28.8.10

പി.ഡി.പി സമരസംഗമം നടത്തും
Posted on: 29 Aug 2010


കോട്ടയ്ക്കല്‍: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭിക്കുന്നതിന് പി.ഡി.പി വിവധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സപ്തംബര്‍ ഒന്നിന് സമരസംഗമം നടത്തും. മലപ്പുറം നഗരസഭ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സംഗമം ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ജില്ലാകമ്മിറ്റി രൂപവത്കരണ യോഗം ഞായറാഴ്ച മലപ്പുറത്ത് നടക്കുമെന്ന് പി.ഡി.പി ജില്ലാ നേതൃത്വം അറിയിച്ചു.

26.8.10

മഅദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Posted on: 27 Aug 2010

പി. സുനില്‍കുമാര്‍




ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സപ്തംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് വെങ്കിടേശഗുരുജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്ന് മഅദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.

ജയിലില്‍ മഅദനിക്ക് ആധുനിക ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന മഅദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഹൃദ്രോഗവും രക്തസമ്മര്‍ദവും അടക്കമുള്ള അസുഖമുള്ളതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അവസരമൊരുക്കണമെന്ന വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ബാംഗ്ലൂരിലെ ജയദേവ ആസ്​പത്രിയിലെ കാര്‍ഡിയോളജി വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനും വിദഗ്ധ ചികിത്സ നല്കാനും കോടതി ഉത്തരവിട്ടു. മഅദനിയെ ചികിത്സിക്കാന്‍ മണിപ്പാല്‍ ആസ്​പത്രിയിലെ ഡോക്ടറെ നിയോഗിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മതപരമായ ചടങ്ങുകള്‍ക്കായി ഖുര്‍ആന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വീല്‍ചെയര്‍, ബെഡ്, യൂറോപ്യന്‍ ടോയ്‌ലറ്റ് എന്നിവ ഒരുക്കാനും കോടതി ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലായിരിക്കെ പോലീസിന്റെ സമീപനം നല്ല രീതിയിലായിരുന്നെന്നും ഈ കാലയളവില്‍ മാധ്യമങ്ങളില്‍ തന്‍േറതായി വന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും മഅദനി കോടതിയെ ബോധിപ്പിച്ചു. ശാരീരിക അസുഖങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം കോടതിയെ അറിയിച്ചു.

അതിനിടെ മഅദനി ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്കി. ഇത് വെള്ളിയാഴ്ച പരിഗണിക്കും. ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ താന്‍ നിരപരാധിയാണെന്നും കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍ തനിക്കെതിരെ മൊഴിനല്കിയിട്ടില്ലെന്നും

ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം തന്നെ കേസില്‍ ചേര്‍ത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും 197-ാം സാക്ഷിയായ ജോസ്‌വര്‍ഗീസിനെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ മൊഴി രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിനെതിരെ പത്തോളം വാദങ്ങളാണ് ഉന്നയിച്ചത്. അതിവേഗ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വട്ടാവതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

ആഗസ്ത് 17-നാണ് മഅദനിയെ അറസ്റ്റുചെയ്തത്. അന്ന് രാത്രി ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ കോറമംഗലയിലുള്ള വസതിയില്‍ ഹാജരാക്കുകയും 26-വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് 5.25-ഓടെ മഅദനിയെ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചത്. വന്‍പോലീസ് സന്നാഹവും കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു. വീല്‍ച്ചെയറിലാണ് മഅദനിയെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരെ കോടതിഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാലാണ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിക്കാതിരിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഓംങ്കാരയ്യ പറഞ്ഞു. ഇതുവരെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേസിലെ മറ്റു പ്രതികളില്‍നിന്ന് വിവരം ശേഖരിച്ചതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ മഅദനി കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് സഹകരിച്ചതായി പോലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളായ തടിയന്റവിട നസീറിനെയും സേ്ഫാടനത്തിനായി ഫണ്ട് സ്വരൂപിച്ച സര്‍ഫ്രാസ് നവാസിനെയും അറിയാമെന്ന കാര്യം മഅദനി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിനെയും മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുശേഷം മഅദനിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം


മഅ്ദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സെപ്റ്റംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. 

വ്യാഴാഴ്ച വൈകുന്നേം 5.25നാണ് മഅ്ദനിയെ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് മുമ്പില്‍ ഹാജരാക്കിയത്. മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചില്ല. തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി പരാതിപ്പെട്ടപ്പോള്‍ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ മഅ്ദനിക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വികലാംഗനെന്ന പരിഗണന വെച്ച് മഅ്ദനിക്ക് ജയിലില്‍ വീല്‍ ചെയര്‍, കട്ടില്‍ എന്നിവ അനുവദിക്കാനും മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാഹചര്യം ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും പരാതിപ്പെട്ടു. മഅ്ദനിയെ ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയിലേക്ക് മാറ്റി. മഅ്ദനിയെ ചോദ്യം ചെയ്യുന്നത് തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടാതിരുന്നതെന്നും കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിലെ ഡി.എസ്.പി എച്ച്.എം. ഓംകാരയ്യ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമാണെങ്കില്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതിനിടെ, മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി അഞ്ചില്‍ സമര്‍പ്പിച്ചു. ഹരജി ഇന്ന് പരിഗണനക്ക് വരും

സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

'മഅ്ദനി: ലീഗ് നിലപാട് വ്യക്തമാക്കണം'

Thursday, August 26, 2010
മലപ്പുറം: മഅ്ദനിയെ കൂടുതല്‍ സ്‌ഫോടന കേസുകളില്‍ കുടുക്കാനുള്ള സംഘ്പരിവാര്‍ നീക്കം വ്യക്തമായിരിക്കെ, വിഷയത്തില്‍ മുസ്‌ലിംലീഗ് നയം വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്കല്ല, വേറെ വഴിക്കാണ് പോകുന്നതെന്നതിന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പുതിയ പ്രസ്താവനയേക്കാള്‍ വലിയ തെളിവ് വേണ്ട. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മഅ്ദനിയടക്കമുള്ളവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. അവിടെ സ്‌ഫോടനം നടക്കുമ്പോള്‍ നസീര്‍ അടക്കമുള്ളവര്‍ ജയിലിലായിരുന്നു. ബംഗളൂരു സ്‌ഫോടന കേസില്‍ മഅ്ദനിക്കെതിരെ ഒരു തെളിവും അവര്‍ക്ക് ലഭിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ, സ്വാഭാവിക നീതി തടയാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുസമൂഹം ഇതിനെതിരെ അണിനിരക്കണം. 
മഅ്ദനിക്കെതിരായ ഗൂഢാലോചനക്കെതിരെ വിവിധ പൗരാവകാശ സംഘടനകളുമായി ചേര്‍ന്ന് പി.ഡി.പി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നിന് മലപ്പുറം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ മഅ്ദനി നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ സമരസംഗമം നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയും പങ്കെടുത്തു.

വിദഗ്ധ ചികില്‍സ കിട്ടുന്നില്ലെന്ന് മഅ്ദനി; സൗകര്യങ്ങള്‍ നല്‍കണമെന്ന് കോടതി

Thursday, August 26, 2010
ബംഗളൂരു: അറസ്റ്റിലായശേഷം തനിക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് മഅ്ദനി ഈ പരാതി ഉന്നയിച്ചത്. മഅ്ദനിക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേശ് ഗുരിഗി നിര്‍ദേശിച്ചു.

പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് ബ്ലഡ് ഷുഗര്‍ 450 ആയിരുന്നു. കസ്റ്റഡിയില്‍ എടുത്തശേഷം രക്തം പരിശോധിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗിക്ക് രേഖാമൂലം നല്‍കിയ പരായില്‍ അദ്ദേഹം ബോധിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരില്ലാതിരുന്നതാണ് കാരണമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും മഅ്ദനി കോടതിയെ ബോധിപ്പിച്ചു. 

മൂക്കില്‍നിന്ന് രക്തം വരുന്നതിനും നട്ടെല്ലിലെ വേദനക്കും പരിശോധന നടത്തിയപ്പോള്‍ എം.ആര്‍.ഐ സ്‌കാന്‍ നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാര്യവും മഅ്ദനി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കാന്‍ നടത്താനായിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എം.ബി.ബി.എസ് ഡോക്ടര്‍ കേവല പരിശോധന നടത്തിപ്പോവുകയാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാനും  പറഞ്ഞു. ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഏത് ആശുപത്രിയില്‍ ചികില്‍സ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ജഡ്ജി വെങ്കിടേഷ് ഗുരിഗി ചോദിച്ചു. അപ്പോളോ ഹോസ്‌പിറ്റല്‍, ജയദേവ ഹോസ്‌പിറ്റല്‍ തുടങ്ങിയവയുടെ പേരാണ് മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ്് ജയദേവ ഹോസ്‌പിറ്റലില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. വ്യാഴാഴ്ച തന്നെ വേണമെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച ചികില്‍സ നടത്താവുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി. എന്നാല്‍, ആവശ്യമുള്ളപ്പോള്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ മതിയെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ നിര്‍ദേശിച്ചു. 

ബംഗളൂരു സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നും മഅ്ദനി രേഖാമൂലം കോടതിയെ അറിയിച്ചു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പ്രസ്താവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ അങ്ങനെയൊരു കുറ്റസമ്മതം താന്‍ നടത്തിയിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ മഅ്ദനി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തനിക്ക് പങ്കില്ലെന്നും മഅദനി കത്തില്‍ പറഞ്ഞു. 
വൈകുന്നേരം 5.15നാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 5.25ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ബംഗളൂരു ജോയിന്റ് കമീഷണര്‍ അലോക്കുമാര്‍, ഡി.എസ്.പി എച്ച്.എം ഓംകാരയ്യ, ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ എന്നിവരുടെ നേതൃത്വത്തിലാണ് മഅ്ദനിയെ കോടതിയില്‍ എത്തിച്ചത്. 

മഅ്ദനിയെ ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാക്കുമെന്ന് അറിഞ്ഞ് രണ്ടരയോടെതന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. മഅ്ദനിയുടെ വരവ് കാത്ത് അഭിഭാഷകരും മറ്റും കോടതി പരിസരത്ത് തടിച്ചുകൂടിയായിരുന്നു. കോടതിയിലേക്കുള്ള വഴിയില്‍ കയറ് കെട്ടിയാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. പൊലീസ് വാഹനത്തില്‍ എത്തിച്ച മഅ്ദനിയെ വീല്‍ചെയറിലിരുത്തിയാണ് മൂന്നാം നിലയിലെ കോടതി മുറിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മഅ്ദനിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

25.8.10

'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' രൂപവത്കരിച്ചു

Thursday, August 26, 2010
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ഗൂഢാലോചനക്കും എതിരെ പോരാടാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം 'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' ( മഅ്ദനി നീതി സംരക്ഷണ വേദി) എന്ന പേരില്‍ നിയമ സഹായവേദി രൂപവത്കരിച്ചു. 
കൊല്ലം പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗമാണ് ഫോറം രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. ഡോ. സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായും അഡ്വ. കെ.പി. മുഹമ്മദ് വര്‍ക്കിംഗ് ചെയര്‍മാനായും എച്ച്. ഷഹീര്‍ മൗലവി ജനറല്‍ സെക്രട്ടറിയായും 25 അംഗങ്ങളടങ്ങുന്ന സമിതിയാണ് രൂപവത്കരിച്ചത്. എം.എല്‍.എ മാരായ അഡ്വ. പി.കെ. റഹീം, അഡ്വ. പി.എം.എ. സലാം,  കെ.ടി. ജലീല്‍ എന്നിവരും ടി.ആരിഫലി, പി.കെ. കോയാ മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്. ഭാസുരേന്ദ്ര ബാബു, ഡോ.എസ്. ബലരാമന്‍, ഡോ.എം.എസ്. ജയപ്രകാശ്, ഗ്രോ വാസു, ഡോ. നീലലോഹിതദാസന്‍ നാടാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.കെ. അബ്ദുല്‍ കരീം, സി.ആര്‍. നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, നജീബ് മൗലവി മമ്പാട്, പൂന്തുറ സിറാജ്, എം.എ. സമദ്, അഡ്വ. ഇസ്മായില്‍ വഫ, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, ബി.ആര്‍.പി ഭാസ്‌ക്കര്‍ എന്നിവരുമാണ് രക്ഷാധികാരികള്‍.
മഅ്ദനിക്കെതിരെ കര്‍ണാടക പൊലീസും അവിടത്തെ ആഭ്യന്തര മന്ത്രിയും നടത്തിവരുന്ന ഗൂഢാലോചനക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ഫോറം രൂപവത്കരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്. ഭാസുരേന്ദ്ര ബാബു, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഹമീദ് വാണിമേല്‍, അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
മഅ്ദനിക്ക് കേസുമായി ബന്ധപ്പെട്ട നിയമസഹായം നല്‍കുക, ഗൂഢാലോചനക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുക, കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട ധനം സമാഹരിക്കുക, മാധ്യമ വ്രര്‍ത്തകരുടെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ സമിതി ലക്ഷ്യമിടുന്നത്. 
ദേശീയ തലത്തില്‍ ദല്‍ഹി, ബാംഗ്ലൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും സമിതി പ്രവര്‍ത്തിക്കുക. കേരളത്തില്‍ കരുനാഗപ്പള്ളിയിലും. വരുന്ന സെപ്റ്റംബര്‍ മൂന്നിന് മഅ്ദനിക്ക് വേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
സമിതിയിലെ മറ്റ് അംഗങ്ങള്‍: ട്രഷറര്‍ ജമാല്‍ മുഹമ്മദ്. വൈസ് ചെയര്‍മാന്മാര്‍ ഹമീദ് വാണിമേല്‍, സി.കെ. അബ്ദുല്‍ അസീസ്, അഡ്വ. സജി.കെ.ചേരമന്‍, കെ.എ. ഷഫീഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. എ.എ. അമീന്‍, ബി.ഒ.ജെ. ലബ്ബ, വയലാര്‍ ഗോപകുമാര്‍, വര്‍ക്കല രാജ്, സെയ്ഫുദ്ദീന്‍ ഹാജി, അഡ്വ. അക്ബര്‍ അലി, എം. അലിയാരുകുട്ടി, പാങ്ങോട് കമറുദ്ദീന്‍. കണ്‍വീനര്‍മാര്‍ ഗഫൂര്‍ പുതുപ്പാടി, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുഹമ്മദ് റജീബ്, കടയ്ക്കല്‍ ജുനൈദ്, യു.ഷൈജു, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് സാലിഹ് മൗലവി. പ്രഗല്ഭരായ15 അഭിഭാഷകരടങ്ങിയ ലീഗല്‍ സെല്ലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


സ്‌റ്റേഡിയം സ്‌ഫോടനം: മഅ്ദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പൊലീസ്

Thursday, August 26, 2010
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന തരത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ.പി.എല്‍ മല്‍സരത്തിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമായെന്നായിരുന്നു ആചാര്യ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍, താന്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മഅ്ദനി അഭിഭാഷകന്‍ മുഖേന മാധ്യമങ്ങളെ അറിയിച്ചു. ആചാര്യയുടെ വാദത്തെ പരോക്ഷമായി തള്ളുന്നതാണ് പൊലീസ് കമീഷണറുടെ ബുധനാഴ്ചത്തെ പ്രസ്താവന. 
2008ലെ ബംഗളൂരു സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സാക്ഷികളിലൊരാളായ സൂഫിയ മഅ്ദനിയെ ചോദ്യം ചെയ്യുമെന്നും ശങ്കര്‍ ബിദ്‌രി പറഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ മഅ്ദനിയുടെ പൊലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 
മഅ്ദനിയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മഅ്ദനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങാനാണ് പൊലീസിന്റെ നീക്കം. എന്നാല്‍, പൊലീസ് കസ്റ്റഡി നീട്ടിവാങ്ങാന്‍ ശ്രമമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 
മഅ്ദനിക്കുവേണ്ടി ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി പൊലീസ് കസ്റ്റഡിയിലായിരുന്നതിനാലാണ് ഇതുവരെ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. മഅ്ദനിയെ ഇന്നലെ അഭിഭാഷകന്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് ശാരീരീക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
അതിനിടെ, മഅ്ദനിയെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. 

23.8.10

മഅ്ദനിയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

Monday, August 23, 2010
കോയമ്പത്തൂര്‍ : ബംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റു ചെയ്തതതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ  (ടി.എം.എം.കെ) ഇരുനൂറിലധികം പ്രവര്‍ത്തകരാണ് മഅ്ദനിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിേഷധ പ്രകടനം നടത്തിയത്. 

മഅ്ദനിയെ ബംഗ്‌ളൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിനെയും പുണ്യ റമദാന്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതിനെ പ്രത്യേകിച്ചും ടി.എം.എം.കെ അപലപിച്ചു. 

കേരള സര്‍ക്കാറിനെയും കര്‍ണാടക സര്‍ക്കാറിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. മഅ്ദനിയെ കൃത്യമായ തെളിവുകളില്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ നസീര്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പോലും തെളിയിക്കപ്പെടേണ്ടതാണ്. അതിനാല്‍ മഅദനിയെ ഉടന്‍ വിട്ടയക്കണം. ടി.എം.എം.കെ ആവശ്യപ്പെട്ടു. 

21.8.10

മഅ്ദനിക്ക് നേരെ നീതിനിഷേധം ആവര്‍ത്തിക്കപ്പെടരുത് -മഹല്ല് ഇമാം ഐക്യവേദി

Saturday, August 21, 2010

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാനും അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്ന് കേരളാ മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു.

കോടതിക്ക് മുമ്പാകെ കീഴടങ്ങുകയോ വാറണ്ടുമായി ഉദ്യോഗസ്ഥരെത്തിയാല്‍ സമാധാന പൂര്‍വം അറസ്റ്റ് വരിക്കുകയോ ചെയ്യുമെന്ന് മഅ്ദനി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അന്‍വാര്‍ശ്ശേരിയില്‍ അനാവശ്യമായി പൊലീസ് സേനയെ വിന്യസിക്കുകയും ഗ്രനേഡ് പൊട്ടിച്ച് ദിവസങ്ങളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി.എച്ച്. അബ്ദുല്‍ അസീസ് മൗലവി പാലക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, മുഹമ്മദ് സാലിഹ് അല്‍ഖാസിമി കൊല്ലം, സയ്യിദ് പൂക്കോയാതങ്ങള്‍ മലപ്പുറം, കാഞ്ഞാര്‍ അബ്ദുറസ്സാഖ് മൗലവി, വൈ.എം. ഹനീഫാ മൗലവി, അബ്ദുഷുക്കൂര്‍ മൗലവി, മൗലവി മൂസാ നജ്മി, അബ്ദുല്‍ ഹമീദ് അല്‍ഖാസിമി, വി.എച്ച്. അലിയാര്‍ മൗലവി തൊടുപുഴ, അബ്ദുസ്സലാം മൗലവി ഈരാറ്റുപേട്ട, മൗലവി മീരാന്‍ ബാഖവി, അബ്ദുന്നാസിര്‍ സഖാഫി, മൗലവി നവാസ് മന്നാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

20.8.10

മഅ്ദനിയുടെ മോചനം: പി.ഡി.പി പ്രക്ഷോഭത്തിലേക്ക്

Friday, August 20, 2010
കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട്   പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി നേതൃയോഗം തീരുമാനിച്ചു. 
മഅ്ദനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിനെതിരായ നിയമ പോരാട്ടം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു. ജില്ലാ-സംസ്ഥാന തലങ്ങളില്‍  നിയമസഹായ സമിതികള്‍ രൂപവത്കരിക്കും. സംസ്ഥാന തലത്തില്‍ ഒരാഴ്ചക്കകവും ജില്ലാ തലത്തില്‍ തുടര്‍ന്നും സമിതി രൂപവത്കരിക്കും. കേസുമായി ബന്ധപ്പെട്ട് സാമ്പത്തികം സ്വരൂപിക്കലും  സമിതി  നിര്‍വഹിക്കും. 
ഇതിന് മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റമദാന്‍ തീരുമ്പോഴേക്കും മഅ്ദനിയെ ജയില്‍മോചിതനാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവും പ്രചാരണപ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 
കേരള-കര്‍ണാടക അതിര്‍ത്തികളിലും ഭരണസിരാ കേന്ദ്രങ്ങളിലും   പ്രക്ഷോഭമുയര്‍ത്തും. 
റമദാനില്‍തന്നെ മഅ്ദനിയെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയും രഹസ്യ അജണ്ടയുമുണ്ടെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. 
വികലാംഗനും രോഗിയുമായ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തിലും ചികില്‍സയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍  ജാഗ്രതയോടെയുള്ള സമീപനം കൈക്കൊള്ളണം. 
മഅ്ദനിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് അറസ്റ്റ് ചെയ്ത ബംഗളൂരു പൊലീസ് കടുത്ത നീതിനിഷേധമാണ് കാട്ടിയത്. 
അറസ്റ്റ് ചെയ്താലുടന്‍ 30 കിലോമീറ്റര്‍ ചുറ്റളവിലെ കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയും കാറ്റില്‍പറത്തി. റിമാന്‍ഡ് ചെയ്ത് പിന്നീട് കസ്റ്റഡിയില്‍ വാങ്ങുന്നതിന് പകരം വിശ്രമത്തിന് അവസരം നല്‍കാതെ അര്‍ധരാത്രിയില്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങി. ഇപ്പോഴും ദുരൂഹമായ അവസ്ഥാവിശേഷമാണ് നിലനില്‍ക്കുന്നതെന്നും സിറാജ് ആരോപിച്ചു. വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

19.8.10

മഅ്ദനിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

Thursday, August 19, 2010
ആലപ്പുഴ:  അബ്ദുന്നാസിര്‍ മഅ്ദനിയെ  അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച പ്രകടനങ്ങള്‍ നടന്നു. മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി.ഡി.പി ജില്ലയില്‍ കരിദിനം ആചരിച്ചു. ആലപ്പുഴ നഗരത്തില്‍ കരിദിനം ഹര്‍ത്താലായി മാറി. 
നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ ഓടിയില്ല. പെട്രോള്‍ പമ്പുകളും കച്ചവടസ്ഥാപനങ്ങളും അടച്ച് വ്യാപാരികള്‍ സഹകരിച്ചതായി പി.ഡി.പി ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. നഗരത്തില്‍ വട്ടപ്പള്ളിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് മുസ്‌ലിം സംയുക്തവേദി കണ്‍വീനര്‍ എം. അയ്യൂബ്, നേതാക്കളായ സുനീര്‍ ഇസ്മായില്‍, അസ്‌ലം, അന്‍സാരി ആലപ്പുഴ, സലാം അമ്പലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. കൈചൂണ്ടി മുക്കില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്ന്  നടന്ന സമ്മേളനം ഇമാം ഐക്യവേദി സംസ്ഥാന കമ്മിറ്റിയംഗം മാഹീന്‍ ബാദുഷാ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന് എതിരായ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ് മഅ്ദനിക്കെതിരെയുള്ള നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം ഇതിന് വേദിയൊരുക്കുകയാണ്. സമുദായത്തിന്റെ കാര്യങ്ങളോര്‍ത്ത് മുസ്‌ലിംലീഗ് വേവലാതിപ്പെടേണ്ടതില്ലെന്നും ബാദുഷാ മൗലവി പറഞ്ഞു.
കായംകുളം, ഹരിപ്പാട്, മണ്ണഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും കരിദിനാചരണത്തിന്റെ ഭാഗമായി പ്രകടനം നടന്നു. മുസ്‌ലിം സംയുക്തവേദി നേതാക്കള്‍ നേതൃത്വം നല്‍കി.
മണ്ണഞ്ചേരി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ മണ്ണഞ്ചേരിയില്‍ പ്രകടനം നടന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം പൊന്നാട് മുസ്‌ലിം ജുമാമസ്ജിദ് അങ്കണത്തില്‍നിന്ന് ആരംഭിച്ച പ്രകടനം അമ്പനാകുളങ്ങര വഴി മണ്ണഞ്ചേരിയില്‍ എത്തി. ഖുര്‍ആന്‍ തൊട്ട് കുറ്റക്കാരനല്ലെന്ന് സത്യം ചെയ്ത മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ്  ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികള്‍ പ്രതികരിക്കണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സംയുക്തവേദി  ചെയര്‍മാന്‍ സി.സി. നിസാര്‍, ജനറല്‍ കണ്‍വീനര്‍ കെ. മുജീബ്, താജുദ്ദീന്‍ സഖാഫി, മുസ്തഫ മുസ്‌ലിയാര്‍, മുഹമ്മദലി ഹുദവി, നസീര്‍ മരോട്ടിച്ചുവട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മണ്ണഞ്ചേരിയില്‍ നടന്ന സമ്മേളനം പി.എം.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.സി. നിസാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. അജ്മല്‍, സുബൈര്‍ പൊന്നാട്, ബി. അസ്‌ലം, കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. പി.ഡി.പി ആഹ്വാനം ചെയ്ത കരിദിനാചരണം മണ്ണഞ്ചേരിയിലും ഹര്‍ത്താലായി മാറി. കടകള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും ഓട്ടോ, ടാക്‌സി വാഹനങ്ങളും ഓടിയില്ല. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
പൂച്ചാക്കല്‍: മഅ്ദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, പി.ഡി.പി പ്രവര്‍ത്തകര്‍ വടുതല ജങ്ഷനില്‍ പ്രകടനം നടത്തി. കോട്ടൂര്‍ പള്ളി ജങ്ഷനില്‍ ആരംഭിച്ച പ്രകടനം വടുതല ജങ്ഷനില്‍ സമാപിച്ചു. ഹക്കീം പാണാവള്ളി, ശിവന്‍ വളയനാട് എന്നിവര്‍ സംസാരിച്ചു. ഷുഐബ്, അഡ്വ. ഷബീര്‍ അഹമ്മദ്, നജീബ് പൂച്ചാക്കല്‍, റാഷിദ്, അന്‍സാരി, നള്‌റ് എന്നിവര്‍ സംസാരിച്ചു. 

ബംഗളൂരു സ്‌ഫോടനം: ആരോപണം മഅ്ദനി നിഷേധിച്ചു

Friday, August 20, 2010
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടനം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അന്വേഷണ സംഘത്തോട് പറഞ്ഞു. സ്‌ഫോടനവുമായി ഒരു ബന്ധവുമില്ല. ബംഗളൂരു സ്‌ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെ നേരത്തേ വ്യക്തിപരമായി അറിയാമായിരുന്നു. എന്നാല്‍, ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല- മഅ്ദനി അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി. മടിവാളക്ക് സമീപത്തെ സ്വകാര്യ കേന്ദ്രത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ മഅ്ദനി നിഷേധിച്ചത്. ഡി.സി.പി എച്ച്.എം ഓംകാരയ്യയുടെ നേതൃത്വത്തില്‍ അഞ്ചോളം പേര്‍ അടങ്ങിയ സംഘമാണ് ചോദ്യം ചെയ്യുന്നത്.  വ്യാഴാഴ്ച മണിക്കൂറുകളോളം മഅ്ദനിയെ ചോദ്യം ചെയ്തു. 

കേസില്‍ മഅ്ദനിയോട് ചോദിക്കാന്‍ അന്വേഷണ സംഘം തയാറാക്കിയത് 72 ചോദ്യങ്ങളാണെന്നാണ് വിവരം. ഡി.എസ്.പി  ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. ഈ ചോദ്യങ്ങള്‍ അനുസരിച്ചാണ് ബുധനാഴ്ചയും വ്യാഴാഴ്ചയും മഅ്ദനിയെ ചോദ്യം ചെയ്തത് എന്നാണ്  അറിയുന്നത്.  

അതേസമയം, മഅ്ദനിയെ തെളിവെടുപ്പിനായി കുടകിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മഅ്ദനിയെ കുടകിലേക്ക് കൊണ്ടുപോകുന്നതിന് പകരം സാക്ഷികളായ റഫീക്കിനെയും പ്രഭാകറിനെയും ബംഗളൂരുവിലെത്തിക്കാനാണ് സാധ്യത. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇവരെ ബംഗളൂരുവിലെത്തിച്ചേക്കും. ഇതിനായി സി.സി.ബി പൊലീസ് കുടകിലേക്ക് തിരിച്ചതായും വിവരമുണ്ട്. ലക്കേരി എസ്‌റ്റേറ്റിലെ തടിയന്റവിട നസീറിന്റെ ക്യാമ്പില്‍ വെച്ച് തൊപ്പിയും താടിയുമുള്ള വികലാംഗനെ കണ്ടെന്നാണ് റഫീക്കും പ്രഭാകറും മൊഴി നല്‍കിയത്.  തെളിവെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായില്ല. അന്വേഷണ നടപടിയുടെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും മൂന്നാം പ്രതി സര്‍ഫറാസ് നവാസിനെയും മഅ്ദനിയെ ചോദ്യം ചെയ്യുന്ന കേന്ദ്രത്തിലെത്തിച്ച് ഒരുമിച്ച് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. 

മഅ്ദനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം നല്‍കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നമസ്‌കാരത്തിനും പ്രാര്‍ഥനക്കും വ്രതാനുഷ്ഠാനത്തിനുമുള്ള സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. നോമ്പ് തുറക്കുന്നതിന് പഴവര്‍ഗങ്ങളും വെള്ളവും ചായയും നല്‍കുന്നുണ്ട്. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന മഅ്ദനിക്ക് സമയാസമയങ്ങളില്‍ ആരോഗ്യ പരിശോധന നടത്തുന്നുമുണ്ട്. അതേസമയം, മഅ്ദനിയുടെ മൂക്കില്‍ നിന്ന് ഇപ്പോഴും രക്തം വരുന്നുണ്ട്. മഅ്ദനിയുടെ വൈകല്യം പരിഗണിച്ച് സഹായിക്കുന്നതിന് രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്. മഅ്ദനിയെ അഭിഭാഷകന്‍ വ്യാഴാഴ്ചയും സന്ദര്‍ശിച്ചിരുന്നു. മഅ്ദനിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന ആഗസ്റ്റ് 26നോട് അനുബന്ധിച്ച് ജാമ്യാപേക്ഷ നല്‍കും. 

മഅ്ദനിക്ക് ഐക്യദാര്‍ഢ്യമായി ജനാധിപത്യ കൂട്ടായ്മ

Thursday, August 19, 2010
തിരുവനന്തപുരം: ജയില്‍ മോചിതനായശേഷം മതാധിഷ്ഠിത തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുകയും പിന്നാക്ക ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി നിരന്തരം വാദിക്കുകയും ചെയ്ത അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു ജനാധിപത്യ കൂട്ടാത്മ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഭാസുരേന്ദ്രബാബു, ശരത് ചന്ദ്രകുമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 
ഇതിന്റെ സാധ്യതകള്‍ ആരായാന്‍ വ്യാഴാഴ്ച വൈകുന്നേരം 4.30 ന് സ്റ്റാച്യു ചിറക്കുളം തായ്‌നാട് ഹാളില്‍ നടക്കുന്ന ആലോചനയോഗത്തില്‍ ജനാധിപത്യ- സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അവര്‍ 'ഉപ്പ'യെ കാത്തിരിക്കുന്നു; കണ്ണീരും പ്രാര്‍ഥനയുമായി

Thursday, August 19, 2010
ശാസ്താംകോട്ട: കടയ്ക്കല്‍ സഫ്രാന്‍ മന്‍സിലില്‍ നിന്നാണ് 11 വയസ്സുകാരന്‍ സഫ്രാന്‍ കഴിഞ്ഞ ജൂണില്‍ അന്‍വാര്‍ശ്ശേരിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തണലില്‍ എത്തിയത്.
ജീവിതം കണ്ട 11 വര്‍ഷത്തിനിടെ വിധി അവനുവേണ്ടി ബാക്കിവെച്ചത് തീരാസങ്കടവും നഷ്ടവുമാണ്. വാപ്പ സഖീര്‍ കഴിഞ്ഞ നോമ്പുകാലത്തെ 27ാം രാവില്‍ ഗള്‍ഫില്‍ കാറപകടത്തില്‍ മരിച്ചു. അതിനും എട്ട് മാസം മുമ്പ് ജനുവരിയില്‍ ഉമ്മ സീനത്ത് തലവേദന വന്ന് മരിച്ചെന്നേ സഫ്രാന് അറിയാവൂ. കടുത്ത ട്യൂമറിന്റെ പിടിയിലമര്‍ന്നാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ വെച്ച് സീനത്ത് സഫ്രാനെയും ഇളയവരായ സഫ്‌നയെയും തൗഫീഖിനെയും തനിച്ചാക്കി യാത്രയായത്. 
പിഞ്ചുപ്രായത്തിലേ ഉമ്മയും വാപ്പയും നഷ്ടമായ കുരുന്നുകളില്‍ ഇളയ രണ്ടുപേരെയും മാമന്‍മാര്‍ വളര്‍ത്തുന്നു. മൂത്ത മകന്‍ സഫ്രാന്‍ ഒരു ചോദ്യചിഹ്‌നമായി നില്‍ക്കുമ്പോഴാണ് അന്‍വാര്‍ശ്ശേരി അനാഥാലയം പ്രതീക്ഷയേകിയത്. ഇപ്പോള്‍ മതപഠനവും ഭൗതിക വിദ്യാഭ്യാസവുമായി കൂട്ടുകാര്‍ക്കൊപ്പം കഴിയുകയാണ് സഫ്രാന്‍. 
സഫ്രാനോളം നഷ്ടങ്ങളുടെ കാഠിന്യമില്ലെങ്കിലും ഇളംപ്രായത്തില്‍ തന്നെ അനാഥരായ 150 ഓളം കുട്ടികള്‍ക്കാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്‌റ്റോടെ 'ഉപ്പ' ഇല്ലാതായത്. പാലക്കാട് ആലത്തൂര്‍ ഖാജാ മന്‍സിലില്‍ ഹുസൈന്‍ (11), തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ഹൈദ്രോസ്(എട്ട്), കല്ലമ്പലത്തുകാരന്‍ മുഹമ്മദ്ഷാ (ഏഴ്), കരമന സ്വദേശി അംജദ് (10), ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നുള്ള ഷൗക്കത്ത് (13) എന്നിവര്‍ എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ പിതാവിന് പകരമായി മഅ്ദനിയെ കാണുന്നവരാണ്. 
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്‌റ്റോടെ ഇനിയെന്തെന്ന ചോദ്യമാണ് ഈ കുരുന്നുകള്‍ ഉയര്‍ത്തുന്നത്. അനാഥത്വത്തിന്റെ ദിനങ്ങളിലേക്ക് ഇവര്‍ മടക്കയാത്ര നടത്തേണ്ട സ്ഥിതിയാണ്. ഉസ്താദും ഉപ്പയുമായ മഅ്ദനിയെ വന്‍സന്നാഹത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് കണ്ട ഇവര്‍ ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ചൊവ്വാഴ്ച ഉച്ച നമസ്‌കാരം കഴിഞ്ഞ് ഇവര്‍ ഉസ്താദിനെ യാത്രയാക്കിയ ഉടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെയൊക്കെ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയാണ് മഅ്ദനി രണ്ടാം കാരാഗൃഹവാസത്തിന് പുറപ്പെട്ടതും. 
അറസ്റ്റിന്റെ നേരത്ത് വാവിട്ട് നിലവിളിച്ച കുഞ്ഞുങ്ങള്‍  കരളലിയിക്കുന്ന നൊമ്പരക്കാഴ്ചയായി. ഒരിക്കലും കുലുങ്ങാത്ത മഅ്ദനിപോലും ഇവരുടെ കണ്ണുനീരിനുമുന്നില്‍ വിതുമ്പിപ്പോയത് ലോകം കണ്ടതാണ്. രക്ഷകനെ നഷ്ടപ്പെടുന്നതിന്റെ തീരാവേദനയില്‍ എരിപൊരി കൊണ്ട ഈ കുഞ്ഞുങ്ങളെ ഓരത്തേക്ക് ഒതുക്കി നിര്‍ത്താന്‍ പണിപ്പെട്ട വനിതാ പൊലീസുകാരുടെ കണ്ണുകള്‍ പോലും നനഞ്ഞത് ഇവരോടുള്ള അമ്മ മനസ്സുകളുടെ ഐക്യദാര്‍ഢ്യമായി. അന്‍വാര്‍ശ്ശേരി അനാഥാലയത്തിന്റെ പ്രസിഡന്റാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഒന്നാം ക്ലാസ് മുതല്‍ എം.എ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരാണ് അന്തേവാസികള്‍. ഒപ്പം മതപഠനവും നിര്‍വഹിക്കുന്നു. 
അബ്ദുന്നാസിര്‍ മഅ്ദനി ഇവര്‍ക്ക് കേവലം പ്രസിഡന്റ് മാത്രമായിരുന്നില്ല. പിതാവും മാതാവുമൊക്കെ നഷ്ടമായ ഇവര്‍ക്ക് എല്ലാമായിരുന്നു മഅ്ദനി. ഈ അനാഥാലയത്തിലെ കുട്ടികളുടെ ക്ഷേമത്തിന് ഏതറ്റം വരെ പോകാനും മഅ്ദനി തയാറായിരുന്നു. കോയമ്പത്തൂര്‍ കേസില്‍പെട്ട് ഒമ്പതര വര്‍ഷം ജയില്‍വാസം അനുഭവിച്ച കാലത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട ഈ അനാഥാലയം മഅ്ദനിയുടെ മോചനത്തിന് ശേഷം സജീവമാകുമ്പോഴാണ് കഴിഞ്ഞദിവസത്തെ അറസ്റ്റ്. 
അന്‍വാര്‍ശ്ശേരിയിലെ പാരലല്‍ കോളജില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇനി അനിശ്ചിതത്വത്തിന്റെ നാളുകളാണ്. ഈ പത്ത് അധ്യാപകരില്‍ ഒമ്പതുപേരും അമുസ്‌ലിംകളാണ്.

മഅദനിക്കായി പ്രാര്‍ഥന നടത്തണമെന്ന് പണ്ഡിതര്‍
Posted on: 20 Aug 2010


ശാസ്താംകോട്ട: മഅദനിയുടെ മോചനം എളുപ്പമാകുന്നതിന് വെള്ളിയാഴ്ച ജു മു ആ നമസ്‌കാരത്തോടൊപ്പം പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് വിവിധ മുസ്‌ലിം പണ്ഡിതര്‍ അഭ്യര്‍ഥിച്ചു.

കെ.പി.അബൂബക്കര്‍ഹസ്രത്ത്, പി.കെ.കോയമൗലാന, വി.പി.എ.ഫരീദുദ്ദീന്‍മൗലവി, സയ്യിദ് മുനീബ്തങ്ങള്‍, ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി എന്നിവരാണ് പ്രസ്താവനയില്‍ അറിയിച്ചത്.

പി.ഡി.പി പ്രതിഷേധപ്രകടനം
Posted on: 20 Aug 2010


പരപ്പനങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പി.ഡി.പി പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി. ചേര്‍ക്കോട് ഹംസ നേതൃത്വം നല്‍കി.


18.8.10

മകന്‍ അറസ്റ്റിലായതറിയാതെ അബ്ദുസ്സമദ് മാസ്റ്റര്‍

Thursday, August 19, 2010
ശാസ്താംകോട്ട: എട്ടുമക്കളില്‍ മൂത്തവനായ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത് പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ ഇനിയും അറിഞ്ഞിട്ടില്ല.
പക്ഷാഘാതത്തെ തുടര്‍ന്ന് ഇടതുവശം തളര്‍ന്ന് ചക്രക്കസേരയില്‍ കഴിയുന്ന സമദ് മാസ്റ്ററില്‍ നിന്ന് കുടുംബാംഗങ്ങള്‍ അറസ്റ്റ് വിവരം ഏറെ പണിപ്പെട്ട് മറച്ചുവെച്ചിരിക്കുകയാണ്. ആ വാര്‍ത്ത അറിഞ്ഞാലുണ്ടാകുന്ന ആഘാതം ദുര്‍ബലമായ ശരീരത്തിനും മനസ്സിനും താങ്ങാനാവില്ലെന്ന്  ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്. 
കഴിഞ്ഞമാസം 16ന് സന്ധ്യക്കാണ് അബ്ദുസ്സമദ് മാസ്റ്റര്‍ക്ക് പക്ഷാഘാതം വന്നത്. ഒരാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞശേഷം വീട്ടിലെത്തി തുടര്‍ ചികില്‍സയിലാണ് മൈനാഗപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ നിന്ന് 14 വര്‍ഷം മുമ്പ് വിരമിച്ച സമദ് മാസ്റ്റര്‍. 
18 വര്‍ഷമായി അബ്ദുന്നാസിര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട നടപടികളില്‍ കുടുങ്ങി ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടവരാണ് അബ്ദുസ്സമദ് മാസ്റ്റര്‍-അസ്മാബീവി ദമ്പതികള്‍. ഒരു വയസ്സുമാത്രം പ്രായമുള്ള ഇളയമകനും പറക്കമുറ്റാത്ത മറ്റ് മക്കള്‍ക്കുമൊപ്പം സ്വന്തം വീട്ടില്‍ നിന്ന് 1992ല്‍ ഇവരെ പൊലീസ് ആട്ടിപ്പായിച്ചിരുന്നു. മകന് നീതിതേടി അലഞ്ഞ ഈ പിതാവ് മറ്റൊരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ശയ്യാവലംബിയായത്. 
മകന്റെ അറസ്റ്റിന്റെ കാര്യം ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കാന്‍ പാടുപെടുന്ന അസ്മാബീവി കരച്ചിലൊതുക്കാന്‍ ഏറെ വിഷമിക്കുന്നു. 
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനുശേഷം വാവിട്ടുനിലവിളിച്ച് മോഹാലസ്യപ്പെട്ടുവീണ മകന്‍ ഉമര്‍ മുഖ്ത്താര്‍ അന്‍വാര്‍ശ്ശേരിയിലെ മുറിയില്‍ കരഞ്ഞുതളര്‍ന്നുകിടക്കുകയാണ്. ഇളയമകനായ സലാഹുദ്ദീന്‍ അയ്യൂബി എറണാകുളത്താണ്. 

മഅ്ദനി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം -പൂന്തുറ സിറാജ്

Thursday, August 19, 2010
തിരുവനന്തപുരം: മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട്  മഅ്ദനിക്ക് ചികില്‍സ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേരളസമൂഹത്തിന് മുമ്പില്‍ പറയാന്‍ മുഖ്യമന്ത്രി തയാറാകണം. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും  കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ മഅ്ദനിക്ക് ചികില്‍സ നല്‍കിയില്ല. ഇസ്‌ലാമിക പണ്ഡിതനായ മഅ്ദനിയെ റമദാനില്‍ അറസ്റ്റ് ചെയ്തത് കേരളത്തെ കലാപഭൂമിയാക്കാനാണ്. അഞ്ചുതവണ വാറന്റ് പുതുക്കിയപ്പോഴാണ് അറസ്റ്റ് നടപ്പാക്കിയത്്. കേരളത്തെ ഗുജറാത്താക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്നാല്‍  മഅ്ദനി പ്രശ്‌നം പി.ഡി.പി-ബി.ജെ.പി പ്രശ്‌നമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുമ്പോഴുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ണാടക പോലിസ് പാലിച്ചിട്ടില്ല. അറസ്റ്റ്‌ചെയ്യുന്നവരെ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള കോടതിയില്‍ ഹാജരാക്കണമെന്നുണ്ട്. ഇത് നടപ്പാക്കിയിട്ടില്ല. അറസ്റ്റിലാകുന്നതിന് തൊട്ടുതലേന്ന് നടത്തിയ വൈദ്യപരിശോധനയില്‍  മഅ്ദനി യാത്ര ചെയ്യാവുന്ന അവസ്ഥയിലല്ലെന്ന് കണ്ടെത്തിയിരുന്നു. പെപ്റ്റിക് അള്‍സര്‍, ഹൃദ്‌രോഗം, പ്രമേഹം എന്നിവ കൂടാതെ നട്ടെല്ലിന് ഗുരുതര രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുറമെ എച്ച് വണ്‍ എന്‍ വണ്‍ ഉണ്ടെന്ന സംശയവുമുണ്ട്. തൊണ്ടയിലെ സ്രവം പരിശോധനക്ക് കൊണ്ടുപോയതല്ലാതെ ഫലം ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനുള്ള അവസരം നിഷേധിക്കുകയാണ് കര്‍ണാടക പോലിസ് ചെയ്തത്. 
അഭിഭാഷകനെ കാണാന്‍ പോലും അനുവദിക്കാതെ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലാണ് മഅ്ദനിയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസ് അതിന്റെ വഴിക്കെന്നാണ് പി.ഡി.പി നിലപാട്. മഅ്ദനി കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വെറുതെവിടുമെന്ന് ഉറപ്പാണ്.  മഅ്ദനിയെ കള്ളകേസില്‍ കുടുക്കിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന പി.ഡി.പി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
അന്‍വാര്‍ശേരിയിലെ അസ്വസ്‌ഥതകള്‍

Text Size:   

പ്രഥമദൃഷ്‌ട്യാ/സെബാസ്‌റ്റ്യന്‍ പോള്‍

അന്‍വാര്‍ശേരിയെന്നതു കരുനാഗപ്പള്ളിയിലെ സുവര്‍ണക്ഷേത്രമല്ല. അബ്‌ദുല്‍ നാസര്‍ മഅ്‌ദനി അവിടെ സായുധനായി കഴിയുന്ന ഭിന്ദ്രന്‍വാലയുമല്ല. എന്നിട്ടും രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയ അവസ്‌ഥയ്‌ക്കുശേഷമാണു കര്‍ണാടക പോലീസിന്‌ മഅദനിക്കെതിരേയുള്ള അറസ്‌റ്റ് വാറണ്ട്‌ നടപ്പാക്കാന്‍ കഴിഞ്ഞത്‌. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച്‌ വാറണ്ട്‌ നടപ്പാക്കുന്നതിനു സംസ്‌ഥാന ആഭ്യന്തരമന്ത്രിമാരുടെ ഇടപെടല്‍ ആവശ്യമില്ല. കൊല്ലം എസ്‌.പിയുടെ തലത്തില്‍ തീരേണ്ട കാര്യമാണത്‌. 

പക്ഷേ, ഒരു നാടകം എല്ലാവര്‍ക്കും ആവശ്യമുണ്ട്‌. അതുകൊണ്ടാണ്‌ കര്‍ണാടകയിലെ പൊലീസ്‌ കൊച്ചിയിലെത്തിയ ഉടന്‍ ചാനലുകളെ വിവരമറിയിച്ചത്‌. ആ നിമിഷം മുതല്‍ ചാനലുകള്‍ ആഘോഷത്തിലായിരുന്നു. ബംഗളൂരുവിലെ ആചാര്യയും തിരുവനന്തപുരത്തെ ആചാര്യന്മാരും അതില്‍ പങ്കുചേര്‍ന്നു. വെറുതെയാണെന്നറിഞ്ഞിട്ടും ആചാര്യന്മാര്‍ മുഖ്യമന്ത്രിയെ കണ്ടു സങ്കടം പറഞ്ഞു. ഹര്‍ഷിത അട്ടല്ലൂരി പൊട്ടിച്ച ഷെല്‍ ഉള്‍പ്പെടെ പല പടക്കങ്ങളും അന്‍വാര്‍ശേരിയില്‍ പൊട്ടിയും പൊട്ടാതെയും കിടക്കുന്നു. സമയത്തിന്റെ തികവില്‍ സംഭവിക്കേണ്ടതു സംഭവിച്ചപ്പോള്‍ അന്‍വാര്‍ശേരിയില്‍ ആളൊഴിഞ്ഞു.

കോയമ്പത്തൂരിലെ പത്താണ്ടിനുശേഷവും മഅ്‌ദനിയുടെ അറസ്‌റ്റില്‍ ആമോദം കൊള്ളുന്നവരുണ്ട്‌. പ്രേക്ഷകര്‍ക്കു നായകനെ മാത്രമല്ല പ്രതിനായകനെയും ആവശ്യമുണ്ട്‌. അരുതാത്തത്‌ ആവര്‍ത്തിക്കരുതെന്ന സാമാന്യമായ നീതിബോധം ഉണ്ടെങ്കില്‍ സഹാനുഭൂതിയും സമചിത്തതയും ഉണ്ടാകും. അപകടം ഒഴിവാക്കുന്നതിന്‌ അവര്‍ സംയമനം പാലിക്കും. അങ്ങനെയുള്ള സമൂഹമാണു ജനാധിപത്യത്തില്‍ ആവശ്യം. കേരളം അങ്ങനെയൊരു സമൂഹമായി മാറുന്നതിന്‌ ഇനിയും സമയമെടുക്കും. അടിയന്തരാവസ്‌ഥയിലെ അച്ചടക്കത്തിലും നിശബ്‌ദതയിലും സംതൃപ്‌തരായിരുന്നവര്‍ പോലീസിനെ വിശ്വസിക്കുന്നവരാണ്‌. പോലീസിനെ വിശ്വസിക്കരുതെന്നാണു നിയമം പഠിപ്പിക്കുന്നത്‌. അനുഭവം പഠിപ്പിക്കുന്നതും അതുതന്നെയാണ്‌.

ഇന്‍വെസ്‌റ്റിഗേഷനും പ്രോസിക്യൂഷനും ഒരേ ഏജന്‍സി നടത്തുന്ന സമ്പ്രദായമാണ്‌ ഇന്ത്യയിലുള്ളത്‌. താന്‍ അന്വേഷിച്ച്‌ രൂപപ്പെടുത്തിയ കേസ്‌ കുറ്റമറ്റതാണെന്ന്‌ ഏതു പോലീസുകാരനും തോന്നും. കോടതിയിലെത്തുന്നതിനുമുമ്പ്‌ സ്വതന്ത്രമായ പരിശോധനയ്‌ക്കും വിലയിരുത്തലിനുമുള്ള സംവിധാനം നമുക്കില്ല. യാന്ത്രികമായി കാര്യങ്ങള്‍ നീക്കുന്ന കോടതിക്ക്‌ അതിനുള്ള സാവകാശമില്ല. രാഷ്‌ട്രപതിക്കും ചീഫ്‌ ജസ്‌റ്റിസിനുമെതിരേ വാറണ്ടയച്ച മജിസ്‌ട്രേറ്റിനെ നമുക്കറിയാം. കാര്യങ്ങള്‍ കോടതി മനസിലാക്കുന്നതു കഥ അവസാനിക്കുമ്പോഴാണ്‌. പത്തു വര്‍ഷം ജാമ്യമില്ലാതെ ഒരാളെ ജയിലില്‍ ഇട്ടതിനുശേഷം ഒരു ഖേദപ്രകടനം പോലുമില്ലാതെ അയാളെ നിരപരാധിയെന്നുകണ്ട്‌ ഇറക്കിവിടാന്‍ ലജ്‌ജയില്ലാത്ത കോടതിയാണു നമ്മുടേത്‌. കോയമ്പത്തൂരിലെ തടവിന്‌ മഅ്‌ദനി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ബംഗളൂരുവിലെ പൊലീസ്‌ കുറ്റപത്രം തയാറാക്കുന്നതിനുമുമ്പു പലവട്ടം ആലോചിക്കുമായിരുന്നു. ക്ഷമ ചിലപ്പോഴെങ്കിലും അപകടത്തിനു കാരണമാകും.

തമിഴ്‌നാട്ടിലെ 23 കോടതികളില്‍ ഒരേ ആരോപണത്തിന്റെ പേരില്‍ അഞ്ചു വര്‍ഷം ഓടിച്ചതിനുശേഷമാണ്‌ ഖുശ്‌ബുവിനെതിരേയുള്ള പ്രോസിക്യൂഷന്‍ സുപ്രീം കോടതി റദ്ദാക്കിയത്‌. പരാതികളിലെ അസംബന്ധം ഒരു മജിസ്‌ട്രേറ്റിനുപോലും യഥാസമയം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഹൈക്കോടതിക്കും അക്കാര്യം ബോധ്യമായില്ല. ജയിലില്‍ അകപ്പെടാതിരുന്നതുകൊണ്ട്‌ ഖുശ്‌ബുവിന്റെ അഞ്ചു വര്‍ഷം പൂര്‍ണമായും പാഴായില്ല. സോണിയ ഗാന്ധിക്ക്‌ കോടതിച്ചെലവു നല്‍കാന്‍ ഉത്തരവായ കോടതി ഖുശ്‌ബുവിന്‌ ഒരു ചെലവും നല്‍കാന്‍ ആരോടും പറഞ്ഞില്ല. പ്രസിദ്ധരുടെ കാര്യങ്ങള്‍ അറിയുന്നു. മേല്‍വിലാസമില്ലാത്തവര്‍ക്ക്‌ അകവും പുറവും ഒരുപോലെ.

കഴിയുമെങ്കില്‍ ആരെയും ജയിലിലാക്കണമെന്ന നിര്‍ബന്ധത്തിന്റെ ഔചിത്യം മനസിലാകുന്നില്ല. പ്രതി പിടികിട്ടാത്തവിധം രക്ഷപ്പെടുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ബോധ്യമുള്ള കേസുകളിലാണു ജാമ്യം നിഷേധിക്കേണ്ടത്‌. കൊത്തറോക്കിയേയും ആന്‍ഡേഴ്‌സണേയും നിരുപാധികം യാത്രയയപ്പു നല്‍കി പറഞ്ഞുവിടുന്നവര്‍ മഅ്‌ദനിയെ ഓര്‍ത്ത്‌ വ്യാകുലപ്പെടുന്നതെന്തിന്‌? പ്രശസ്‌തമായ ആ മുഖവും ഒറ്റക്കാലുമായി അദ്ദേഹത്തിന്‌ ഒരു വിമാനത്താവളത്തില്‍നിന്നും ഒളിച്ചു കടക്കാനാവില്ല. രണ്ടു വര്‍ഷം മുമ്പു നടന്നതും പ്രതികള്‍ പിടിയിലായതുമായ കേസില്‍ അവിഹിതമായി ഇടപെടുന്നതിനുള്ള സാധ്യതയുമില്ല. മുന്‍കൂര്‍ ജാമ്യം ന്യായീകരിക്കപ്പെടുന്ന സാഹചര്യമായിരുന്നിട്ടും ഇല്ലാത്ത വ്യവസ്‌ഥകള്‍ ചൂണ്ടിക്കാട്ടി കോടതികള്‍ നിസഹായത പ്രകടിപ്പിച്ചു. സ്‌ഫോടനം നടന്നപ്പോള്‍ ഇല്ലാതിരുന്ന നിയമപരമായ വിലക്കാണു ജാമ്യം നിഷേധിക്കാന്‍ ഇപ്പോള്‍ കാരണമാക്കിയത്‌. ക്രിമിനല്‍ നിയമത്തിനു പൂര്‍വകാലപ്രാബല്യം ഇല്ലെന്ന കാര്യം സൗകര്യപൂര്‍വം വിസ്‌മരിക്കപ്പെട്ടു.

മഅ്‌ദനിയെ മുന്‍നിര്‍ത്തിയാണെങ്കില്‍പോലും ഇത്തരത്തിലുള്ള ചില ചിന്തകള്‍ക്ക്‌ പ്രസക്‌തിയുണ്ട്‌. ഉദാരമായ ജനാധിപത്യത്തില്‍ നിയമവ്യവസ്‌ഥയും ഉദാരമാകണം. വാറണ്ടിനു പകരം ക്രിമിനല്‍ കോടതികള്‍ സമന്‍സ്‌ അയയ്‌ക്കുന്ന അവസ്‌ഥയെക്കുറിച്ചാണു ഞാന്‍ ആലോചിക്കുന്നത്‌. സമന്‍സ്‌ ആയിരുന്നെങ്കില്‍ കോലാഹലമില്ലാതെ മഅ്‌ദനി ബംഗളുരു കോടതിയില്‍ ഹാജരാകുമായിരുന്നു. ഇല്ലെങ്കില്‍ അപ്പോള്‍ വാറണ്ട്‌ അയയ്‌ക്കാമായിരുന്നു. 

ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ്‌ എവിടെയും കേള്‍ക്കുന്നത്‌. കഴുമരങ്ങള്‍ കണ്ട്‌ ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത്‌ ഏത്‌ അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്‌. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്‌. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത്‌ ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്‌.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്‌. 

ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാടിന്‌ അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്‌. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ്‌ ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്‌. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന്‌ ഇരയായത്‌ ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത്‌ അപകടകരമായ കാഴ്‌ചയാണ്‌. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത്‌ ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ്‌ ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്‌. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത്‌ നല്ല സന്ദേശമാണ്‌.