26.5.12


അന്‍വാര്‍ശ്ശേരി -   ജാമിഅഃ അന്‍വാര്‍    സില്‍വര്‍ ജൂബിലി
 മെയ് 30 മുതല്‍




കൊല്ലം: അന്‍വാര്‍ശേരി ജാമിഅഃ അന്‍വാര്‍ സ്‌ഥാപനങ്ങളുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും മനുഷ്യാവകാശ സമ്മേളനവും 30,31 ജൂണ്‍ ഒന്ന്‌ തീയതികളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന്‌ രാവിലെ എട്ടിന്‌ അന്‍വാര്‍ സ്‌ഥാപക പ്രസിഡന്റ്‌ ടി.എ അബ്‌ദുള്‍ സമദ്‌ മാസ്‌റ്റര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. വൈകിട്ട്‌ 4.30ന്‌ നടക്കുന്ന സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്‌ഥാന സെക്രട്ടറി തേവലക്കര അലിയാര്‌ കുഞ്ഞ്‌ മൗലവി ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30 മുതല്‍ മതവിജ്‌ഞാന സദസ്‌ നടക്കും. 31ന്‌ രാവിലെ 10ന്‌ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ജാമിഅഃ മന്നാനിയ പ്രിന്‍സിപ്പള്‍ കെ.പി അബുബേക്കര്‍ ഹസ്രത്ത്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അഖിലേന്ത്യാ പേഴ്‌സണല്‍ ലോ-ബോര്‍ഡ്‌ അംഗം അബ്‌ദുശുക്കൂര്‍ മൌലവി അല്‍ഖാസിമി, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സര്‍, ഹൈദ്രോസ് മുസലിയാര്‍, ഫൈസി, ഡോ. എം.എസ്‌ ജയപ്രകാശ്‌, എച്ച്‌. ഷഹീര്‍ മൗലവി, വര്‍ക്കല രാജ്, നസറുദ്ദീന്‍ എളമരം, പനക്കര സാബു, കൂട്ടിക്കട അഷറഫ്‌, ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജുണ്‍ ഒന്നിന്‌ വൈകിട്ട്‌ മൂന്നിന്‌ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച്‌ മനുഷ്യാവകാശ മഹാ സമ്മേളനം നടക്കും. പ്രൊഫ. എസ്‌.എ.ആര്‍ ഗീലാനി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡോ. സെബാസ്‌റ്റ്യാന്‍ പോള്‍ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്‌ഥാന അമീര്‍ ടി.ആരിഫലി മുഖ്യ പ്രഭാഷണം നടത്തും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ മനുഷ്യാവകാശ സന്ദേശം നല്‍കും. തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി, സ്വാമി വിശ്വഭദ്രാനന്ദ ശക്‌തിബോധി, ഫാ. എച്ച്‌.എച്ച്‌ ബെസലിയോസ്‌ മാര്‍ത്തോമാ യാക്കോബ്‌ പ്രഥമന്‍, ഭാസുരേന്ദ്രബാബു, പൂന്തുറ സിറാജ്‌ , സി.ആര്‍ നീലകണ്‌ഠന്‍, ഡോക്ടര്‍ നീലലോഹിതദാസന്‍ നാടാര്‍, അഡ്വ. കെ.പി മുഹമ്മദ്‌, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.


സമ്മേളന സന്ദേശം വിളംബരം ചെയ്‌തുകൊണ്ടുള്ള ജില്ലാ വാഹന പ്രചരണ ജാഥകള്‍ 27 മുതല്‍ ആരംഭിക്കും. അബ്‌ദുള്‍ നാസര്‍ മഅദനിയുടെ രോഗാവസ്‌ഥ മോശമായ സ്‌ഥിതിയില്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി മൈലക്കാട്‌ ഷാ, ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്‌.എ ഷാജഹാന്‍, മുജീബ്‌ റഹ്‌മാന്‍ മൗലവി, യൂ.കെ അബ്‌ദുള്‍ റഷീദ്‌ മൗലവി എന്നിവര്‍ പങ്കെടുത്തു


മഅദനിയുടെ മോചനം:
 മുസ്ലീം സംയുക്തവേദി ബഹുജന സമ്മേളനം നാളെ



അമ്പലപ്പുഴ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെയുള്ള ജയിലില്‍നിന്ന് ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംയുക്തവേദി അമ്പലപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനസമ്മേളനം സംഘടിപ്പിക്കും. 27ന് വൈകിട്ട് നാലുമുതല്‍ കാക്കാഴം ബാപ്പു ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനം മുസ്ലീം സംയുക്തവേദി ചെയര്‍മാന്‍ പി.എം.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം സംയുക്തവേദി ജനറല്‍ സെക്രട്ടറി കെ.പി.നാസര്‍ അധ്യക്ഷനാകും. അഹമ്മദ് കബീര്‍ അമാനി പ്രഭാഷണം നടത്തും.

പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തും. കാക്കാഴം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഡ്വ.നിസാമുദ്ദീന്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി പി.എസ്.മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി, പോപ്പുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്. ഷാന്‍,
പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, ഹസന്‍ പൈങ്ങാമഠം (മുസ്ലീം സംയുക്തവേദി), ബദറുദ്ദീന്‍ നീര്‍ക്കുന്നം, ഇ.ഖാലിദ് പുന്നപ്ര (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), കെ.യു. നിസാമുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുക്കും.

24.5.12


ബാംഗ്ലൂര്‍ കേസിന്റെ നിജസ്ഥിതി വിചാരണക്ക് മുമ്പേ തന്നെ തെളിഞ്ഞു - ജമീല പ്രകാശം


തിരുവനന്തപുരം: ബംഗ്ലുരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനും ജീവരക്ഷയ്ക്കുമായി പി.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിച്ചു. മഅദനിക്കെതിരെ നീതിനിഷേധം തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇറ്റലിയെ കണ്ടു പഠിക്കണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് ജമീലാ പ്രകാശം എം.എല്‍.എ. പറഞ്ഞു.

കോയമ്പത്തൂര്‍ കേസില്‍ വിചാരണയ്ക്കു ശേഷമാണ് മഅദനിക്കെതിരെയുള്ള കള്ളക്കഥകള്‍ വെളിവായതെങ്കില്‍ ബംഗ്ലൂരുവില്‍ അത് വിചാരണയ്ക്കു മുമ്പെ തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി, കെ.കെ. ബീരാന്‍കുട്ടി, തോമസ് മാഞ്ഞൂരാന്‍, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു സംസാരിച്ചു.

പത്തനാപുരം പഞ്ചായത്ത് ഓഫീസ് പൊളിക്കരുത് പി.ഡി.പി.


പത്തനാപുരം: പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയകെട്ടിടം പണിയാനുള്ള തീരുമാനത്തില്‍നിന്ന് പത്തനാപുരം പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് പി.ഡി.പി.

ലക്ഷങ്ങള്‍ നഷ്ടംവരുത്തി കെട്ടിടം പൊളിക്കാന്‍ കാണിക്കുന്ന താത്പര്യം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കാണിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

കാലവര്‍ഷത്തിന് മുമ്പുതന്നെ പത്തനാപുരം ടൗണ്‍ മാലിന്യത്താല്‍ ചീഞ്ഞുനാറുകയാണ്. കാലവര്‍ഷം എത്തുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനകാര്യത്തില്‍ ആര്‍ക്കും താത്പര്യം ഇല്ലാത്ത അവസ്ഥ രൂക്ഷമായ പരിസ്ഥിതിപ്രശ്‌നത്തിന് ഇടയാക്കിയിരിക്കുന്നു. മാലിന്യവിഷയത്തില്‍ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രിയും പഞ്ചായത്ത് അധികൃതരും ഉരുണ്ടുകളിക്കുകയാണ്.
സംസ്‌കരണത്തിന് വനം വകുപ്പില്‍നിന്ന് സ്ഥലം അനുവദിക്കാമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി സമരം തുടങ്ങാനാണ് തീരുമാനം.

പി.ഡി.പി. ജില്ലാ വൈസ്​പ്രസിഡന്റ് ഷിബു ഹിഷാം, മണ്ഡലം പ്രസിഡന്റ് താന്നിവിള സിദ്ദിഖ്, കുണ്ടയം വഹാബ്, അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

19.5.12


മഅദനിക്ക് സാമൂഹിക നീതി ആവശ്യപ്പെട്ട് പുതിയ സംഘടന രൂപീകരിക്കും : ഡോ. സെബാസ്റ്റ്യന്‍പോള്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മഅദനിക്ക് സാമൂഹിക നീതി ഉറപ്പാക്കാനായി പുതിയ സംഘടന രൂപവത്കരിക്കുന്നു. ഇതിനായി ജൂണ്‍ 26ന് കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് മഅദനിക്ക് നേരെ നടക്കുന്നത്. ഇതിന് ദേശീയതലത്തില്‍ കാമ്പയിന്‍ നടത്താനാണ് പുതിയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന് നിയമസഹായത്തിനാണ് ഫോറം. എന്നാല്‍ പുതിയ കൂട്ടായ്മ അദ്ദേഹത്തിന് മനുഷ്യത്വപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിയുടെ അടുത്ത കാലിന്‍െറയും ചലനശേഷി നഷ്ടമായി വരികയാണ്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു.കടുത്ത പ്രമേഹരോഗിയാണ്. ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് നടക്കുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശബ്ദം ഉയരേണ്ടത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് നിയമസഭാ പ്രമേയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലൊന്നും നടത്തിയില്ല എന്നും ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.


ജൂണ്‍ 26ന് ചേരുന്ന സമ്മേളനത്തില്‍ പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു, അരുണാറോയ്, ബിനായറ്റ്‌സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ്. സുവര്‍ണകുമാര്‍, അജിത് കുമാര്‍ ആസാദ്, സുബൈര്‍, ഭാസുരേന്ദ്രബാബു എന്നിവരും പങ്കെടുത്തു.

ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ പി.ഡി.പി ഉപവസിക്കും


മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ സംരക്ഷണകാര്യത്തില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ഉപവാസം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറിയിച്ചു.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. യൂസഫ് പാന്ത്ര, ഗഫൂര്‍ വാവൂര്‍, അസീസ് വെളിയങ്കോട്, എന്‍.എ. സിദ്ധീഖ്, സറഫുദ്ധീന്‍ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍അലി, അബ്ദുള്‍ബാരിര്‍ശാദ്, ജാഫറലി എന്നിവര്‍ പ്രസംഗിച്ചു

പി.ഡി.പി കത്ത് ശേഖരണ യാത്ര തുടങ്ങി



തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് കത്തുകളയക്കുന്നതിനുള്ള പി.ഡി.പി.യുടെ കത്ത്‌ശേഖരണയാത്ര തിരൂരങ്ങാടി മണ്ഡലത്തില്‍ തുടങ്ങി. മദനിയുടെ ആരോഗ്യനിലയെക്കുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റന്‍ സലാം മൂന്നിയൂരിന് വേലായുധന്‍ വെന്നിയൂര്‍ പതാക കൈമാറി. എം.എ റസാഖ് ഹാജി, ഇബ്രാഹിം തിരൂരങ്ങാടി, ജലീല്‍ ആങ്ങാടന്‍, കെ.സി മൊയ്തീന്‍കുട്ടി, ഷറഫുദ്ധീന്‍ പെരുവള്ളൂര്‍, അബു സി.കെ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

9.5.12


എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘ പരിവാറിനോട് അടുക്കുന്നു - പി.ഡി.പി.


കൊല്ലം: എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാര്‍ പാളയത്തില്‍ എത്തപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുസ്‌ലിം ലീഗ് നേതൃത്വത്തിനായിരിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ സംഘപരിവാറിനോട് അടുക്കുന്നതിന്റെ സൂചനകളാണ്. ഒ.രാജഗോപാലിന്റെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിത്വവും ഇതുതന്നെ വ്യക്തമാക്കുന്നു. മതേതരത്വത്തിനായി എന്നും നിലകൊണ്ടിരുന്ന എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാറില്‍ എത്തപ്പെട്ടാല്‍ അത് സംസ്ഥാനത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അഞ്ചാം മന്ത്രിക്കുവേണ്ടി വാശിപിടിച്ചു വിജയിച്ച ലീഗ് നേതൃത്വം, ഇതുവഴി എസ്.എന്‍.ഡി.പി.ക്കും എന്‍.എസ്.എസിനും ഉണ്ടായ മുറിപ്പാട് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. 


23ന് പി.ഡി.പി. സെക്രട്ടേറിയറ്റിനുമുന്നില്‍ ഉപവാസം നടത്തും



കൊല്ലം: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി.സംസ്ഥാന ജില്ലാ

സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും മഅദനിക്ക് ചികിത്സ നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ബഹുജന സമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ മെയ് 15 മുതല്‍ 30വരെ ലക്ഷം നിവേദന സമര്‍പ്പണ കാമ്പെയ്ന്‍ സംഘടിപ്പിക്കും. 2007ല്‍ ആരംഭിച്ച സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മെയ് 20 മുതല്‍ ജൂണ്‍ 5വരെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പ്രകൃതിയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ തണല്‍ 2012 എന്ന പേരില്‍ ജൂണ്‍ 5 മുതല്‍ 30വരെ സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകള്‍ നടും എന്നും നേതാക്കള്‍ അറിയിച്ചു.


പത്രസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഓര്‍ഗനൈസിങ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ എന്നിവര്‍ പങ്കെടുത്തു.

6.5.12

മദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -പി.സി.എഫ്.
ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയുടെ ജീവന്‍ രക്ഷിക്കുന്നതിനും അദ്ദേഹത്തിന് സുപ്രീംകോടതി നിര്‍ദേശിച്ച ചികിത്സയും നീതിയും ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മത-രാഷ്ട്രീയ നേതാക്കളും ഇടപെടണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കര്‍ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിക്ക് ചികിത്സാവിഷയത്തില്‍ കൊടുത്ത സത്യവാങ്മൂലവും ലംഘിക്കുകയാണ്.
ഒന്നര വര്‍ഷത്തിലധികമായി വിചാരണയോ കുറ്റംചുമത്തലോ നടത്താതെ പ്രസ്തുതസര്‍ക്കാര്‍ വിചാരണപോലും ഓരോ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്.
സുപ്രീംകോടതി കുറ്റവാളിയെന്നുവിധിച്ച ബാലകൃഷ്ണപ്പിള്ളയ്ക്ക് ശിക്ഷാഇളവുനല്കി മോചിപ്പിച്ച സര്‍ക്കാരും കോടതി ജീവപര്യന്തം തടവിന് വിധിച്ച സന്തോഷ്മാധവന് ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിച്ച കോടതികളും ഒരു കോടതിയും കുറ്റവാളിയെന്നു വിധിക്കാത്ത, കേവലം വിചാരണത്തടവുകാരന്‍ മാത്രമായ മദനിക്ക് ചികിത്സപോലും നിഷേധിക്കുന്നത് രണ്ടുതരം നീതിയാണോ എന്നു സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ വെക്കേഷന്‍സമയമാകുമ്പോള്‍ വിമാനയാത്രാനിരക്ക് വര്‍ധിപ്പിക്കുകയും പ്രവാസികളെ ചൂഷണം ചെയ്യുകയുംചെയ്യുന്ന എയര്‍ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.
ശറഫിയ്യ അല്‍ നൂര്‍ പോളി ക്ലിനിക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം ഉപദേശകചെയര്‍മാന്‍ സുബൈര്‍ മൗലവി ഉദ്ഘാടനംചെയ്തു.
നാഷണല്‍കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റാസി മുഖ്യപ്രഭാഷണം നടത്തി. ഉമര്‍ മേലാറ്റൂര്‍, ഇ.എം. അനീസ്, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ഷിഹാബ് പൊന്‍മള, റസാഖ് മാസ്റ്റര്‍ മമ്പുറം, കബീര്‍ വള്ളിക്കുന്ന്, ത്വാഹ കാഞ്ഞിപ്പുഴ, കരീം മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
ജാഫര്‍ മല്ലപ്പള്ളി സ്വാഗതവും അബ്ദുള്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു