22.1.12

ഇ-മെയില്‍ ചോര്‍ത്തല്‍ വ്യാപക പ്രതിഷേധം


സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- പി.ഡി.പി.


ആലപ്പുഴ: മുസ്‌ലിങ്ങളുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാര്‍ കടന്നുകയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് നാണക്കേടുണ്ടാക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പി.ഡി.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച അഞ്ച്മണിക്ക് മണ്ണഞ്ചേരി ജംഗ്ഷനില്‍ മനുഷ്യാവകാശ സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു. സമ്മേളനം എന്‍.എസ്.സി. സംസ്ഥാന പ്രസിഡന്റ് പി.ടി.എ.റഹിം ഉദ്ഘാടനം ചെയ്യും.

ഇ-മെയില്‍ ചോര്ത്തലിനു പിന്നില്‍ ഗൂഡാലോചന - സുനീര്‍ ഇസ്മായില്‍


കായംകുളം : മുസ്ലിം സമുദായത്തിന് നേരെയുള്ള ഫാസിസ്റ്റ് ഗൂഡാലോചനയാണ് ഇ-മെയില്‍ ചോര്ത്തലിനു പിന്നിലെന്ന് പി.ഡി.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ പറഞ്ഞു. സര്‍ക്കാരിന്റെ  ഗൂഡാലോചന പുറത്ത് കൊണ്ടുവന്ന പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹാമാണെന്നും സുനീര്‍ ഇസ്മായില്‍ പറഞ്ഞു.

ഇ-മെയില്‍ ചോര്‍ത്തല്‍ ലീഗ് ആര്‍ജ്ജവത്വം കാണിക്കണം


പൊന്നാനി : മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ലീഗ് ആര്ജ്ജവത്വമുള്ള നിലപാട് സ്വീകരിക്കണമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. അസീസ്‌ വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, വേലായുധന്‍ വെന്നിയൂര്‍, യൂസഫ്‌ പാന്ത്ര, ഷറഫുദ്ദീന്‍  പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇ-മെയില്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം

ഷോര്ണ്ണൂര്‍  : മുസ്ലിംകളുടെ സ്വാകാര്യ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള രഹസ്യ പോലീസിന്റെ അന്വേഷണം ആര്‍ക്കു വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കനംമെന്നു പി.ഡി.പി. ഷോര്ണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  മുഹമ്മദ്‌ തൃക്കടീരി, മുസ്തഫ മാരായമംഗലം, ഹമീദ് ചെര്‍പ്പുളശ്ശേരി, ജബ്ബാര്‍ ഇരുമ്പാലശ്ശെരി, ഫൈസല്‍ നെല്ലായ, ഫിറോസ്‌ ചെമ്മന്കുഴി എന്നിവര്‍ സംസാരിച്ചു.

ഇ-മെയില്‍ ചോര്‍ത്തല്‍ ഭയാനകം - പി.ഡി.പി.

തൃത്താല : ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഇ-മെയില്‍ മാത്രം ചോര്‍ത്തിയ സംഭവം നിര്‍ഭാഗ്യകരവും ഭയാനകവുമാണെന്ന് പി.ഡി.പി. തൃത്താല മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസ്തുത വാര്‍ത്ത ജനങ്ങളിലെത്തിച്ച മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള നീക്കം ഫാസിസമാനെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ ഷംസുദ്ദീന്‍ തൃത്താല, ഭാരവാഹികളായ സൈതലവി, സൈനുദ്ദീന്‍, മുസ്തഫ, നാസ്സര്‍ മാലിക്, അബ്ബാസ്‌  തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇ-മെയില്‍ ചോര്‍ത്തല്‍ കര്‍ശന നടപടി വേണം - പി.ഡി.പി.


തീവ്രവാദികളെല്ലാം  മുസ്ലിംകള്‍ ആണെന്ന് അമേരിക്കയും ഇസ്രായേലും പടച്ചുവിട്ട ജല്പനങ്ങള്‍ക്ക് പിന്തുണയും പ്രചാരണവും നല്‍കുന്നവരുടെ കുത്സിത ബുദ്ധിയാണ് മുസ്ലിംകളുടെയും പത്രപ്രവര്‍ത്തകരുടെയും പ്രോഫഷനലുകളുടെയും ഇ-മെയില്‍ ചോര്‍ത്തുന്നതിന് പിന്നിലെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ ശാക്ത്രീകരണത്തിനും  പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഭീകരവാദ മുദ്രകുത്തി കള്ളക്കേസില്‍  പെടുത്തി ജയിളിലടച്ചതിനു ശേഷമുള്ള അടുത്തഘട്ട പദ്ദതിയുടെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പ്രോഫഷനലുകളെ ടാര്‍ജെറ്റ്‌ ചെയ്യുന്നതിന് പിന്നിലെന്നും റജീബ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധിയോടെ കേസന്വേഷനങ്ങളെ സമീപിക്കരുതെന്നും നീതിന്യായ സംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുന്ന സമീപനം ഉണ്ടാവരുതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നതാണ്.
ഇതിനെയെല്ലാം മറികടന്നു ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അരക്ഷിതത്വ ബോധവും ഭീതിയും സൃഷ്ടിക്കുന്നതിനും പിന്നില്‍ പ്രവര്ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. 

ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട്, മന്ത്രിയുടെ വസതിയിലേക്ക് പി.ഡി.പി.മാര്‍ച്ച്


തൃപ്പൂണിത്തറ : ബാര്‍ ലൈസന്‍സ് നല്‍കുന്നത്തില്‍ അഴിമതി കാട്ടിയ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ടു  മന്ത്രിയുടെ വസതിയിലേക്ക് പി.ഡി.പി. മാര്‍ച്ച് നടത്തി. തൃപ്പൂണിത്തറ ഗാന്ധി  സ്ക്വയറില്‍  നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്റ്റാച്യു ജങ്ക്ഷന്‍ വഴി സംസ്കൃത കോളേജ് റോഡിലെത്തിയ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നൌഷാദ് പാറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ സംസാരിച്ചു. 

അബിത്താസിനു പി.ഡി.പി.ഉപഹാരം നല്‍കി

തൃശ്ശൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി  അനുഭവിക്കുന്ന അനീതിയും മനുഷ്യവകാശലംഘനങ്ങളും ഇതിവൃത്തമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് അവതരിപ്പിച്ച് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിത്താസിന് പി ഡി പി തൃശൂര്‍ ജില്ല കമ്മിറ്റി ഉപഹാരം നല്‍കി. സര്‍ഗ്ഗാത്മക ഭാവനകള്‍ സാമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോഴാണ് കലയോടുള്ള ധാര്‍മികത പുലര്‍ത്താന്‍ കലാകരന് കഴിയുകള്ളു എന്ന് ഉപഹാരം സമര്‍പ്പിച്ചു സംസാരിച്ച പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ  വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ് അധ്യക്ഷത വഹിച്ചു. കുട്ടിയെ മോണോ ആക്റ്റ് അഭ്യസിപ്പിച്ച കലാഭവന്‍ നൗഷാദ്,ജില്ല ജോയിന്റ് സെക്രട്ടറി മജീദ് മുല്ലക്കര,ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കൊരട്ടിക്കര, പി.ടി.യു.സി.ജില്ലാ ട്രഷറര്‍ പി.എസ്. ഉമര്‍ കല്ലൂര്‍,വിവിധ മണ്‌ലം ഭാരവാഹികളായ എ എച്ച് മുഹമ്മദ്, മുഉനുദ്ദീന്‍ ചാവക്കാട്, മുജീബ്,അമീര്‍ ചേര്‍പ്പ്,ഇബ്രാഹീം കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച്.

മഅദനിക്ക് നീതി ലഭ്യമാക്കണം - രമേശ്‌ ചെന്നിത്തല


ഹരിപ്പാട് : കര്‍ണ്ണാടക ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍വാസം അനന്തമായി നീളാതെ അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നു  കെ.പി.സി.സി. പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പി.ഡി.പി. ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡക്ക്  കത്തയക്കല്‍  പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോയമ്പത്തൂര്‍ ജയിലില്‍ ദീര്‍ഘകാലം പീഡനത്തിന് വിധേയനായ മഅദനിയെ പിന്നീട് നിരുപാധികം വിട്ടയച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. രോഗാവസ്ഥയില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന മഅദനിയുടെ ജയില്‍വാസം അനന്തമായി നീണ്ടുപോകാതെ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ പി.ഡി.പി. നയരൂപീകരണ സമിതി അംഗം അഡ്വ. മുട്ടം നാസ്സര്‍, സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളായ വി.എന്‍.ശ്രീധരന്‍ പുലരി, പി.വിശ്വംഭരന്‍, ജില്ലാ കമ്മിറ്റി അംഗം കെ.എം.ഷറ ഫുദ്ദീന്‍, എം.യാക്കൂബ് ആനാരി, വൈ.ഷാജഹാന്‍, അനില്‍കുമാര്‍, ഹുസൈന്‍ മുട്ടം, കെ.എ.മുഹമ്മദ്‌ കോയ, സൈഫുദ്ദീന്‍, വി.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

മഅദനിക്ക് നീതി ഉറപ്പാക്കണം -എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍


കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയ്ക്ക് എഴുതിയ കത്തില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

മഅദനിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും വിചാരണത്തടവുകാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നുമുള്ള ബന്ധുക്കളുടെയും അഭിഭാഷകരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് കാന്തപുരം വ്യക്തമാക്കി. നീതിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ മഅദനിയെ ശിക്ഷിക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം പറയുന്നു.

വിചാരണത്തടവുകാരായ പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട മാനുഷിക പരിഗണന മദനിക്ക് ഉറപ്പുവരുത്തണമെന്നും ദിവസേന വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.
 
 
 
 

14.1.12


മദനിക്ക് തുടര്‍ ചികിത്സ ഡോ. പി.കെ. വാര്യരുടെ നിര്‍ദേശപ്രകാരം

  ബംഗളൂരു: സുപ്രീംകോടതി നിര്‍ദേശപ്രകാരം അബ്ദുന്നാസിര്‍ മഅ്ദനിയെ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ജയനഗര്‍ ശാഖയില്‍ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍നിന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന മഅ്ദനിയെ ഡോ. സുജിത് വാര്യര്‍ പരിശോധിച്ചു. പരിശോധിച്ചശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
മഅ്ദനിയുടെ രോഗങ്ങള്‍ സംബന്ധിച്ച് കേസ് ഷീറ്റ് തയാറാക്കി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.കെ. വാര്യരുടെ വിദഗ്ധ ഉപദേശം തേടിയിരിക്കയാണെന്ന് ഡോ. സുജിത് വാര്യര്‍ പറഞ്ഞു. മഅ്ദനിക്ക് ടോണ്‍സെലൈറ്റിസ്, കഴുത്തുവേദന, കൈകാലുകള്‍ മരവിപ്പ് തുടങ്ങിയ രോഗങ്ങളാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതുകൂടാതെ കാഴ്ചക്ക് മങ്ങലുമുണ്ട്. പി.കെ. വാര്യരുടെ നിര്‍ദേശമനുസരിച്ചാണ് മരുന്നും ചികിത്സയും നിര്‍ദേശിക്കുകയുള്ളൂവെന്ന് സുജിത് വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് ജയനഗര്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷിച്ചിരുന്നു.
അതേസമയം, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖ മാത്രമായ ജയനഗറിലെ ആശുപത്രിയില്‍ ഒൗട്ട് പേഷ്യന്‍റ് വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി ചികിത്സക്ക് നിര്‍ദേശിച്ചപ്പോള്‍ കോട്ടക്കലിലെ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോട്ടക്കല്‍ വൈദ്യശാലയുടെ ചികിത്സ ബംഗളൂരുവില്‍ ലഭ്യമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ സുപ്രീംകോടതി അത് അംഗീകരിക്കുകയായിരുന്നു.

നേരത്തേ കോടതി നിര്‍ദേശപ്രകാരം ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ മഅ്ദനിക്ക് 28ദിവസം കിടത്തി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ ചികിത്സ ഉണ്ടായില്ല. തുടര്‍ന്ന് ചികിത്സ നല്‍കണമെന്ന് സൗഖ്യ ആശുപത്രി നിര്‍ദേശിച്ചെങ്കിലും ജയില്‍ അധികൃതര്‍ അതുവരെയുള്ള ചികിത്സയുടെ പണം പോലും നല്‍കിയിരുന്നില്ല.

മദനിക്ക് നീതി ലഭിക്കുവാന്‍ പോരാടുക  : പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി 
പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് നിഷേതിക്കപ്പെട്ട  നീതിക്ക് വേണ്ടി പ്രക്ശോപങ്ങളും  പ്രചാരണ പ്രവര്‍ത്തനങ്ങളും ശതമാക്കാന്‍ പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു . ഒരു കുറ്റവും ചെയ്യാത്ത മദനിയെ ജയിലില്‍ അടച്ചു ജാമ്യം പോലും നിഷേചിച്ചു ക്രൂരമായി പീടിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ നിശബ്ത്മായി ഇരിക്കാതെ  എല്ലാ ജനാതിപത്യ വിശ്വാസികളും ശക്തമായി പ്രതിശേതിക്കനമെന്നും പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെ

മഅദനിയുടെ മോചനത്തിന് സംഘടനകള്‍ രംഗത്തിറങ്ങണം - അബ്ദുള്‍ സലീം മൗലവി


തിരൂരങ്ങാടി: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അഭിപ്രായപ്പെട്ടു. പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ചെമ്മാട്  സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഷഫീഖ് പാലൂക്കില്‍ അധ്യക്ഷനായി. പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍, ഐ.എസ.എഫ്.ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി, പി.ഡി.പി.ജില്ലാ വൈസ് പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു

കണിയാപുരത്ത് പി.ഡി.പി.റോഡ്‌ ഉപരോധിച്ചു


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കണിയാപുരത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പി.ഡി.പി. തിരു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് അശോകന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. പി.ഡി.പി നേതാക്കളായ ബീമാപ്പള്ളി യൂസഫ്, ഷാഫി, അണ്ടൂര്‍ക്കോണം സുള്‍ഫി എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു

10.1.12


മഅ‌ദനിയുടെ ജയില്‍വാസം: മാര്‍ച്ച്‌ 31 ന്‌ പ്രതിഷേധസംഗമം


കൊല്ലം :പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം മാര്‍ച്ച്‌ 31 ന്‌ എറണാകുളത്ത്‌ മറൈന്‍ഡ്രൈവില്‍ നടക്കുമെന്നു പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മഅ‌ദനി നല്‍കിയ ജാമ്യപേക്ഷയില്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന സുപ്രീകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയാറാകണമെന്ന്‌ കര്‍ണ്ണാടക സര്‍ക്കാരിനോട്‌ പി.ഡി.പി നേതൃയോഗം ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി 15 മുതല്‍ 31 വരെ  രാഷ്‌ട്രീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും.പിറവം ഉപതെരഞ്ഞെടുപ്പ്‌ സംബന്ധിച്ച പാര്‍ട്ടി നിലപാട്‌ കൈകൊള്ളാന്‍ മഅ‌ദനിയെ ചുമതലപ്പെടുത്തി. സംഘടനാപ്രവര്‍ത്തനം ശക്‌തിപ്പെടുത്താന്നതിന്റെ ഭാഗമായി  ഫെബ്രുവരി 27 ന്‌ കൊല്ലം ടൗണ്‍ഹാളില്‍ സംസ്‌ഥാന തല പാഠശാല നടത്തും. പഞ്ചായത്ത്‌, മണ്ഡലം ജില്ലാതല കണ്‍വന്‍ഷനുകള്‍ ഫെബ്രുവരി 3 മുതല്‍ 25 വരെ നടക്കും .'മഅ‌ദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്‌ഥിതിയും' എന്നാ ശീര്‍ഷകത്തില്‍ മേഖലതല സെമിനാറുകള്‍ യഥാക്രമം ജനുവരി 27 ന്‌ കൊല്ലത്തും 28 ന്‌ കോട്ടയത്തും 30 ന്‌ കണ്ണൂരിലും നടക്കും.

പി.ഡി.പിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കളെ ചാത്തന്നൂര്‍ പോലീസ്  അന്യായമായി ‌ അറസ്‌റ്റ് ചെയ്‌ത് പീഡിപ്പിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്‌, വൈസ് ചെയര്‍മാന്‍ യു.കെ റഷീദ്‌ മൗലവി, സെക്രട്ടറി സുബൈര്‍ സബാഹി, കേന്ദ്ര കമ്മിറ്റി അംഗം വി.കെ ബീരാന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ചേറ്റുവ ടോളിന് ഇനി ആയുസ്സ്‌ മൂന്ന്‍ മാസം മാത്രം - കെ.ഇ.അബ്ദുള്ള


ചാവക്കാട്‌: മൂന്ന്‍ മാസത്തിനകം ചേറ്റുവ ടോള്‍ പിരിവ്‌ അവസാനിപ്പിച്ചില്ലെങ്കില്‍ ടോള്‍ ബൂത്ത്‌ അടിച്ച് തകര്‍ക്കുമെന്ന് പി ഡി പി വൈസ്‌ ചെയര്‍മാന്‍ കെ ഇ അബ്ദുള്ള. ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി വട്ടേക്കാട് സെന്‍ററില്‍ നിന്നും ആരംഭിച്ച ടോള്‍ പിടിച്ചെടുക്കല്‍ സമരം  ചേറ്റുവ ടോള്‍ പരിസരത്ത്‌ ചാവക്കാട്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് പോലീസുകാരെ സാക്ഷിനിര്‍ത്തി കര്‍സേവകര്‍ക്ക് ബാബരി മസ്ജിദ്‌ പൊളിക്കുവാനും സ്വൈര്യമായി 
ഇറങ്ങിനടക്കാനും സാധിക്കുമെങ്കില്‍ മൂന്ന് തൂണുകള്‍ തകര്‍ക്കാന്‍ പി ഡി പി പ്രവര്‍ത്തകര്‍ക്ക് കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അബുന്നാസര്‍ മഅദനിയുടെ പൂര്‍ണ്ണ പിന്തുണയോടെ മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം ചെറ്റുവയില്‍ ടോള്‍ ബൂത്ത്‌ കാണില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോന്നനിക്കാര്‍ക്ക് ടോള്‍ ബൂത്ത്‌ തകര്‍ക്കാനും പിരിവ്‌ അവസാനിപ്പിക്കാനും സാധിക്കുമെങ്കില്‍ ചാവക്കാട്ടുകാര്‍ക്കും അതിനാവുമെന്നും നിയമങ്ങള്‍ പരമാവധിഅനുസരിക്കാന്‍ ശ്രമിക്കുന്നത് ബലഹീനതയായി കാണരുതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് കെ വി ഹമീദ്‌ പറഞ്ഞു.
പി ഡി പി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പി ഡി പി മുന്‍ മണ്ഡലം പ്രസിഡന്‍റ് എ എച്ച് മുഹമ്മദ്‌  അധ്യക്ഷത വഹിച്ചു. സി പി ഐ എം എല്‍ ജില്ലാ സെക്രട്ടറി ഉല്ലാസ്, ദേശീയപാത സമരസമിതി ചെയര്‍മാന്‍ ഇ എം മുഹമ്മദാലി, അഹമ്മദ്‌ കബീര്‍ പൊന്നാനി, പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം പി രഞ്ജിത്ത്, ജില്ലാ വൈസ്‌ പ്രസിഡന്‍റ് മജീദ്‌ ചേര്‍പ്പ്‌ എന്നിവര്‍ സംസാരിച്ചു

9.1.12

പി.ഡി.പി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ  പോലീസ് ഭീകരത 
ചാത്തന്നൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത മദ്റസാ അധ്യാപകരായ രണ്ട് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
വിവരമറിഞ്ഞെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാപ്രസിഡന്‍റുമടക്കം ഒമ്പത് പി.ഡി.പി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. പൊലീസിന്‍െറ ലാത്തിയടിയില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാനസെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷാ,  പ്രവര്‍ത്തകരായ ഖാലിദ്, ഷമീര്‍, സലിം, അന്‍വര്‍, ഫൈസല്‍, ബൈജു, സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പന കുളപ്പാടത്ത് നടന്ന സി.പി.എം-പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പി.ഡി.പി പ്രവര്‍ത്തകരെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ എത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനെതുടര്‍ന്ന് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന് പ്രവര്‍ത്തകരോടൊപ്പം ഇരിക്കവെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടി ഓടിക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ വന്‍ പൊലീസ് സംഘവുമെത്തി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഉടന്‍ പരവൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, കാഞ്ഞിരമറ്റം സിറാജ്, അഡ്വ. സുജന്‍ പാലച്ചിറ, സലാവുദ്ദീന്‍ എന്നിവര്‍ പരവൂര്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരുമായും പൊലീസുമായും ചര്‍ച്ച നടത്തി. പിടികൂടിയ പ്രവര്‍ത്തകരെ കൊല്ലത്ത് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കാമെന്ന് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പുകൊടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച  പ്രകടനം നടത്തുമെന്ന് പൂന്തുറ സിറാജ് അറിയിച്ചു. പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു. 
പി.ഡി.പി. നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്നു 

മഅദനി ജയിലില്‍ കുപിതനായെന്ന വാര്‍ത്ത വ്യാജമെന്ന് അഭിഭാഷകന്‍
ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ വ്യാജ ആരോപണങ്ങളുന്നയിച്ച് കുടുക്കാന്‍ നീക്കമുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍.
കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍െറ നിരാശയില്‍ മഅ്ദനി ജയിലധികൃതരോട് കുപിതനായി തട്ടിക്കയറിയെന്നായിരുന്നു വാര്‍ത്ത. ഭക്ഷണവുമായി എത്തുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഉച്ചത്തിലുള്ള വിളി തന്‍െറ പ്രഭാത പ്രാര്‍ഥനയെ തടസ്സപ്പെടുത്തുന്നെന്നും ഇതിനെതിരെ മഅ്ദനി പ്രതികരിച്ചെന്നും പത്രം ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, വാര്‍ത്ത വ്യാജവും മഅ്ദനിയെ കുഴപ്പക്കാരനായി ചിത്രീകരിക്കാനുള്ളതാണെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു.
പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ബംഗളൂരു കേസിലെ മറ്റു പ്രതികളിലൊരാളായ സര്‍ഫറാസ് നവാസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഓംകാരയ്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജയിലിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം മഅ്ദനി ഒഴികെ കേസിലെ മുഴുവന്‍ പ്രതികളെയും ബംഗളൂരുവില്‍നിന്ന് ബെല്‍ഗാമിലേക്ക് മാറ്റി.
പരപ്പന അഗ്രഹാര ജയിലിലെ ഏഴാം സെല്ലില്‍ കഴിയുന്ന മഅ്ദനിയുടെ ചുറ്റുമുള്ള സെല്ലുകളിലെല്ലാം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച ഉടന്‍ മഅ്ദനിക്കെതിരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ ആസൂത്രിത നീക്കമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
അതേസമയം, സുപ്രീംകോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ബംഗളൂരുവിലെ ആര്യവൈദ്യശാലയില്‍ വിദഗ്ധ ചികിത്സക്ക് നടപടിയായില്ല.
മഅ്ദനിക്ക് വിദഗ്ധ ചികിത്സ: കൊടിക്കുന്നില്‍ സുരേഷ് എം.പി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ച കൊടിക്കുന്നില്‍, ഈ ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കത്തയച്ച കാര്യം ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട നിവാസിയായ മഅ്ദനി തന്‍െറ മണ്ഡലത്തിലെ പ്രമുഖ വ്യക്തി എന്ന നിലയിലാണ് ചികിത്സാ ആവശ്യമുന്നയിച്ചത്. മഅ്ദനിയുടെ ആരോഗ്യനിലയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിന്‍െറ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സദാനന്ദ ഗൗഡ ഉറപ്പുനല്‍കി. രണ്ടുദിവസത്തിനകം മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
മഅദനി നീതി നിഷേതം : ജനകീയ കൂട്ടായ്മയും പ്രതിഷേത റാലിയും ഇന്ന് 4 മണിക്ക് ചെമ്മാട് 

പങ്കെടുക്കുക .....                                                                 വിജയിപ്പിക്കുക
കെ ഇ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ ചേറ്റുവ ടോള്‍ ബൂത്ത്‌ പിടിച്ചെടുത്തു 


തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചേറ്റുവ ടോള്‍ പിരിവു നിരുതലാക്കന്മെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരന്ധര സമരങ്ങള്‍ നടന്നിട്ടും ഇനിയും അധികാരികള്‍ ടോള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സീകരിച്ചില്ല എങ്കില്‍ ടോള്‍ ബൂത്ത്‌ പിടിച്ചെടുത്ത് ജനങ്ങള്‍ക്ക്‌ ടോള്‍ കൊടുക്കാതെയുള്ള സഞ്ചാരം  സാധ്യമാക്കുമെന്നു  പ്രഖ്യാബിച്ചു കൊണ്ട് പി ഡി പി ഗുരുവായൂര്‍ മണലൂര്‍ എന്നീ മണ്ഡലം കമ്മറ്റി സങ്ങടിപ്പിച്ച ടോള്‍  ബൂത്ത്‌ പിടിച്ചെടുക്കല്‍ സമരം അതികാരി വഗത്തിന് താക്കീതായി . പ്രകടനം പോലീസ് തടഞ്ഞത് സങ്ങര്ഷത്തിനു വഴി വെച്ചു. 

ഇന്ന് കാലത്ത് 9 മണിക്ക്  ചേറ്റുവ മുന്നാം കല്ലില്‍ നിന്നും തുടങ്ങിയ  ടോള്‍ പിടിച്ചെടുക്കല്‍ സമര പ്രകടനം രാവിലെ 10  നു പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

ഖാസിയുടെ മരണം പി.ഡി.പി. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന്


കാസര്‍കോട് : പ്രമുഖ മതപണ്ഡിതന്‍ ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലുള്ള ദുരൂഹത നീക്കാതെ ഭരണകൂടം മുന്നോട്ട് പോവുന്ന അവസ്ഥയില്‍ സമരം പി ഡി പി ഏറ്റെടുക്കുമന്ന് ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈനും, സെക്രട്ടറി റഷീദ് മുട്ടുന്തലയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.

ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുകയും, മരണത്തിലെ യഥാര്‍ത്ഥ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്നും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനായി സി ബി ഐ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പി ജി പി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും, സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു.


സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ ചേരുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.

4.1.12


മഅദനിയുടെ ജാമ്യാപേക്ഷ തള്ളിയത് നിര്‍ഭാഗ്യകരം- പി.ഡി.പി.


കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിവിധി നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനിക്ക്‌ മാത്രം നീതിയും ചികിത്സയും നിഷേധിച്ചത്‌ കേരളീയ സമൂഹം അംഗീകരിക്കില്ല.

കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ഒന്നരവര്‍ഷമായി  മഅദനിയെ പീഡിപ്പിക്കുകയാണ്. ബംഗളൂരു സ്ഫോടനക്കേസുമായി  മഅദനിക്ക് ഒരു ബന്ധവുമില്ല. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഇറങ്ങിയ ദിവസം മുതല്‍ പൊലീസ് കാവലുള്ള  മഅദനി എങ്ങനെ ബംഗളൂരു സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തുമെന്ന് സിറാജ് ചോദിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം  മഅദനി നരകയാതന അനുഭവിച്ചു.  മഅദനിയെ നശിപ്പിച്ച് ജയിലില്‍തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിറാജ് പറഞ്ഞു.

വിചാരണ അട്ടിമറിക്കാനുള്ള ഗൂഡശ്രമമാണ്‌ നടക്കുന്നത്‌. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക കോടതി ബംഗ്‌ളൂര്‍ ജയിലില്‍തന്നെയാണ്‌. ബാംഗ്ലൂരില്‍ മഅദനിക്ക് നീതിയും ചികിത്സയും ലഭിച്ചില്ല. വൃക്കരോഗംവരെ ബാധിച്ച മഅദനി ക്ഷീണിതനാണ്. മഅദനി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അല്ലാതെ ഉപാധിയോടെയുള്ള ജാമ്യംപോലും നല്‍കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ കൂട്ടുപ്രതികളെ ബല്‍ഗാമിലേക്ക് അയച്ചശേഷം വിചാരണ അനന്തമായി നീട്ടുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി. മഅദനിയുടെ നീതിക്കുവേണ്ടി നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം വരുംദിവസങ്ങളില്‍ പാര്‍ട്ടി ഏറ്റെടുത്തുനടത്തും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച എറണാകുളത്ത് അടിയന്തര സംസ്ഥാനസമിതി നേതൃയോഗം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഭാരവാഹികളായ ഇക്ബാല്‍ കുരുവ, ചവറ സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.

പി ഡി പി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ റോഡ് ഉപരോധിച്ചു


കൊച്ചി: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ പാലാരിവട്ടം സിഗ്‌നലിന് സമീപം റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം ഒരു മണിക്കൂറിലേറെ നീണ്ടു. അസിസ്റ്റന്‍റ് കമീഷണര്‍ സുനില്‍ ജേക്കബിന്‍െറ നേതൃത്വത്തില്‍ സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകരെ പിന്നീട്ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധ സമരത്തിന്‌ ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര   എന്നിവര്‍ നേതൃത്വം നല്‍കി.

മഅദനിക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍  പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍ അറിയിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തമാവുന്നു. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ചെയര്‍മാന് ചികിത്സാര്‍ത്ഥം ജാമ്യം ലഭിക്കണമെന്ന ആവശ്യം നിരസിച്ചതിനെതിരെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പ്രമുഖ അഭിഭാഷകരും പരസ്യമായി അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചു.   പാര്‍ട്ടിയെയും നേതാക്കളെയും എക്കാലത്തും വിമര്‍ശിച്ചവര്‍ പോലും ജാമ്യ നിഷേധത്തിനെതിരെ ശക്തമായി രംഗത്ത്‌ വരുന്ന കാഴ്ചയാണ്.

ശാസ്താംകോട്ടയില്‍ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പള്ളിശ്ശേരിക്കല്‍ കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ശാസ്താംകോട്ടയില്‍ സമാപിച്ചു. വിചാരണത്തടവുകാരന് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ അനുവദിക്കണമെന്നും കോയമ്പത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കരുതെന്നും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനത്തിന് എം.എം.ബാദുഷ, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം : പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച കര്‍ണാടക പ്രോസിക്യൂഷന്‍ നടപടിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പൊന്നാനിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ചമ്രവട്ടം ജങ്ഷനില്‍ റോഡ്‌ ഉപരോധിച്ചു. പ്രകടനത്തിന് മണ്ഡലം ഭാരവാഹികളായ കെ. മൊയ്തുണ്ണി ഹാജി, അസീസ്, അക്ബര്‍ ചുങ്കത്ത്, എം.എ. അഹമ്മദ്കബീര്‍ എന്നിവര്‍ നേതൃത്വംനല്‍കി. മഅദനിക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രകടനത്തിന് എം.എ. റസാഖ് ഹാജി, ഷഫീഖ് പാലൂക്ക്, കെ. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷനായി. സിദ്ദീഖ് മൂന്നിയൂര്‍, റാഫി പടിക്കല്‍, വി.പി. സലാം എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ജില്ലാ പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജന. സെക്രട്ടറി റഷീദ് മുട്ടുന്തല,അസീസ് മുഗു, സാദിഖ് മുളിയടുക്കം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം.സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. 

ഈരാറ്റുപേട്ട: ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സാധാരണക്കാര്‍ക്ക് കോടതികളില്‍ പോലും വിശ്വാസമില്ലാതായിത്തീരുന്ന സാഹചര്യമാണ് ഇത്തരം നടപടികളിലൂടെ ഉണ്ടായിത്തീരുന്നതെന്ന് സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം പറഞ്ഞു. കോടതി കുറ്റവാളികളെന്ന് പറഞ്ഞവര്‍ പോലും പുറത്ത് സൈ്വരവിഹാരം നടത്തുമ്പോള്‍ യാതൊരു കുറ്റവും തെളിയിക്കപ്പെടാത്ത വികലാംഗനായ ഒരാളെ ജാമ്യം പോലും നിഷേധിച്ച് തടങ്കലില്‍ പീഡിപ്പിക്കുന്നത് അന്യായമാണ്. യൂസുഫ് ഹിബ, വി.എ. ഹസീബ് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂഡല്‍ഹി- ഒന്നരവര്‍ഷക്കാലമായി വിചാരണാ തടവുകാരാനായി ബാഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന അബ്ദുന്നാസിര്‍ മഅ്ദിനയുടെ ജാമ്യ അപേക്ഷ തള്ളി കൊണ്ടുള്ള സുപ്രീം കോടതി വിധി മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് പി ഡി പി.അഭിപ്രായപ്പെട്ടു.ഒന്‍പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ കുറ്റ വിമുക്തനാക്കിയ വസ്തുത പോലും സുപ്രീം കോടതി പരിഗണിച്ചില്ല .ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കപ്പെടാതെയാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കിയതെങ്കില്‍ അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബാഗ്ലൂര്‍ കേസിലും അദ്ദേഹത്തെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഭരണകൂട താല്പര്യങ്ങള്‍ക്ക് വഴങ്ങി പോലീസ് കെട്ടിച്ചമക്കുന്ന കള്ളകേസുകളിലെ സത്യവ്യസ്ഥ മനസ്സിലാക്കുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പലര്‍ത്തേണ്ടതുണ്ട് .ഇല്ലെങ്കില്‍ കടുത്ത മനുഷ്യവകാശധ്വംസനത്തിനും വ്യക്തി സ്വതാന്ത്ര്യവും ഹനിക്കുന്നതിനും ഇടവരുന്നതാണ്.ഗുരുതരമായ രോഗങ്ങള്‍ക്കടിമപ്പെട്ട് അര്‍ഹമായ ചികിത്സ ലഭ്യമാകതെ ദീര്‍ഘകാലമായി വിചാരണ തടവുകാരനായി കഴിഞ്ഞു വരുന്ന മഅ്ദനിയുടെ വിഷയത്തില്‍ പൊതു സമൂഹം ഗൗരവമായി ഇടപെടണമെന്ന് പി ഡി പി നയരൂപികരണ സമിതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയും ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു

3.1.12


ചെയര്‍മാന്റെ  ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ മഅദനിയ്ക്ക് ചികിത്സ നല്‍കണമെന്ന് ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സ തേടുന്നതിന് മഅദനിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാറിന്റെ ആവശ്യം കോടതി തള്ളി.
കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒന്‍പതര വര്‍ഷത്തിനുശേഷം മഅദനിയെ വെറുതെവിട്ടകാര്യം മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മഅദനിയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം.എന്‍ കൃഷ്ണമണി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിത ഷേണായ് എന്നിവര്‍ മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു. ചികിത്സയ്ക്കുവേണ്ടി കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനെയും ഇരുവരും എതിര്‍ത്തു. മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനവേണ്ടി മഅദനിയ്ക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് കഴിഞ്ഞ മേയ് 13ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
മഅ്ദനിക്കുവേണ്ടി പ്രമുഖ അഭിഭാഷകരായ സുശീല്‍ കുമാര്‍, ജെ.എല്‍ ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍ വിചാരണ നടപടികള്‍ മന:പൂര്‍വം നീട്ടിക്കൊണ്ടു പോവുകയാണെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബംഗളൂരു സ്ഫോടന പരമ്പര കേസിന്‍െറ വിചാരണ  നവംബര്‍ 23നുശേഷം തിങ്കളാഴ്ച മൂന്നാം തവണയും നീട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ  വിചാരണ നടത്താന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി  പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് കേസ് ജനുവരി 23ലേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു.
നവംബര്‍ എട്ടിനാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായി അറിയിച്ചത്. രണ്ടുമാസത്തോളമായിട്ടും ഇതുവരെ പുതിയ നിയമനം ആയില്ല.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
അതിനിടെ മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കാനും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സി.വി.സദാനന്ദ ഗൗഡയ്ക്ക് കത്തയച്ചു. പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളുംമൂലം വിഷമിക്കുന്ന മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കത്തയച്ചത്
മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു .
കൊല്ലം. മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു .കരികൊടികളുമായി പി ഡി പി പ്രേവര്ത്ത്തകര്‍ റോഡു മണിക്കുരുകളോളം ഉപരോതിച്ചു കൊല്ലം ചിന്നകടയില്‍ തടിച്ചു കുടിയ പ്രേവര്ത്ത്തകര്‍ വികരബരിതരായി,  വര്‍കിംഗ് ചെയര്‍മാന്‍ ഇടപെട്ടു പ്രേവര്ത്ത്തകര്‍ അറസ്റ്റു വരിച്ചു. പ്രേതിശേതത്ത്തില്‍ സാബു കൊട്ടാരക്കര, മൈലകാട്‌ ഷാ, ജില്ലഭാരവഹികള്‍,നേതൃത്വം  കൊടുത്തു ....
ന്യായം മനസ്സിലാക്കുന്നതില്‍ കോടതി പരാജയപെട്ടു - സെബാസ്റ്റ്യന്‍ പോള്‍ 
ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല : - ഹമീദ് ചേന്ദമംഗലൂര്‍
ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല നിരപരധികളെ വേട്ടയാടുന്നത് തീവ്രവാദം വളര്‍ത്തും - ഹമീദ് ചേന്ദമംഗലൂര്‍
ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍ 

ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍.അഭിപ്രായപ്പെട്ടു. 


1.1.12


വി.എസ്സിന്റെ നിലപാട് സ്വാഗതാര്‍ഹം -

പി.സി.എഫ്.


മക്ക: മനുഷ്യാവകാശ ലംഘനത്തിനിരയായി കഴിഞ്ഞ ഒന്നര വര്‍ഷമായി വിചാരണയോ ജാമ്യമോ കൂടാതെ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിക്ക് മതിയായ ചികിത്സ നല്കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും വിചാരണ കൂടാതെ തടവിലിടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷറഫ് പൊന്നാനി പറഞ്ഞു.

മദനിയോട് രാഷ്ട്രീയപരവും വ്യക്തിപരവുമായ നിരവധി എതിര്‍പ്പുകള്‍ ഉള്ള വി.എസ്. അത് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മദനി നേരിടുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ നിലപാടെടുത്തതെന്ന് പ്രത്യേകം സ്മരിക്കേണ്ടതാണ്.

മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ- മത നേതാക്കളും ഇടപെടണമെന്നും പി.സി.എഫ്. മക്ക ഘടകം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു.

പി.സി.എഫ്. മക്ക ഘടകം ഭാരവാഹികളായി റഷീദ് പുല്പറ്റ (പ്രസിഡന്റ്), അനൂബ് ഖാന്‍ ആദിക്കാട്ടുകുളങ്ങര (ജനറല്‍ സെക്രട്ടറി), റഫീഖ് ഇരിങ്ങല്ലൂര്‍ (ട്രഷറര്‍), സിദ്ദിഖ് കൊണ്ടോട്ടി , ജാഫര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസ്സലാം കൂമണ്ണ, നൗഷാദ് ആലപ്പുഴ (ജോയന്റ് സെക്രട്ടറിമാര്‍), അന്‍സാര്‍ കരുനാഗപ്പള്ളി (ഉപദേശക സമിതി ചെയര്‍മാന്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ഷ കരുനാഗപ്പള്ളി, ഷരീഫ് വയനാട്, യൂസഫ് ഈരാറ്റുപേട്ട എന്നിവരെയും തിരഞ്ഞെടുത്തു.

കണ്‍വെന്‍ഷനില്‍ മുനീര്‍ഷ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ കരുനാഗപ്പള്ളി, റഷീദ് പുല്പറ്റ, അനുബ്ഖാന്‍ ആദിക്കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. റഫീഖ് ഇരിങ്ങല്ലൂര്‍ സ്വാഗതവും നൗഷാദ് ആലപ്പുഴ നന്ദിയും പറഞ്ഞു.