30.7.12

മഅദനിയുടെ ആരോഗ്യനില:

 എം.പിമാര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നിവേദനം നല്‍കി. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

2010 ആഗസ്ത് 17 മുതല്‍ ബംഗലുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നിരവധി രോഗങ്ങളുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. കടുത്ത വൃക്കരോഗബാധിതനായ മഅദനിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമാവുകയും ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്ന് നിവേദനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പി.ഡി.പി നിവേദനം നല്‍കിയത്.

പി.ഡി.പി. യുടെ ഫേസ്ബുക്ക്‌ കൂട്ടായ്മയില്‍ അംഗമാകാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക 

15.7.12


പാര്‍ട്ടി ചെയര്‍മാന്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഖനതിനെതിരെ പാര്‍ട്ടി നടത്തിയ മഹാ സമ്മേളനം ജന സാഗരമായി മാറി 

കൊല്ലം : പി.ഡി.പി. ചെയര്‍മന്‍ അബ്ദുല്‍ നാസര്‍ മഅദനി  അനുഭവിക്കുന്ന നീതി നിഷേധത്തിനും മനുഷ്യാവകാശ ലംഖനതിനും നീതി നിഷേധത്തിനും എതിരെ പി.ഡി.പി. സംസ്ഥാന കമ്മറ്റി കൊല്ലം പീരങ്കി മൈതാനിയില്‍ നടത്തിയ  മനുഷ്യാവകാശ മഹാ സമ്മേളനം നീതി മനുഷ്യാവകാശ ലംഖനതിനെതിരായ പ്രതിഷേധ മഹാ സംഗമ മാ യി മാറി.  സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി എത്തിയവരെ കൊണ്ട് സമ്മേളന നഗരിയും മറ്റും വീര്‍പ്പു മുട്ടി . 


മഅ്ദനിക്ക് നീതിലഭ്യമാക്കാന്‍ നിയമസഭ പ്രമേയം പാസാക്കണം -അജിത് സാഹി

മഅ്ദനിക്ക് നീതിലഭ്യമാക്കാന്‍ നിയമസഭ പ്രമേയം പാസാക്കണം -അജിത് സാഹി
കൊല്ലം: മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുകയും സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുകയും വേണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അജിത് സാഹി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവിലായിരുന്നപ്പോള്‍ മഅ്ദനിക്കുവേണ്ടി സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കീഴ്വഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരു ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യന്‍ ഭരണഘടനയെ കൊല്ലാക്കൊല ചെയ്യുന്നതിന് ജുഡീഷ്യറിയും പൊലീസും സര്‍ക്കാറും ഒത്തുചേര്‍ന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് നിരപരാധിയായ മഅ്ദനിക്കെതിരെ കെട്ടിച്ചമച്ച കേസുകളും അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളും. മഅ്ദനിക്ക് ചികിത്സയും ജാമ്യവും ലഭ്യമാക്കി കെട്ടിച്ചമച്ച കുറ്റങ്ങള്‍ റദ്ദാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. മഅ്ദനിയുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില ബോധ്യപ്പെടുത്തി അദ്ദേഹത്തിന് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ചെയ്യണം. ഒരു സഹോദരനോടുള്ള കടമ എന്ന നിലയില്‍ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ താന്‍ സന്നദ്ധനുമാണ്. വിചാരണാനടപടികള്‍ സസൂക്ഷ്മം വീക്ഷിച്ച് നീതി ലഭ്യമാവില്ലെന്ന് ഉറപ്പായാല്‍ കര്‍ണാടകയില്‍നിന്ന് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണം.
തീവ്രവാദികളെന്ന് മുദ്രയടിച്ച് നിരപരാധികളായ മുസ്ലിംകളെ കള്ളക്കേസുകളില്‍ കുടുക്കുക എന്നത് രാജ്യത്ത് പല സംസ്ഥാനങ്ങളിലും പതിവായിരിക്കുകയാണ്. ഇതിനെതിരെ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായിരിക്കുന്നു. ഇതിനെ മുസ്ലിം പ്രശ്നമായി മാത്രമായി ചുരുക്കിക്കാണാനാവില്ല - അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് ചികിത്സ നിഷേധിക്കുകയും വിചാരണ നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന നടപടി ഇന്ത്യന്‍ ഭരണഘടന വിഭാവനചെയ്യുന്ന മനുഷ്യാവകാശങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. മഅ്ദനിക്ക് നീതി ലഭ്യമാവുകയും മതിയായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന ആവശ്യത്തോട് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷതവഹിച്ചു. യു.കെ. അബ്ദുറഷീദ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി വൈസ്ചെയര്‍മാന്‍ സുബൈര്‍ സബാഹി ആമുഖപ്രഭാഷണം നടത്തി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സന്ദേശം പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് റജീബ് വായിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി നിസാര്‍മത്തേര്‍ മനുഷ്യാവകാശസംരക്ഷണപ്രതിജ്ഞ ചൊല്ലി. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജനതാദള്‍ (എസ്) ദേശീയ ജനറല്‍സെക്രട്ടറി ഡോ. നീലലോഹിതദാസന്‍നാടാര്‍, എച്ച്.എച്ച്. ബസാലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍ കാത്തോലിക്കാബാവ, മാധ്യമനിരൂപകന്‍ ജി. ഭാസുരേന്ദ്രബാബു, സമാജ്വാദി പാര്‍ട്ടി സംസ്ഥാനപ്രസിഡന്‍റ് എന്‍.എ. കുട്ടപ്പന്‍, പി.ഡി.പി നയരൂപവത്കരണസമിതി ചെയര്‍മാന്‍ അഡ്വ. അക്ബര്‍അലി, പി.ഡി.പി വൈസ്ചെയര്‍മാന്‍ കെ.ഇ. അബ്ദുല്ല കെ.കെ. വീരാന്‍കുട്ടി, മഹീന്‍ ബാദുഷ മൗലവി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ.ഷംസുദ്ദീന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ശ്രീജാമോഹന്‍, സുബൈര്‍ പടുപ്  എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി സംഘടനാകാര്യ ജനറല്‍സെക്രട്ടറി സാബു കൊട്ടാരക്കര സ്വാഗതം പറഞ്ഞു.
PDP FACEBOOK GROUP
http://www.facebook.com/groups/344244035620553/

PCF FACEBOOK GROUP
http://www.facebook.com/groups/120669874727998/

12.7.12

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യാവകാശസംഗമം ശനിയാഴ്ച

http://www.facebook.com/groups/344244035620553/

കൊല്ലം: ബംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ ആഭിമുഖ്യത്തില്‍ 14ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസമ്മേളനം നടത്തും. വൈകുന്നേരം നാലിന് പീരങ്കി മൈതാനത്ത് നടക്കുന്ന സമ്മേളനം തെഹല്‍ക മുന്‍ എഡിറ്ററും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അജിത് സാഹി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, സി. ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ. നീലലോഹിതദാസന്‍ നാടാര്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബിഷപ് മാര്‍ ബസേലിയോസ്, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാറുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.
മഅ്ദനിയുടെ നിര്‍ദേശപ്രകാരം റാലി ഒഴിവാക്കിയിട്ടുണ്ടെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഅ്ദനിയുടെ കേസില്‍ ഇടപെടണമെന്നല്ല,അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്. കാഴ്ചശക്തിപോലും നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടക്കാല ജാമ്യമെങ്കിലും അനുവദിച്ച് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ അത്യാവശ്യമാണ്.
സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, ഇക്ബാല്‍ കരുവ, ഫൈസല്‍ കേരളപുരം, ബ്രൈറ്റ് സൈഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

3.7.12

ബംഗളൂരു സ്ഫോടനം: വിചാരണ 23ന് തുടങ്ങും

പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുള്‍പ്പെടെ 32 പ്രതികളുള്ള ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ ജൂലൈ 23ന് തുടങ്ങും. ചൊവ്വാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതിയാണ് വിചാരണ തീയതി നിശ്ചയിച്ചത്.
2008 ജൂലൈ 25ന് ബംഗളൂരു നഗരത്തെ നടുക്കിയ ഒമ്പതു സ്ഫോടനങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ നാലെണ്ണത്തിലെ ഒന്നു മുതല്‍ നാലുവരെയുള്ള സാക്ഷികളെയാണ് തുടക്കത്തില്‍ വിസ്തരിക്കുക. ഇവര്‍ക്ക് സമന്‍സയക്കാന്‍ പ്രത്യേക കോടതി ജഡ്ജി എച്ച്. ആര്‍. ശ്രീനിവാസ് ഉത്തരവിട്ടു. മഅ്ദനിയെ കൂടാതെ സകരിയ്യ, മനാഫ്, താജുദ്ദീന്‍, മുജീബ് എന്നിവരാണ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായത്. തടിയന്റവിട നസീറുള്‍പ്പെടെയുള്ള പ്രതികള്‍ കേരളത്തിലായതിനാല്‍ ഹാജരായില്ല. കേസിലെ 29ാം പ്രതിയായ കുടക് വിരാജ് പേട്ട സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ കര്‍ണാടക ഹൈകോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് കുറ്റം ചുമത്തിയതെന്ന് ചൂണ്ടിക്കാണിച്ച് അബ്ദുല്‍ ഖാദര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിധി. ഇദ്ദേഹത്തിന്റെ വാദം കേട്ടതിനുശേഷം ആവശ്യമാണെങ്കില്‍ മാത്രമേ കുറ്റം ചുമത്താവൂ എന്ന് ഹൈകോടതി നിര്‍ദേശം നല്‍കി.
കൂട്ടുപ്രതികളിലൊരാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തില്‍, അതില്‍ തീരുമാനമാവാതെ വിചാരണ തീയതി ജൂലൈ 23ന് തീരുമാനിച്ചത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ഉസ്മാനുള്‍പ്പെടെയുള്ളവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കിഴക്കമ്പലം സ്വര്‍ണകവര്‍ച്ച: മദനിയെ പ്രതിചേര്‍ക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു - പി.ഡി.പി
Posted on: 04 Jul 2012

കൊച്ചി: കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി കവര്‍ച്ച കേസുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ബന്ധപ്പെടുത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന തടിയന്റവിട നസീറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മദനിയെ കേസുമായി ബന്ധിപ്പിക്കുന്ന മൊഴി നല്‍കുവാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.കൂടാതെ ചില വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ചു നസീറിനെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും ഇതു മഅദനിക്കെതിരെ നാളെ കള്ള സാക്ഷി ആയി ഉപയോഗിച്ചാലും അല്ഭുതപ്പെടാന്‍ ഇടയില്ലെന്നും , ഇക്കാര്യം കോടതിയില്‍ വച്ച് നസീറിന്റെ അഭിഭാഷകന്‍ മദനിയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു. ഇത്തരം കള്ള രേഖകള്‍ ചമച്ചു തന്നെ ആണ് മഅദനി  യെ ബംഗ്ലൂര്‍ കേസിലും കുടുക്കി ജയിലില്‍ അടച്ചതെന്നും പി..ഡി..പി നേതാക്കള്‍ പറഞ്ഞു 

2002 ല്‍ ജ്വല്ലറി കവര്‍ച്ച നടക്കുമ്പോള്‍ മദനി ജയിലിലായിരുന്നു. (1998 മുതല്‍ ) ഈ കാലയളവില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അല്‍-ഉമ നേതാവ് എസ്.എ. ബാഷ ഉള്‍പ്പെടെയുള്ള ആരും ജയില്‍ചാടുകയോ ജാമ്യത്തില്‍ ഇറങ്ങുകയോ ചെയ്തിട്ടില്ല. ഇവര്‍ ജയില്‍ മോചിതരായത്  2007 ലാണ്. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അല്‍-ഉമ പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ ഇതിന് ഉത്തരവാദികള്‍ ജയില്‍ അധികൃതരാണ്. തടിയന്റവിട നസീര്‍ പ്രതിയാകുന്ന എല്ലാ കേസുകളിലും മദനിയേയും പ്രതിയാക്കുക എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ പതിവാക്കിയിരിക്കുകയാണ്.


നിരവതി രോഗങ്ങളുടെ പിടിയിലകപ്പെട്ട് ശെരിയായ ചികിത്സ പോലും ലഭിക്കാതെ കണ്ണിന്റെ കാഴ്ച പോലും നഷ്ടപ്പെട്ട്  ജയിലില്‍ ദുരിതം അനുഭവിക്കുന്ന മഅദനി യെ  സമൂഹത്തിന് മുന്നില്‍ തേജോവധം ചെയ്യുവാനുള്ള
ശ്രമമാണ് ഇപ്പോള്‍ ചില പോലീസ് ഉദ്ദ്യോഗസ്ഥരുടെ നേതൃത്തത്തില്‍  നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുഹമ്മദ് റജീബ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ. കെ. ബീരാന്‍കുട്ടി, നേതാക്കളായ കെ...ഇ.. അബ്ദുല്ല , സുബൈര്‍ വെട്ടിയനിക്കള്‍ എന്നിവരും  പങ്കെടുത്തു.