കൊല്ലം: കണ്ണൂര്‍ തീവ്രവാദ കേസിലെ സാക്ഷിയായ മണി എന്ന യൂസഫിനെ തന്റെ വീട്ടില്‍ താമസിപ്പിച്ചിട്ടില്ലെന്ന് പി.ഡി.പി കൊല്ലം ജില്ലാ പ്രസിഡന്റ് മൈലാക്കാട് ഷാ. മണിക്ക് മൈലാക്കാടുള്ള ഒരു മണല്‍വാരല്‍ കേന്ദ്രത്തില്‍ ജോലി കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഇയാളെ ഇവിടെ നിന്നും കാണാതാവുകയായിരുന്നുവെന്നും ഷാ പറഞ്ഞു.
തിരുവനന്തപുരത്ത് മഅ്‌ദനിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കാണാതായ മണി, താന്‍ മൈലക്കാട് ഷായുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നുവെന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സൂഫിയ മഅ്‌ദനിയാണ് തന്നെ അവിടെ എത്തിച്ചതെന്നും മണി പറഞ്ഞിരുന്നു.
No comments:
Post a Comment