 'എക്സ്ക്ലൂസീവ്' വ്യാജ വാര്‍ത്ത ജനം മറക്കാറായിട്ടില്ല. ഇന്നു സൂഫിയയുടെ കാര്യത്തിലും അതു തന്നെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. ദിനം പ്രതി കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും അതുവഴി ഒരു സമുദായത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയുമാണ്. തരം താണ ഈ ആഭാസ നാടകത്തിനു സമുദായത്തിന്റെ സംരക്ഷകരെന്നു രായ്ക്കുരാമാനം വിളിച്ചുകൂവുന്നവരും അവരുടെ ജിഹ്വയും കലവറയില്ലാത പിന്തുണ നല്കുന്നു. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ വ്യക്തിഹത്യയാണെന്നു ആരാണു ഇവരെ പഠിപ്പിച്ചത് ?
മഅദനി വിരോദം തലക്കുപിടിച്ച ഒരു വിഭാഗം യു.ഡി.എഫിന്റെ നേതാക്കന്‍മാര്‍ ഒരുപടി കൂടി കടന്ന് മുസ്ലിംകളുടെ വേഷ വിദാനങ്ങളെ പോലും അക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്രവാദകേസ്സുകളില്‍ പിടിക്കപ്പെട്ടവര്‍ സൂഫിയയുടെ കാമുകന്മാരാണെന്നും പിണറായിക്കു മഅദനിയിലല്ല സൂഫിയയിലാണു നോട്ടമെന്നുവരെ നിര്‍ലജ്ജം തട്ടിവിട്ടു മനുഷ്യത്വം മരവിച്ച രാഷ്ട്രീയ അന്ധത ബാധിച്ചവര്‍. അവര്‍ക്കു ദൈവീക ശിക്ഷ കിട്ടുമെന്നതില്‍ തര്‍ക്കമില്ല. മഞ്ചേരിയില്‍ കണ്ടത് തുടക്കം മാത്രമാണ്. മഞ്ചേരി സംഭവം ഒരു ഗുണപാഠമാക്കിയാല്‍ അവര്‍ക്കു നല്ലത്.
കേരളത്തില്‍ തീവ്രവാദം വളര്‍ത്തിയത് മഅദനിയാണെന്നു നാഴികക്ക് നാല്പത് വട്ടം വിളിച്ചു കൂവുന്നവര്‍ക്കു കേരളത്തിനകത്തും പുറത്തും നടന്ന നിരവധി കലാപങ്ങളില്‍ ഏതെങ്കിലും കലാപത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മഅദനി പ്രേരണയായി എന്നു ചൂണ്ടികാട്ടാന്‍ ഉദാഹരണം ഒന്നു പോലും ഇല്ല എന്നതല്ലേ യാദാര്‍ത്ഥ്യം. പിന്നേ ആര്‍ക്കുവേണ്ടിയാണു നിങ്ങള്‍ ഇല്ലാക്കഥകള്‍ പടച്ചുവിടുന്നത്. തടിയന്റവിട നസീര്‍ എന്നയാള്‍ 1991 കാലത്ത് അബ്ദുല്‍ നാസ്സര്‍ മഅദനി രൂപം കൊടുത്ത ഐ.എസ്.എസ്സില്‍ അംഗമായിരുന്നു എന്നു സമ്മതിച്ചാല്‍ തന്നെ പതിനഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം (ഏതൊരു മനുഷ്യനും ബുദ്ധി ഉദിക്കുന്ന പ്രായം) അദ്ദേഹം നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു മഅദനിക്കു പങ്കുണ്ടെന്നു പറഞ്ഞു നിങ്ങള്‍ യദാര്‍ത്ഥത്തില്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ തന്നെ പരിഹസിക്കുകയല്ലേ ? ഈ നസീര്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.ക്കാരന്‍ ആയിരുന്നില്ലെ ? അതുവച്ച് നസീറിനു പ്രചോദനം എസ്.എഫ്.ഐ. ആണെന്നു പറയാന്‍ കഴിയുമോ ? കളമശ്ശേരി സംഭവത്തിലെ പ്രധാന പ്രതി മജീദ് പറമ്പായി കോണ്‍ഗ്രസ്സുകാരനാണെന്നുള്ളതും, കോയമ്പത്തൂര്‍ പ്രസ്സ് ക്ലബ് സംഭവത്തിലെ പ്രധാന പ്രതി താജുദ്ദീന്റെ ജനതാദള്‍ ഭാരവാഹിയാണെന്നുള്ളതും, കാശ്മീരില്‍ കൊല്ലപ്പെട്ട പലരും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നുള്ളതും, കോയമ്പത്തൂര്‍ പ്രസ്സ് ക്ലബില്‍ ബോംബുവെച്ച കേസ്സിലെ പ്രതി ഷബീര്‍ കോണ്‍ഗ്രസ്സ് ഭാരവാഹിയാണെന്നതും രമേശിന്റെ കൂടെ ധര്‍ണ്ണയില്‍ പങ്കാളിയായതും എക്സ്ക്ലുസീവിനു പിന്നാലെ പോവുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു വാര്‍ത്തയായില്ല.
ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പോലെയുള്ള സമാനമായ ആരോപണങ്ങളുടെ മാത്രം പേരില്‍ കോയമ്പത്തൂര്‍ ജയിലിന്റെ ഇരുട്ടറയില്‍ എല്ല വിധ മനുഷ്യാവകാഷങ്ങളും നിഷേധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞയാളാണു അബ്ദുല്‍ നാസ്സര്‍ മഅദനി. തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാന്‍ പ്രൊസിക്യൂഷനു കഴിയാത്തതു കാരണമാണു അദ്ദേഹത്തെ ജയില്‍മോചിതനാക്കുന്നത്. ജയില്‍ മോചിതനായ ശേഷം കഴിഞ്ഞ കാലങ്ങളില്‍ താന്‍ സ്വീകരിച്ചിരുന്ന കര്‍ക്കശമായ സമീപനം ഇനി സ്വീകരിക്കില്ലെന്നും കഴിഞ്ഞ കാലങ്ങളില്‍ തന്റെ അത്തരം സമീപനങ്ങളുടെ പേരില്‍ ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിനു ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.കാര്യങ്ങളുടെ നിജസ്ത്ഥിതി അനുദിനം വെളിപ്പെട്ടിട്ടും നിങ്ങള്‍ ആടി തിമര്‍ക്കുന്ന ഈ നാടകം ആര്‍ക്കുവേണ്ടിയാണെന്നു ജനം തിരിച്ചറിയുന്നുണ്ട്.
യു.ഡി.എഫുകാരന്റെയും സംഘ്പരിവാറിന്റെയും അജണ്ടകള്‍ നടപ്പിലാക്കലാണോ മാധ്യമ പ്രവര്‍ത്തനം ? ജനങ്ങള്‍ ഈ ആഭാസങ്ങള്‍ തിരിച്ചറിയുന്നു എന്നു വൈകിയാണെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം. പത്രമോഫീസുകളിലെ ശീതീകരിച്ച മുറികളിരുന്നു നിങ്ങള്‍ പടച്ചുവിടുന്ന നുണ ബൊംബുകള്‍ക്കു കേവലം സോപ്പുകുമിളയുടെ ആയുസ്സു പോലുമുണ്ടാകില്ല. അതിനു ചരിത്രം സാക്ഷിയാണ്. മഅദനിയുടെ ജീവിതം തന്നെയാണു അതിനു സാക്ഷ്യം. തീവ്രവാദി വേട്ടയുടെ അന്വേഷണ ഗതി തിരിച്ചുവിടാനും യദാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനും മാത്രമേ മാധ്യമങ്ങള്‍ നടത്തുന്ന ഈ മഅദനി വെട്ടകൊണ്ടു പ്രയോജനമുള്ളൂ. രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്ന അനീതിയാണത്.