തീവ്രവാദത്തിന്റെ പേറ്റന്റ് തന്നില്‍നിന്ന് മാറ്റണം -മഅദനി
കൊച്ചി: തീവ്രവാദത്തിന്റെ പേറ്റന്റ് തന്നില്‍നിന്ന് എടുത്തുമാറ്റണമെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ഇന്ത്യയില്‍ എവിടെയും തീവ്രവാദികള്‍ പിടിയിലായാല്‍ താനുമായി ബന്ധിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
മഅദനി ജയില്‍മോചിതനായതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'നീതിരത്‌ന' അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഅദനി.
ഉറച്ച മതവിശ്വാസിയായി മര്‍ദിതര്‍ക്കു വേണ്ടി പോരാടിയതാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടാന്‍ കാരണമെന്നും മഅദനി പറഞ്ഞു. സാമ്രജ്യത്വ ശക്തികളെ തുറന്നുകാണിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിലും പരാജയപ്പെടുത്താന്‍ സാധിച്ചില്ല. എ.എം. യൂസഫ് എം.എല്‍.എ. ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള 'നീതിരത്‌ന' അവാര്‍ഡ് ഗ്രോ വാസുവിന് എ.എം. യൂസഫ് സമ്മാനിച്ചു. മഅദനിയുടെ ജയില്‍ അനുഭവങ്ങളെക്കുറിച്ചുള്ള ബ്ലോഗ് ഭാസുരേന്ദ്ര ബാബു ഉദ്‌ഘാടനംചെയ്‌തു. പൂന്തുറ സിറാജ്, വര്‍ക്കല രാജ്, സുബൈര്‍ സബാഹി, രഘുനാഥ്, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:
Post a Comment